ന്യൂഡൽഹി: ഹിന്ദു പിന്തുടര്‍ച്ചാവകാശ നിയമത്തില്‍ സുപ്രീംകോടതിയുടെ സുപ്രധാന വിധി. ഹിന്ദു കുടുംബങ്ങളുടെ കുടുംബസ്വത്തില്‍ മകള്‍ക്കും തുല്യ അവകാശമെന്ന് സുപ്രീംകോടതി വിധിച്ചു. 2005 സെപ്റ്റംബര്‍ ഒമ്പതിന് നിലവില്‍ വന്ന ഹിന്ദുപിന്തുടര്‍ച്ചാവകാശ നിയമ ഭേദഗതി സുപ്രീംകോടതി അംഗീകരിച്ചു. മകനെ പോലെ തന്നെ മകള്‍ക്കും തുല്യ അവകാശമുണ്ടെന്നും മകള്‍ ജീവതകാലം മുഴുവന്‍ സ്നേഹനിധിയായ മകളായി തുടരുമെന്നും ജസ്റ്റിസ് അരുണ്‍ മിശ്ര പറഞ്ഞു.
2005 ല്‍ നിയമം നിലവില്‍ വന്ന കാലം മുതല്‍ തന്നെ സ്വത്തില്‍ അവകാശം ലഭിക്കും. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും തുല്യ പരിഗണന നല്‍കുന്നതായിരുന്നു ഹിന്ദു പിന്തുടര്‍ച്ചാവകാശ ഭേദഗതി നിയമം. ഭേദഗതിയിലെ നിയമപ്രശ്നങ്ങള്‍ ചോദ്യം ചെയ്തുള്ള ഹര്‍ജികളിലാണ് മൂന്നംഗ ബെഞ്ചിന്‍റെ വിധി.










Manna Matrimony.Com
Thalikettu.Com







