തൃശൂർ: ചാലക്കുടിയില്‍ കോവിഡ് ബാധിച്ച് മരിച്ച ഡിന്നി ചാക്കോയുടെ മൃതദേഹം പള്ളി സെമിത്തേരിയില്‍ സംസ്കരിക്കുന്നത് അനിശ്ചിതത്വത്തില്‍. പള്ളി സെമിത്തേരിയില്‍തന്നെ സംസ്കരിക്കണമെന്നാണ് ബന്ധുക്കളുടെ നിലപാട്.
ചാലക്കുടി തച്ചുടപ്പറമ്പ് സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിലാണ് ഡിന്നി ചാക്കോയുടെ മൃതദേഹം സംസ്കരിക്കേണ്ടത്. കോവിഡ് മാര്‍ഗനിര്‍ദ്ദേശമനുസരിച്ച് 12 അടിയുടെ കുഴിയെടുക്കണം. അഞ്ചടി താഴ്ത്തുമ്പോഴേക്കും വെള്ളമാകുന്ന പ്രദേശമാണിത്.
നിലവില്‍ പള്ളിയുടെ സെമിത്തേരിയില്‍ കോണ്‍ക്രീറ്റ് അറകളിലാണു മൃതദേഹങ്ങള്‍ അടക്കം ചെയ്യുന്നത്. കോവിഡ് നിയമപ്രകാരം ഇതു സാധിക്കില്ല. വൈദ്യുതി ശ്മശാനത്തില്‍ സംസ്കരിച്ച ശേഷം അവശിഷ്ടങ്ങള്‍ സെമിത്തേരിയിലെ അറകളില്‍ സൂക്ഷിക്കാമെന്നു പള്ളി അധികൃതര്‍ നിലപാടെടുത്തു.
പക്ഷേ, ഇതു ബന്ധുക്കള്‍ക്കു സമ്മതമല്ല. ക്രൈസ്തവ വിശ്വാസപ്രകാരം സെമിത്തേരിയില്‍ മൃതദേഹം സംസ്കരിക്കണമെന്ന് ബന്ധുക്കള്‍ ആവശ്യപ്പെടുന്നു. അവസാനമായി ഒരുനോക്കു കാണാന്‍ പോലും കഴിയാതിരിക്കെ മൃതദേഹം കല്ലറയില്‍തന്നെ അടക്കണമെന്നാണ് ബന്ധുക്കളുടെ ആഗ്രഹം.










Manna Matrimony.Com
Thalikettu.Com







