തിരൂരങ്ങാടി: പെട്രോള്‍ പമ്പ് ഓഫീസ് കുത്തിത്തുറന്ന് ഏഴ് ലക്ഷം രൂപയോളം കവര്‍ന്നു. ചേളാരിക്കടുത്ത്
പടിക്കലിലാണ് സംഭവം. ദേശീയ പാതയോരത്തെ എസ്സാര്‍ പെട്രോള്‍ പമ്പില്‍ ശനിയാഴ്ച രാത്രി പന്ത്രണ്ടരയോടെയാണ് മോഷ്ടാക്കള്‍ ഹെല്‍മെറ്റ് ധരിച്ചെത്തിയത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സിസിടിയില്‍ പതിഞ്ഞിട്ടുണ്ട്.
സമീപത്ത് നിര്‍ത്തിയിട്ടിരുന്ന ബസില്‍നിന്ന് ഉപകരണങ്ങളെടുത്ത് ഓഫീസിന്റെ ഷട്ടറുകളുടെ പൂട്ടു തകര്‍ത്താണ് അകത്തു കയറിയിരിക്കുന്നത്. ഓഫീസില്‍ സൂക്ഷിച്ചിരുന്ന ലോക്കറിന്റെ ചാവിയെടുത്ത് ലോക്കറിലെ പണമെടുക്കുന്നതും സിസിടിവിയില്‍ വ്യക്തമാണ്.
ക്യാമറ കണ്ടതോടെ ഹാര്‍ഡ് ഡിസ്‌ക് എടുക്കുന്നതിനായി ശ്രമിച്ചെങ്കിലും അതു കണ്ടെത്താന്‍ മോഷ്ടാക്കള്‍ക്കായില്ല. മലപ്പുറത്തുനിന്നെത്തിയ പോലീസ് നായയും വിരലടയാള വിദഗ്ധരും പരിശോധന നടത്തി.










Manna Matrimony.Com
Thalikettu.Com







