ന്യൂഡല്‍ഹി: കേന്ദ്രമന്ത്രി രാംവിലാസ് പസ്വാന്‍ (74) അന്തരിച്ചു. 74 വയസായിരുന്നു. ഹൃദയ ശസ്ത്രക്രിയക്ക് ശേഷം ഡല്‍ഹിയില്‍ തുടര്‍ചികിത്സയില്‍ കഴിയുന്നതിനിടെയാണ് അന്ത്യം സംഭവിച്ചിരിക്കുന്നത്.
മകന്‍ ചിരാഗ് പസ്വാനാണ് ട്വിറ്ററിലൂടെ മരണവിവരം അറിയിച്ചത്. ബിഹാറില്‍ നിന്ന് പാര്‍ലമെന്റിലെത്തിയ അദ്ദേഹം നിലവില്‍ കേന്ദ്ര മന്ത്രിസഭയിലെ ഉപഭോക്തൃകാര്യ ഭക്ഷ്യ പൊതുവിതരണ മന്ത്രിയായിരുന്നു.
ദലിത് നേതാവായ അദ്ദേഹം എട്ടു തവണ ലോക്‌സഭയില്‍ എത്തിയിട്ടുണ്ട്. നിലവില്‍ രാജ്യസഭാ എംപിയാണ്. ലോക് ജനശക്തി പാര്‍ട്ടി സ്ഥാപകനായിരുന്നു അദ്ദേഹം.
ഹൃദയ സംബന്ധമായ അസുഖങ്ങള്‍ ഉള്‍പ്പെടെ അദ്ദേഹത്തിനുണ്ടായിരുന്നു. എന്നാല്‍ ശരിയായ മെഡിക്കല്‍ വിവരങ്ങള്‍ ലഭ്യമായിരുന്നില്ല.
മകന്‍ ചിരാഗ് തന്നോടൊപ്പമുണ്ടെന്നും സാധ്യമായ എല്ലാ സേവനങ്ങളും താന്‍ ചെയ്യുന്നുവെന്നും നേരത്തെ ചികിത്സയിലിരിക്കെ രാംവിലാസ് പസ്വാന്‍ ട്വീറ്റ് ചെയ്തിരുന്നു. പാര്‍ട്ടിയോടുള്ള ഉത്തരവാദിത്വം നിറവേറ്റുന്നുണ്ടെന്നും അദ്ദേഹം ട്വീറ്റ് ചെയ്തിരുന്നു.










Manna Matrimony.Com
Thalikettu.Com







