തിരുവനന്തപുരം: യുട്യൂബർ വിജയ് പി.നായരെ ആക്രമിച്ച കേസിൽ ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, ഒപ്പമുണ്ടായിരുന്ന ദിയ സന, ശ്രീലക്ഷ്മി അറയ്ക്കൽ എന്നിവരുടെ ജാമ്യപേക്ഷ കോടതി തള്ളി. അഡീ. ജില്ലാ സെഷൻസ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. ഇവരുടെ ജാമ്യപേക്ഷയെ പ്രോസിക്യൂഷൻ എതിർത്തിരുന്നു. ജാമ്യം നൽകുന്നതു നിയമം കയ്യിലെടുക്കാൻ സമൂഹത്തിനു പ്രചോദനമാകുമെന്നു ചൂണ്ടിക്കാട്ടിയാണ് എതിർത്തത്.
തിരുവനന്തപുരം രണ്ടാം അഡീ. ജില്ലാ സെഷൻസ് ജഡ്ജി ശേഷാദ്രിനാഥാണ് ഹർജി തള്ളിയത്. നിയമം കൈയിലെടുത്ത പ്രതികൾക്ക് ജാമ്യം നൽകി സ്വതന്ത്രരാക്കിയാൽ സമൂഹത്തിനത് തെറ്റായ സന്ദേശം നൽകുമെന്നും മറ്റുള്ളവർക്കുമത് പ്രചോദനമാകുമെന്നും പ്രോസിക്യൂട്ടർ എൻ.സി. പ്രിയന്റെയും ഹർജിയിൽ പ്രോസിക്യൂഷൻ ഭാഗത്തേക്ക് കക്ഷി ചേർന്ന മെൻസ് അസോസിയേഷന് വേണ്ടി അഡ്വ. നെയ്യാറ്റിൻകര. പി. നാഗരാജിന്റെയും വാദം അംഗീകരിച്ചാണ് മൂന്നു പ്രതികളുടെയും മുൻകൂർ ജാമ്യ ഹർജികൾ തള്ളിയത്.
തമ്പാനൂർ പൊലീസ് റജിസ്റ്റർ ചെയ്ത കേസിൽ ജാമ്യം ലഭിക്കാത്ത വകുപ്പുകളാണ് മൂന്നുപേർക്കുമെതിരെ ചുമത്തിയിരുന്നത്. മുറിയിൽ അതിക്രമിച്ചു കയറി, മോഷണം തുടങ്ങി 5 വർഷംവരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്. വിജയ് പി.നായർക്കെതിരെയും ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്.
സ്ത്രീകൾക്കെതിരെ അശ്ലീലവും അപകീർത്തികരവുമായ യുട്യൂബ് വിഡിയോകൾ പോസ്റ്റ് ചെയ്ത വെള്ളായണി സ്വദേശി വിജയ് പി.നായരെ ഭാഗ്യലക്ഷ്മിയുടെ നേതൃത്വത്തിലുള്ള സംഘം സെപ്റ്റംബർ 26ന് കരിഓയില്‍ ഒഴിച്ചിരുന്നു. ഗാന്ധാരിയമ്മൻ കോവിലിനടുത്തുള്ള ലോഡ്ജിലെത്തിയാണ് കരിഓയിൽ ഒഴിച്ചത്.
മുറിയിൽ അതിക്രമിച്ചു കയറി ദേഹോപദ്രവം ഏൽപ്പിച്ചെന്നും മുറിയിലെ വസ്തുക്കൾ മോഷ്ടിച്ചെന്നും വിജയ് പി.നായരുടെ പരാതിയിൽ പറയുന്നു. വിജയ് അപമര്യാദയായി പെരുമാറിയെന്നും കയ്യിൽ പിടിച്ചു തിരിച്ചുവെന്നുമാണ് ഭാഗ്യലക്ഷ്മിയുടെ പരാതി. ഇതിനു പുറമേ ഐടി വകുപ്പുകളും വിജയ് പി.നായർക്കെതിരെ ചുമത്തിയിട്ടുണ്ട്.
സെപ്റ്റംബർ 26 നാണ് സംസ്ഥാനമൊട്ടുക്ക് സമൂഹമാധ്യമങ്ങളിൽ വൈറലായ കേരളക്കരയെ ഞെട്ടിച്ച അനിഷ്ട സംഭവങ്ങൾ അരങ്ങേറിയത്. യൂ ട്യൂബ് ചാനലിൽ സ്ത്രീകൾക്കെതിരെ അശ്ലീല പരാമർശങ്ങളുമായി വീഡിയോ പോസ്റ്റ് ചെയ്തുവെന്നാരോപിച്ച് ഫെമിനിസ്റ്റുകളായ ബിഗ് ബോസ് മത്സരാർത്ഥി ദിയസന , സിനിമ ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി , ശ്രീലക്ഷ്മി അറയ്ക്കൽ എന്നിവർ സംഘം ചേർന്ന് യൂട്ഊബർ നേമം തെന്നൂർ സ്വദേശി വിജയ്.പി.നായരെ മർദിക്കുകയും കറുത്ത മഷി ദേഹത്തൊഴിക്കുകയും മുണ്ടുരിയാൻ ശ്രെമിച്ചു ചെറിയണം ദേഹത്ത് ഇടുകയും ചെയ്യുകയായിരുന്നു.
സംഭവം മുഴുവൻ ഫെമിനിസ്റ്റുകൾ വീഡിയോയിൽ പകർത്തുകയും ഇതിന്റെ ഫെയ്‌സ് ബുക്ക് ലൈവ് ദിയസന തന്റെ അക്കൗണ്ടിലൂടെ പങ്ക് വക്കുകയും ചെയ്തു. യൂട്യൂബ് ചാനലിൽ അപ് ലോഡ് ചെയ്ത് പ്രദർശിപ്പിക്കുകയും ചെയ്തു.അശ്ളീല വീഡിയോ യൂ ട്യൂബിലൂടെ പ്രദർശിപ്പിച്ച വിജയ് പി നായർ ഇപ്പോൾ ജയിലിലാണ്










Manna Matrimony.Com
Thalikettu.Com







