കട്ടപ്പന: വിവാഹിതയായ യുവതിയോട് 26 കാരന് കടുത്ത പ്രേമം. പ്രണയാഭ്യര്‍ഥന നിരസിച്ച യുവതിയെ കുത്തിപ്പരിക്കേല്‍പ്പിച്ച് യുവാവിനെ പിന്നീട് പിടികൂടി. ഞായറാഴ്ച്ച വൈകിട്ടാണ് ബ്യൂട്ടിപാര്‍ലര്‍ നടത്തിപ്പുകാരിയായ യുവതിയെ ചക്കുപള്ളം സ്വദേശിയായ യുവാവ് ആക്രമിച്ചത്.
കുത്തേറ്റ യുവതിയുടെ വലത് കണ്ണിനേറ്റ പരിക്ക് ഗുരുതരമാണ്. ഇതേ തുടര്‍ന്ന് യുവതിയെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. കട്ടപ്പന ബസ് സ്റ്റാന്‍ഡില്‍ ബ്യൂട്ടിപാര്‍ലര്‍ നടത്തുന്ന വിവാഹിതയായ 30 കാരിക്കാണ് ഞായറാഴ്ച വൈകീട്ട് കുത്തേറ്റത്.
ഞായറാഴ്ച വൈകീട്ട് ബ്യൂട്ടി പാര്‍ലറില്‍ എത്തിയ 27കാരനായ യുവാവ് യുവതിയോട് പ്രണയാഭ്യര്‍ഥന നടത്തുകയായിരുന്നു. തന്നെ ശല്യം ചെയ്യരുതെന്നും പൊലീസിനെ വിവരം അറിയിക്കുമെന്നും യുവതി പറഞ്ഞു.
ഇതില്‍ പ്രകോപിതനായ യുവാവ് കൈയില്‍ കരുതിയിരുന്ന കത്തിയെടുത്ത് മുഖത്ത് കുത്തുകയായിരുന്നു. കണ്ണിനും പുരികത്തിനും ഉള്‍പ്പെടെ മൂന്ന് കുത്തുകളാണേറ്റത്. യുവാവിനെ പിന്നീട്ട് പിടികൂടുകയും ചെയ്തു.










Manna Matrimony.Com
Thalikettu.Com







