പത്തനംതിട്ട∙ ക്വാറന്റീൻ ലംഘിച്ച് പുറത്തിറങ്ങിയയാളെ പൊലീസും ആരോഗ്യപ്രവർത്തകരും ചേർന്ന് ഓടിച്ചിട്ടു പിടികൂടി. പത്തനംതിട്ട സെന്റ് പീറ്റേഴ്സ് ജംക്‌ഷനിൽ തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം.
മാസ്ക് ശരിയായി ധരിക്കാത്തത് ശ്രദ്ധയിൽപെട്ടതിനെത്തുടർന്ന് പൊലീസ് ഇയാളെ ചോദ്യം ചെയ്യുകയായിരുന്നു. ദുബായിൽ നിന്നെത്തിയതാണെന്നും വീട്ടിൽ നിരീക്ഷണത്തിലാണെന്നും അപ്പോഴാണ് ഇയാൾ പറയുന്നത്. ഇതോടെ ആരോഗ്യപ്രവർത്തകരെത്തി ഇയാളെ പിടികൂടാൻ ശ്രമിച്ചു.
എന്നാൽ കുതറി ഓടി. കൂടുതൽ പൊലീസെത്തിയാണ് ഇയാളെ പിടിച്ചത്. കോഴഞ്ചേരി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.










Manna Matrimony.Com
Thalikettu.Com







