മനാമ: മലയാളികളുടെ സ്വന്തം ഒരുമയുടെ ആഘോഷമായ ഓണത്തെ കൊട്ടാരത്തിലേക്കു വരവേറ്റ് ബഹ്‌റൈൻ രാജകുമാരനും. ബഹ്‌റൈൻ രാജാവിന്റെ മകൻ ഷെയ്ഖ് നാസർ ബിൻ ഹമദ് അൽ ഖലീഫയാണ് ഓണാഘോഷം കൊട്ടാരത്തിൽ ഗംഭീരമാക്കിയത്.
നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്റെ മാതൃകയും ചെണ്ടമേളവുമെല്ലാം കൊഴുപ്പേകിയ കൊട്ടാരത്തിലെ ഓണാഘോഷത്തിന് ഷെയ്ഖ് നാസറും മക്കളും ചേർന്നു തിരി തെളിച്ചു. ജീവനക്കാർക്കൊപ്പമിരുന്ന് അദ്ദേഹം സദ്യയുണ്ണുന്നതിന്റെയും ആഘോഷങ്ങളിൽ പങ്കുചേരുന്നതിന്റെയും ചിത്രങ്ങളും വീഡിയോയും പുറത്തുവിട്ടിട്ടുണ്ട്. ബഹ്‌റൈനിലെ മലയാളികൾ മാത്രമല്ല വിവിധ രാജ്യങ്ങളിലെ മലയാളികളും ഈ ചിത്രങ്ങളും ദൃശ്യങ്ങളും ഏറ്റെടുത്തിരിക്കുകയാണ്.
ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുടെ ജീവകാരുണ്യയുവ ജനകാര്യ പ്രതിനിധിയും ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായ ഷെയ്ഖ് നാസർ, തന്റെ സമൂഹമാധ്യമ അക്കൗണ്ടുകളിലും ആഘോഷചിത്രങ്ങൾ പങ്കുവച്ചു.










Manna Matrimony.Com
Thalikettu.Com






