കോട്ടയം: എട്ടുനോമ്പാചരണത്തിന്റെ ആരംഭസ്ഥാനവും ആഗോള മരിയന്‍ തീര്‍ത്ഥാടന കേന്ദ്രവുമായ മണര്‍കാട് വി. മര്‍ത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിലെ എട്ടുനോമ്പ് ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി. ദിവ്യദര്‍ശനാടിസ്ഥാനത്തില്‍ സ്ഥാപിക്കപ്പെട്ടിട്ടുള്ള ഇന്ത്യയിലെ ഏക ദൈവാലയമാണ് മണര്‍കാട് പളളി. വി. ദൈവമാതാവിന്റെ മദ്ധ്യസ്ഥത യാചിച്ച് ഇവിടെ എത്തിച്ചേരുന്ന നാനാജാതി മതസ്ഥരായ ആര്‍ക്കും നിരാശരായി മടങ്ങി പോകേണ്ടി വന്നിട്ടില്ല എന്ന് ഈ വിശുദ്ധ ദൈവാലയത്തെ ഏറെ പ്രസിദ്ധമാക്കിയിരിക്കുന്നു. ഈ വര്‍ഷത്തെ എട്ടുനോമ്പ് പെരുന്നാളിന് മുന്‍ കാലങ്ങളെ അപേക്ഷിച്ച് വിപുലമായ ക്രമീകരണങ്ങളാണ് എല്ലാ കാര്യങ്ങളിലും ഒരുക്കിയിട്ടുള്ളത്. 60 ലക്ഷം ഭക്തജനങ്ങളെയാണ് ഈ വര്‍ഷം എട്ടുനോമ്പ് കാലയളവില്‍ പ്രതീക്ഷിക്കുന്നത്.
അടിയന്തിര സാഹചര്യത്തില്‍ ആവശ്യമായ പ്രഥമ ശുശ്രൂഷകള്‍ക്ക് ആരോഗ്യ വിഭാഗവും ആംബുലന്‍സും ഏര്‍പ്പെടുത്തിയുട്ടുണ്ട്.
നോമ്പാചരിക്കാന്‍ എത്തുന്നവര്‍ക്ക് പ്രത്യേകമായ വിശ്രമ സ്ഥലങ്ങള്‍ ക്രമീകരിച്ചിട്ടുണ്ട്. ഈ വര്‍ഷം പാര്‍ക്കിംഗ് സൗകര്യങ്ങള്‍ വളരെ അധികം വിപുലീകരിച്ച് കൂടുതല്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനും ബസ്റ്റാന്റ് കൂടുതല്‍ വിസ്തൃതമായ മൈതാനിയിലേക്ക് മാറ്റി ആവശ്യമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുമുണ്ട്. 6, 7, 8 തീയതികളില്‍ വണ്‍വേ സംവിധാനം ഏര്‍പ്പെടുത്തും.










Manna Matrimony.Com
Thalikettu.Com






