തിരുവല്ല: ടിക് ടോക്കിലൂടെ കുടുംബ വീഡിയോകൾ ചെയ്തു വൈറലായി മാറിയ ആ ആറഗ “അഡാർ ഫാമിലി” കുടുംബത്തെ മിക്കവർക്കും അറിയില്ല. സ്‌ക്രീനിൽ മിന്നിമാഞ്ഞു പോകുന്ന ഇവരുടെ കുടുംബ വിശേഷങ്ങൾക്കപ്പുറം ഇവരെ പരിചയപ്പെടുത്തുകയാണ് ഇന്നിവിടെ..
മാന്നാർ സ്വദേശികളായ മുത്തനാട്ട് എം പി മത്തായിയുടെയും, ഏലിയാമ്മ മത്തായിയുടെയും മക്കളും കൊച്ചു മക്കളുമാണ് ഈ അഡാർ ഫാമിലിയിലെ നായികാ നായകന്മാർ. പ്രസിദ്ധ ഗ്രിഗോറിയൻ തീർത്ഥാടന കേന്ദ്രമായ പരുമല പള്ളിയുടെ സമീപമാണ് ഇവർ താമസിക്കുന്നത്. ഇവരുടെ കൊച്ചുമക്കളായ ഷിനോയും, സ്നേഹയും ചേർന്നാണ് വീട്ടിലെ രംഗങ്ങൾ പകർത്തി ടിക് ടോക്ക് ആക്കുന്നത്.
ഷിനോയുടെയും സ്നേഹയുടെയും പിതാവായ ഷിബു കുവൈറ്റിലാണ് താമസം. അമ്മ സുനു വീട്ടമ്മയാണ്. ഷിനോ ഒരു കബഡി താരം കൂടിയാണ്. കേരളത്തിന് വേണ്ടി നാല് തവണ ജൂനിയർ സീനിയർ ദേശീയ ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തിട്ടുണ്ട്. ഇപ്പോൾ കാസറഗോഡ് സംസ്ഥാന സ്പോർട്സ് കൗൺസിൽ കോളേജിൽ ബി കോം അവസാന വർഷ വിദ്യാർത്ഥിയാണ്. സഹോദരി സ്നേഹ പത്താം ക്ലാസ്സിൽ പഠിക്കുന്നു.

(ഷിനോ, അമ്മ സുനു, പിതാവ് ഷിബു, സ്നേഹ എന്നിവർ അപ്പച്ചനും അമ്മച്ചിയുമൊപ്പം, ഏബൽ ഇൻസെറ്റിൽ )
അഡാർ ഫാമിലി എന്ന പേര് എങ്ങനെ വന്നതെന്ന ചോദ്യത്തിന് വീഡിയോ കണ്ട ആളുകളുടെ കമന്റിൽ നിന്നുമാണ് ഇങ്ങനെയൊരു പേര് തിരഞ്ഞെടുത്തതെന്ന് ഷിനോ പറയുന്നു.
ടിക് ടോക് വീഡിയോകൾ ചെയ്യാൻ ഫാമിലിയുടെ പൂർണ പിന്തുണയുണ്ടെന്നാണ് ഷിനോ പറയുന്നത്. സഹോദരി സ്നേഹയാണ് വീട്ടിൽ ആദ്യം അടി കൂടുന്നത്. സാധാരണ വീടുകളിൽ നടക്കുന്ന കാര്യങ്ങൾ തന്നെയാണ് തങ്ങളും ചെയ്യുന്നതെന്നും, അതാണ് തങ്ങൾ വീഡിയോ ആക്കി മാറ്റുന്നതെന്നും ഷിനോ കൂട്ടിച്ചേർക്കുന്നു.
ആരാണ് ആദ്യം അടി കൂടുന്നത് ?
സഹോദരി സ്നേഹയാണ് വീട്ടിൽ ആദ്യം അടി കൂടുന്നത്.
വീഡിയോയിൽ കാണുന്ന ഏബൽ എന്ന കുട്ടിയെപ്പറ്റി ഒന്ന് പറയാമോ?
ഏബൽ പപ്പയുടെ സഹോദരിയുടെ മോനാണ്. അവനാണ് വീഡിയോകളിൽ മിന്നും താരം. പല വീഡിയോകളിലും ഞങ്ങളെ സഹായിക്കാറുണ്ട്
പബ്ലിക് സപ്പോർട്ടിനെ പറ്റി ഒന്ന് പറയാമോ?
സമൂഹത്തിൽ നിന്നും നല്ല സപ്പോർട്ടാണ് ലഭിക്കുന്നത്. ഇപ്പോൾ മിക്കവാറും പേർ ഞങ്ങളെ തിരിച്ചറിഞ്ഞ് ഞങ്ങളോട് സംസാരിക്കാറുണ്ട്. വീഡിയോകളെ പറ്റിയുള്ള അഭിപ്രായങ്ങൾ പലരും അറിയിക്കാറുണ്ട്.
ഷിനോയുടെ ബെസ്‌റ് വീഡിയോ ഏതാണ്?
പ്രേമത്തിന്റെ കാര്യം .. പ്രേമത്തിന്റെ കാര്യം പപ്പയോട് പറഞ്ഞപ്പോൾ ഒന്ന് പോയാൽ വേറെ ഒൻപതു വരും. അതുകൊണ്ടു വെയിറ്റ് ചെയ്യാൻ പറയുന്ന വീഡിയോ ആണ് ബെസ്റ്റ് ആയി തോന്നിയിട്ടുള്ളത്.
സിനിമയിലേക്ക് അവസരങ്ങൾ വന്നിട്ടുണ്ടോ?
ഞങ്ങൾക്ക് രണ്ടു പേർക്കും സിനിമയിലേക്ക് അവസരങ്ങൾ വന്നിട്ടുണ്ട്.










Manna Matrimony.Com
Thalikettu.Com







