രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ ഗണ്യമായ കുറവ്. 24 മണിക്കൂറിനിടെ 55,342 പോസിറ്റീവ് കേസുകളും 706 മരണവും റിപ്പോര്‍ട്ട് ചെയ്തു. രോഗം ഭേദമായവരുടെ എണ്ണം 62 ലക്ഷം കടന്നു. രോഗമുക്തി നിരക്ക് 87 ശതമാനത്തിലേക്ക് അടുക്കുന്നു. അതിനിടെ കര്‍ണാടകയില്‍ കൊവിഡ് മരണം 10,000 കടന്നു.
പ്രതീക്ഷ നല്‍കുന്ന കണക്കുകളാണ് പുറത്തുവന്നത്. ഓഗസ്റ്റ് 10 ന് ശേഷം ആദ്യമായിട്ടാണ് പ്രതിദിന കൊവിഡ് കേസുകളില്‍ പ്രകടമായി കുറവ് രേഖപ്പെടുത്തുന്നത്. ഒരു ഘട്ടത്തില്‍ പ്രതിദിന കേസുകള്‍ ഒരു ലക്ഷത്തിനടുത്ത് വരെ ഉയര്‍ന്നിരുന്നു. മരണസംഖ്യയിലെ കുറവും ആശ്വാസം നല്‍കുന്നതാണ്. ജൂലൈ 28 ന് ശേഷം മരണം 700 ല്‍ പിടിച്ചുനിര്‍ത്താന്‍ സാധിച്ചു. ആകെ പോസിറ്റീവ് കേസുകള്‍ 71,75,881 ആയി, മരണസംഖ്യ 1,09,856 ആയി ഉയര്‍ന്നു. ഇന്നലെ കൊവിഡ് രോഗികളേക്കാള്‍ ഏറെ കൂടുതലായിരുന്നു രോഗം ഭേദമായവരുടെ എണ്ണം.77,760 പേര്‍.
ഇതോടെ രോഗം ഭേദമായവരുടെ എണ്ണം 62, 27, 296 ആയി ഉയര്‍ന്നു.86.78 ശതമാനമാണ് രോഗമുക്തി നിരക്ക്. മരണ നിരക്ക് 1.53 ശതമാനവും. 24 മണിക്കൂറിനിടെ പത്തുലക്ഷത്തിലധികം സാമ്പിളുകളാണ് രാജ്യത്ത് പരിശോധിച്ചത്. മഹാരാഷ്ട്ര, കര്‍ണാടക, കേരളം, തമിഴ്നാട്, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് കൊവിഡ് കേസുകളില്‍ വര്‍ധനവ്. പ്രതിദിന കേസുകളില്‍ ആദ്യമായി മഹാരാഷ്ട്രയെക്കാള്‍ കൂടുതല്‍ കേസുകള്‍ കര്‍ണാടകയില്‍ റിപ്പോര്‍ട്ട് ചെയ്തു. 24 മണിക്കൂറിനിടെ കര്‍ണാടകയില്‍ 7,606 പേര്‍ക്കും, മഹാരാഷ്ട്രയില്‍ 7,089 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.