യമൻ: സ്വദേശിയായ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ കേസില്‍ യെമനില്‍ ജയിലില്‍ കഴിയുന്ന മലയാളി യുടെ വധശിക്ഷയ്ക്ക് സ്റ്റേ.
ശിക്ഷ നീട്ടിവയ്ക്കുന്നതടക്കമുള്ള കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി നല്‍കിയ അപ്പീല്‍ സ്വീകരിച്ചു കൊണ്ടാണ് വധശിക്ഷ സ്റ്റേ ചെയ്തു കൊണ്ടുള്ള ഇടക്കാല ഉത്തരവ് അപ്പീല്‍ കോടതി പുറപ്പെടുവിച്ചത്. എന്നാല്‍ എത്രകാലത്തേക്കാണ് സ്റ്റേ എന്നകാര്യത്തില്‍ വ്യക്തതയില്ല.
ശിക്ഷ നടപ്പിലാക്കുന്നത് നീട്ടിവയ്ക്കുക, നിരപരാധിത്വം തെളിയിക്കാന്‍ അവസരം നല്‍കുക തുടങ്ങിയ കാര്യങ്ങള്‍ ഉന്നയിച്ചായിരുന്നു നിമിഷ അപ്പീല്‍ സമര്‍പ്പിച്ചത്.
ഇത് സ്വീകരിച്ച കോടതി ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ വധശിക്ഷ സ്റ്റേ ചെയ്യുകയായിരുന്നു. പാലക്കോട് കൊല്ലങ്കോട് സ്വദേശിയാണ് നിമിഷ. ഭര്‍ത്താവായ യെമനി പൗരന്‍ തലാല്‍ അബ്ദു മഹ്ദിയെ കൊലപ്പെടുത്തി മൃതദേഹം വീട്ടിലെ വാട്ടര്‍ ടാങ്കില്‍ ഒളിപ്പിച്ചെന്നാണ് കേസ്.
കൊലയ്ക്ക് കൂട്ടുനിന്ന നഴ്സ് ഹനാനെ നേരത്തെ ജീവപര്യന്തം ശിക്ഷയ്ക്ക് വിധിച്ചിരുന്നു. സനായിലെ ജയിലിലാണ് നിമിഷ ഇപ്പോള്‍.










Manna Matrimony.Com
Thalikettu.Com







