കൊച്ചിയില്‍ കണക്കില്‍പ്പെടാത്ത 88 ലക്ഷം രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്ത സംഭവത്തില്‍ തൃക്കാക്കര എംഎല്‍എ പിടി തോമസ് സംശയ നിഴലില്‍. പണം എണ്ണുമ്പോഴും റെയ്ഡ് നടക്കുമ്പോഴും എംഎല്‍എ സ്ഥലത്തുണ്ടായിരുന്നെന്ന് സ്ഥലമുടമ വെളിപ്പെടുത്തി. പി ടി തോമസിന്റെ സാന്നിധ്യം ആദായ നികുതി വകുപ്പും സ്ഥിരീകരിച്ചതായാണ് സൂചന.
സമൂഹമാധ്യമങ്ങളില്‍ തനിക്കെതിരെ പ്രചരിക്കുന്നത് ഉടമസ്ഥരില്ലാത്ത ആക്ഷേപങ്ങളാണെന്ന് പിടി തോമസ് എംഎല്‍എ പറഞ്ഞു. താന്‍ ഇടപെട്ടത് മധ്യസ്ഥ ചര്‍ച്ചയ്ക്കാണ്. ഭൂമിതര്‍ക്കം പരിഹരിക്കാന്‍ ഇടപെടണമെന്ന് രാജീവന് ആവശ്യപ്പെട്ടതാണ്. വാര്‍ഡ് കൗണ്‍സിലര്‍ വഴിയാണ് തന്നെ സമീപിച്ചതെന്നും എംഎല്‍എ പ്രതികരിച്ചു.
എന്നാല്‍ ഇത് വസ്തുതാവിരുദ്ധമെന്ന് സ്ഥലമുടമ രാജീവന് പറഞ്ഞു. പിടി തോമസിനെ വിളിച്ച് വരുത്തിയത് റിയല്‍ എസ്റ്റേറ്റുകാരനാണെന്ന് രാജീവന് മാധ്യമങ്ങളോട് വെളിപ്പെടുത്തി. ഇടപാട് നടക്കുമ്പോള്‍ താന്‍ ഉണ്ടായിരുന്നില്ലെന്ന എംഎല്‍എയുടെ വാദവും തെറ്റാണ്. പണം കൈമാറുന്നതിന് തൊട്ടുമുന്‍പ് വരെ പിടി തോമസ് വീട്ടിലുണ്ടായിരുന്നു. ആദായ നികുതി വകുപ്പ് വന്ന ശേഷമാണ് എംഎല്‍എ പോയതെന്നും രാജീവ് പറയുന്നു. റെയ്ഡ് നടക്കുന്നതിന് മുന്‍പേ താന്‍ പോയെന്നാണ് പിടി തോമസ് ഇന്നലെ ന്യായീകരിച്ചത്.
കഴിഞ്ഞ ദിവസമാണ് ഇടപ്പളളി അഞ്ചുമന ക്ഷേത്രത്തിനടുത്തുളള രാജീവന് എന്നയാളുടെ വീട്ടില്‍ നിന്ന് ആദായ നികുതി വകുപ്പ് പണം കണ്ടെടുത്തത്. 88










Manna Matrimony.Com
Thalikettu.Com







