കോട്ടയം: ഇടുക്കിയിലെ വീട്ടമ്മയുടെ സ്വകാര്യ നിമിഷങ്ങൾ പുറത്തായത് വീടിനു സമീപമുള്ള മൊബൈൽ കടയിൽ മൊബൈൽ നന്നാകാൻ ഏൽപ്പിച്ചപ്പോൾ ആണെന്ന് വ്യക്തമായി. ഫോണിൽ നിന്ന് ചിത്രങ്ങൾ ഡിലീറ്റ് ചെയ്താണോ കൊടുത്തത് , അതോ കടക്കാരൻ ചിത്രങ്ങൾ റിക്കവർ ചെയ്തതാണോ എന്ന് ഇനിയും വ്യക്തമാകേണ്ടതുണ്ട് .
ഇത്തരം വാർത്തകൾ പുറത്തു വരുമ്പോൾ ഉയരുന്ന ഒരു ചോദ്യമുണ്ട് . അത് ഇങ്ങനെയാണ്. സ്ത്രീകൾ ഉൾപ്പെടെയുള്ളവർ മൊബൈൽ ചെറിയ ഷോപ്പുകളിൽ നന്നാക്കാൻ ഏൽപ്പിക്കുമ്പോൾ അവരുടെ സ്വകാര്യ ഫോട്ടോകൾക്ക് എത്ര മാത്രം സംരക്ഷണമുണ്ട്?
സ്ത്രീകൾ ഉൾപ്പെടെ മിക്കവരും സ്വകാര്യ ഫോട്ടോകൾ സ്വന്തം മൊബൈൽ ഫോണിൽ സൂക്ഷിക്കുന്നവർ ആണ്. ചിലതൊക്കെ വിദേശത്തുള്ള ഭർത്താക്കന്മാർക്ക് അയച്ചു കൊടുക്കുന്നതുമാകാം. ഇത്തരത്തിൽ End To End എൻക്രിപ്ഷൻ ഉപയോഗിക്കുന്ന വാട്സാപ്പ് പോലെയുള്ള ആപ്പ്ളിക്കേഷനുകൾ തികച്ചും സുരക്ഷിതമാണെന്ന് തന്നെ പറയാം. കാരണം നമ്മുടെ ഫോട്ടോകൾ ഒരു എൻക്രിപ്റ്റഡ് രൂപത്തിൽ ആണ് ഇന്റർനെറ്റിലൂടെ Send ആകുന്നത്. രണ്ടു ഡിവൈസുകളുടെയും ഇടയിൽ നിന്ന് ഇത് മറ്റൊരാൾക്ക് ചോർത്തിയെടുക്കാൻ ബുദ്ധിമുട്ടാണ്.
Encrptition എന്നാൽ ഫോട്ടോകളും സന്ദേശങ്ങളും ചില സിംബലുകളുടെയും, അക്ഷരങ്ങളും കൂടി കലർന്ന രീതിയിലാണ് Send ആകുന്നത്. ഫോട്ടോകൾ ലഭിക്കുന്ന ഫോണിൽ അത് Decrypt ചെയ്താണ് യഥാർത്ഥ ഫോട്ടോ ആക്കി മാറ്റുന്നത്.
പക്ഷെ ഇവിടെ പറഞ്ഞു വരുന്നത് സ്വകാര്യ നിമിഷങ്ങൾ, അല്ലെങ്കിൽ നിങ്ങളുടെ സ്വകാര്യ ഫോട്ടോകൾ ഉള്ള ഫോണുകൾ കടകളിൽ നന്നാക്കാൻ ഏൽപ്പിക്കുമ്പോൾ അത് പ്രചരിക്കപ്പെടുന്നു എന്നതിനെപ്പറ്റിയാണ്. കഴിയുന്നതും നിങ്ങളുടെ സ്വകാര്യ നിമിഷങ്ങൾ ഇത്തരം ഫോണുകളിൽ സൂക്ഷിക്കാതെ ഇരിക്കുക.
അഥവാ സൂക്ഷിക്കേണ്ട ആവശ്യം വന്നാൽ ആദ്യം ചെയ്യേണ്ടത് നിങ്ങളുടെ ക്യാമറയുടെ Storage മെമ്മറി കാർഡ് ആക്കി മാറ്റുക. തുടർന്നുള്ള ഫോട്ടോകൾ എടുത്തു Check ചെയ്യുക. അത് മെമ്മറി കാർഡിൽ തന്നെയാണ് സേവ് ആകുന്നത് എന്ന് ഉറപ്പു വരുത്തിയാൽ ഈ മാർഗം തിരഞ്ഞെടുക്കാവുന്നതാണ്. ഫോണിലുള്ള File Manager സോഫ്ട്‍വെയർ ഉപയോഗിച്ച് ഫോട്ടോ മെമ്മറികാർഡിൽ തന്നെയാണോ സേവ് ആകുന്നതെന്നു ഉറപ്പിക്കാം.
ഇത്തരത്തിൽ ഫോൺ കേടായി നന്നാക്കാൻ കൊടുക്കേണ്ടി വരുന്ന സാഹചര്യത്തിൽ നിങ്ങളുടെ മെമ്മറി കാർഡ് ഊരി മാറ്റിയതിനു ശേഷം കൊടുക്കുക. ചെറിയ കംപ്ലയിന്റുകൾ ഒക്കെ ആണെങ്കിൽ നിങ്ങളുടെ ഫോൺ നിങ്ങളുടെ സാന്നിധ്യത്തിൽ തന്നെ നിന്ന് നന്നാക്കി വാങ്ങുക.
ഫോൺ മെമ്മറിയിൽ സൂക്ഷിച്ച ഫോട്ടോകൾ ഡിലീറ്റ് ചെയ്താലും അത് വീണ്ടും റിക്കവർ ചെയ്യാനുള്ള സോഫ്ട്‍വെയറുകൾ ഇപ്പോൾ ലഭ്യമാണ്. മെമ്മറി കാർഡിൽ നിന്നും സോഫ്റ്റ്‌വെയർ ഉപയോഗിച്ച് റിക്കവർ ചെയ്യാൻ കഴിയും. അതുകൊണ്ടു തന്നെയാണ് മെമ്മറി കാർഡ് ഊരി മാറ്റിയതിനു ശേഷം നൽകണം എന്ന് മുകളിൽ പ്രതിപാദിച്ചത്. മെമ്മറി കാർഡുകൾ നിങ്ങളുടെ പക്കൽ തന്നെ സുരക്ഷിതമായി വയ്ക്കുക
ചെന്നാൽ ഉടനെ തന്നെ നന്നാക്കി ലഭിക്കുന്ന കടകൾ ഇഷ്ടം പോലെ എറണാകുളത്തു ഉണ്ട്. എറണാകുളം മേനകയിലുള്ള “പെന്റാ മേനക” എന്ന ഷോപ്പിംഗ് കോംപ്ലക്സിൽ ചെന്നാൽ മിക്ക ഫോണുകളും പെട്ടെന്ന് തന്നെ നന്നാക്കി വാങ്ങാം. മൊബൈൽ ഫോണുകൾക്കും ഇലക്ട്രോണിക് സാധനങ്ങൾക്കും മാത്രമായുള്ള ഷോപ്പിംഗ് കോംപ്ലക്സ് ആണ് ഇത്.
രാവിലെ 9 മണിയോട് കൂടി എത്തിയാൽ ഉച്ചയാകുമ്പോൾ തിരിച്ചു പോകാൻ സാധിക്കും. ആ കോംപ്ലക്സിൽ തന്നെ നിരവധി പാർട്സുകൾ ലഭിക്കുന്ന കടകൾ ഉണ്ടെന്നതിനാൽ താമസം അധികം നേരിടാൻ സാധ്യത ഇല്ല. കഴിയുന്നതും അംഗീകൃത സർവീസ് സെന്ററുകളിൽ മൊബൈൽ കൊടുത്തു നന്നാക്കാൻ ശ്രെമിക്കുക.
ചില അംഗീകൃത ഷോപ്പുകളിൽ മൊബൈൽ ഫോണിന്റെ പാർട്സ് ദിവസേന ലഭ്യമാകണമെന്നില്ല. അവർ ഓർഡർ ചെയ്തു വരുത്തിയാണ് ഇത് മാറ്റിയിടുന്നത്. ഇത്തരത്തിലുള്ള അവസ്ഥകളിൽ ഫോൺ കടയിൽ വെച്ചേക്കാതെ ഓർഡർ ചെയ്തു സാധനം ലഭ്യമാകുന്ന ദിവസങ്ങളിൽ ഫോൺ ഏൽപ്പിക്കാൻ ശ്രെദ്ധിക്കുക. കടകളിൽ കുറച്ച് പണം അഡ്വാൻസ് തുകയായി നൽകിയാൽ മതിയാകും.