കൊച്ചി: പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പു കേസിലെ അഞ്ചാം പ്രതിയും സ്ഥാപനത്തിന്റെ ഡയറക്ടര്‍മാരില്‍ ഒരാളുമായ ഡോ. റിയ ആന്‍ തോമസ് കസ്റ്റഡിയില്‍.
അന്വേഷണ സംഘം മലപ്പുറം ജില്ലയില്‍ നിന്നാണ് റിയയെ പിടികൂടിയത്. കമ്പനി ഉടമ റോയ് ഡാനിയേലിന്റെ രണ്ടാമത്തെ മകളാണ് റിയ.
റിയയോട് മൂന്നാഴ്ചയ്ക്കകം അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ കീഴടങ്ങണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കസ്റ്റഡിയില്‍ എടുത്തത്. ചോദ്യം ചെയ്യലിനു ശേഷം അറസ്റ്റുണ്ടായാല്‍ ജാമ്യത്തിന് കീഴ്ക്കോടതിയെ സമീപിക്കാനാവുമെന്നും സിംഗിള്‍ ബെഞ്ച് വ്യക്തമാക്കിയിരുന്നു.










Manna Matrimony.Com
Thalikettu.Com






