കോട്ടയം : കഴിഞ്ഞ ദിവസം മാങ്ങാനത്തു കോവിഡ് സ്ഥിതീകരിച്ചതായി നാട്ടുകാർക്കിടയിൽ വ്യാപകമായി അഭ്യൂഹങ്ങൾ പരന്നിരുന്നു. എന്നാൽ അഭ്യൂഹങ്ങൾ പ്രചരിക്കുന്നതിലെ സത്യാവസ്ഥ അറിയുവാൻ നാട്ടുകാർ നെട്ടോട്ടമോടുന്ന രംഗമാണ് കഴിഞ്ഞ ദിവസം മാങ്ങാനത്തു കാണേണ്ടി വന്നത്. അതിനാൽ തന്നെ കഴിഞ്ഞ ദിവസം ആശങ്കയോടെയാണ് മാങ്ങാനം നിവാസികൾ ഈ അഭ്യൂഹങ്ങളെ നോക്കി കണ്ടത്.
മാങ്ങാനം സ്‌കൂൾ ജങ്ഷനു സമീപം നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന ഒരു കുടുംബത്തിലെ ഒരാൾക്ക് സ്രവ പരിശോധനക്കായി പി പി ഇ കിറ്റ് ധരിച്ച രണ്ടുപേരും, ഒരു ആംബുലൻസും വഴി തെറ്റി പേഴുവേലിക്കുന്നു ഭാഗത്തേക്ക് എത്തിയിരുന്നു. ഈ വാർത്ത ചൂടപ്പം പോലെ പ്രചരിച്ചതാണ് നാട്ടുകാരിൽ ആശങ്കയുണ്ടാക്കിയത്.
മാങ്ങാനം സ്‌കൂൾ ജങ്ഷനു സമീപം വാടകയ്ക്ക് താമസിക്കുന്ന ഒരു മിലിട്ടറി ഉദ്യോഗസ്ഥന്റെ കുടുംബാംഗങ്ങളിൽ ഒരാൾക്ക് സ്രവ പരിശോധന നടത്തിയിരുന്നു. ഇവർ ജാർഖണ്ഡിൽ നിന്നും വന്നതാണ്. ഇവർ ഹോം ക്വാറന്റൈനിൽ കഴിയുകയാണ്. അതേ സമയം കോവിഡ് സ്ഥിതീകരിച്ചതായി സർക്കാർ വൃത്തങ്ങളിൽ നിന്ന് ഔദ്യോഗിക സ്ഥിതീകരണമൊന്നും ലഭിച്ചിട്ടില്ല.
ഇവരുടെ വീട്ടിലേക്ക് വന്ന സാധനങ്ങൾ ഇറക്കിയ ചുമട്ട് തൊഴിലാളികളോട് ക്വാറന്റൈനിൽ കഴിയാൻ നിർദേശിച്ചതായി സൂചന ലഭിക്കുന്നുണ്ട്. എന്നാൽ പ്രചരിക്കുന്ന വാർത്തകൾക്ക് ഒന്നും ഓദ്യോഗിക സ്ഥിതീകരണം ലഭിച്ചിട്ടില്ലാത്തതിനാൽ പ്രചരിക്കുന്ന വാർത്തകളിലെ സത്യാവസ്ഥ ബോധ്യപ്പെടാൻ ഇനിയും കാത്തിരിക്കേണ്ടി വരും.










Manna Matrimony.Com
Thalikettu.Com







