കൊച്ചി: രാജകീയ പ്രൗഢിയിൽ ജീവിച്ച സ്വപ്ന സുരേഷ് ജയിലിലായതോടെ ഉറക്കമില്ലാ രാത്രികളുടെ ദിനങ്ങളെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇതിൽ പ്രധാനം സ്വപ്ന സുരേഷ് കഴിഞ്ഞ ദിവസം ഉറങ്ങിയില്ല എന്നതാണ്.
കാക്കനാട് ജില്ലാ ജയിലിലെ രണ്ടാം ബ്ലോക്കിൽ ഒറ്റക്ക് കഴിയുന്ന സ്വപ്നയെ കൊതുകുശല്യമാണ് അസ്വസ്ഥ ആക്കുന്നത്. ഇന്ന് സെല്ലിൽ കൊതുകു തിരി നല്കിയേക്കാൻ സാധ്യതയുണ്ട് . ഏകാന്ത തടവിൽ കഴിയുന്ന സ്വപ്നയെ ജയിലിനുള്ളിൽ ആകെ സന്ദർശിക്കുന്നത് സൂപ്രണ്ട് മാത്രമാണ്. സുരക്ഷാ ജീവനക്കാരോടു പോലും മിണ്ടാത്ത സ്വപ്ന സുരേഷ് സൂപ്രണ്ടിനോടു മാത്രമാണ് സംസാരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ .
റിമാന്റിലായ ഉടൻ സ്വപ്നയ്ക്ക് ജയിലിൽ നിന്നും ഒരു പായയും രണ്ടു ബെഡ്ഷീറ്റും രണ്ട് പാത്രവും ഒരു കപ്പും ഒരു മൊന്തയുമാണ് അനുവദിച്ചത്. ജയിലിൽ നിന്നും ലഭിച്ച ബെഡ്ഷീറ്റു കൊണ്ടു മൂടി കിടന്നിട്ടും സ്വപ്നയ്ക്ക് കൊതുകു കടിയിൽ നിന്നും പൂർണമായി രക്ഷപ്പെടാനായില്ല. ജയിലിലായ ശേഷമാണ് സ്വപ്ന നിലത്ത് പായ് വിരിച്ചു കിടക്കുന്നത്. അതിനാൽ മുതുകു വേദനയും തല കറക്കവും ഉണ്ടെന്ന് സൂപ്രണ്ടിനെ സ്വപ്ന അറിയിച്ചുവെന്നാണ് സൂചനകൾ .
ജയിൽ ഭക്ഷണത്തിൽ ഇന്നലെ മട്ടൻ ഉണ്ടായിരുന്നുവെങ്കിലും പേരിനു കഴിച്ചുവെന്ന് വരുത്തി തീർക്കുകയായിരുന്നു സ്വപ്ന. ഇന്നു രാവിലെ ദോശയും സാമ്പാറുമായിരുന്നു പ്രഭാത ഭക്ഷണം. സ്വപ്ന ഭക്ഷണം കഴിച്ചുവെങ്കിലും മൗനം പാലിക്കുകയായിരുന്നു. രാജ്യദ്രോഹ കുറ്റം ചുമത്തപ്പെട്ടതിനാൽ കനത്ത സുരക്ഷയാണ് കാക്കനാട് ജില്ലാ ജയിലിൽ ഒരുക്കിയിരിക്കുന്നത്.
സ്വപ്നയ്ക്ക് ഒപ്പം റിമാന്റിലായ സരിത്തിനെയും സന്ദീപിനെയും പാർപ്പിച്ചിരിക്കുന്നത് തൃക്കാക്കരയിലുള്ള പഴയ ദുർഗുണ പരിഹാര പാഠശാലയിലാണ്. ഇതിപ്പോൾ ജയിലാക്കി മാറ്റിയിരിക്കയാണ്. ഇവരെയും കർശന നിരീക്ഷത്തിൽ തന്നെയാണ് പാർപ്പിച്ചിരിക്കുന്നത്.
സ്വപ്നയുടെ ഭർത്താവിന്റെയും മക്കളുടെയും പേരിലുള്ള ബാങ്ക് അക്കൗണ്ടുകളുടെ വിവരവും കസ്റ്റംസ് ശേഖരിച്ചിട്ടുണ്ട് .










Manna Matrimony.Com
Thalikettu.Com







