പാലക്കാട്: പട്രോളിംഗ് നടത്തുന്നതിനിടെ പുഴയില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് അട്ടപ്പാടി വനത്തില്‍ കുടുങ്ങിയ കേരള തണ്ടര്‍ബോള്‍ട്ട് സംഘം തിരിച്ചെത്തി. വനത്തിനുള്ളിലെ മറ്റൊരു വഴിയിലൂടെ ഇവര്‍ അഗളിയില്‍ എത്തിച്ചേരുകയായിരുന്നു.
ഇന്നലെയാണ് അട്ടപ്പാടി വനമേഖലയിലേക്ക് പട്രോളിംഗിനായി പോയ ആറംഗ തണ്ടര്‍ബോള്‍ട്ട് സംഘം വനത്തില്‍ കുടുങ്ങിയത്.
മുരുഗള ഊരിന് സമീപത്തെ വനമേഖലയില്‍ പരിശോധന നടത്തിയ സംഘത്തിന് ഭവാനി പുഴയില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് പുഴ മുറിച്ചു കടക്കാനാവാതെ വരികയായിരുന്നു. രാവിലെ മുരുഗള ഭാഗത്തേക്ക് പോയപ്പോള്‍ പുഴയില്‍ ജലനിരപ്പ് ഉയര്‍ന്നിരുന്നില്ല. എന്നാല്‍ പിന്നീട് കനത്ത മഴയെ തുടര്‍ന്ന് പുഴയില്‍ നീരൊഴുക്ക് ശക്തമാവുകയും ജലനിരപ്പ് ഉയരുകയും ചെയ്തു.ഇതോടെ പുഴ മുറിച്ചു കടക്കാനാവാതെ തണ്ടര്‍ബോള്‍ട്ട് സംഘം വനത്തില്‍ തങ്ങി.










Manna Matrimony.Com
Thalikettu.Com






