• About Us
  • Privacy Policy
  • Disclaimer
  • Terms of Use
  • Contact Us
  • Grievance Redressal
  • Employee ID Search
  • Our Matrimonials
Friday, June 5, 2026
  • Login
Kerala Dhwani
  • Home
  • Specials
  • Entertainment
    ഓസ്കർ ജേതാവും സ്റ്റാർ വാർസിന്റെ എഡിറ്ററുമായ മാർസിയ ലൂക്കസ് അന്തരിച്ചു

    ഓസ്കർ ജേതാവും സ്റ്റാർ വാർസിന്റെ എഡിറ്ററുമായ മാർസിയ ലൂക്കസ് അന്തരിച്ചു

    നടനും നിർമാതാവുമായ ദിലീപ് രാജ് അന്തരിച്ചു

    നടനും നിർമാതാവുമായ ദിലീപ് രാജ് അന്തരിച്ചു

    അമ്മയുടെ എക്‌സിക്യൂട്ടീവ് യോഗം ഇന്ന്; യുവതിയുടെ തൊഴില്‍ പീഡന പരാതി പരിഗണിച്ചേക്കും

    അമ്മയുടെ എക്‌സിക്യൂട്ടീവ് യോഗം ഇന്ന്; യുവതിയുടെ തൊഴില്‍ പീഡന പരാതി പരിഗണിച്ചേക്കും

    എന്റെ നമ്പര്‍ ചോദിച്ച് രണ്ട് കൊല്ലം നടന്നിട്ടും ആരും കൊടുത്തില്ല’; തകര്‍ക്കാനും ഉയര്‍ത്താനും പിആര്‍ മതിയെന്ന് ഷെയ്ന്‍ നിഗം

    എന്റെ നമ്പര്‍ ചോദിച്ച് രണ്ട് കൊല്ലം നടന്നിട്ടും ആരും കൊടുത്തില്ല’; തകര്‍ക്കാനും ഉയര്‍ത്താനും പിആര്‍ മതിയെന്ന് ഷെയ്ന്‍ നിഗം

    മിമിക്രി താരം ശരത് ഉണ്ണിത്താൻ അന്തരിച്ചു

    മിമിക്രി താരം ശരത് ഉണ്ണിത്താൻ അന്തരിച്ചു

  • Lifestyle
    • Fashion
    • Health
    • woman
  • Technology
  • Religion
    • Christian
    • Hindu
    • Muslim
  • Editorial
  • Videos
    പുതുപ്പള്ളി താബോർ വർഷിപ്പ് സെന്റർ പാസ്റ്റർ റവ: സാബു ആൻഡ്രൂസിന്റെ മാതാവ് അന്തരിച്ചു; സംസ്കാരം നാളെ രാവിലെ വാഴൂരിൽ നടക്കും

    Funeral Service of Aleyamma Andrews – Live Telecast

    മലയാളത്തിന്റെ അഭിനയ പ്രതിഭ നെടുമുടി വേണു അന്തരിച്ചു

    മലയാളത്തിന്റെ അഭിനയ പ്രതിഭ നെടുമുടി വേണു അന്തരിച്ചു

    മാങ്ങാനം തുരുത്തേൽപാലത്തിനു സമീപം ഓട്ടോറിക്ഷയിൽ യുവാവ് കത്തിക്കരിഞ്ഞ നിലയിൽ; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

    മാങ്ങാനം തുരുത്തേൽപാലത്തിനു സമീപം ഓട്ടോറിക്ഷയിൽ യുവാവ് കത്തിക്കരിഞ്ഞ നിലയിൽ; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

    1996, 1985  മാരാമൺ കൺവൻഷൻ – ഓർമകളിൽ

    1996, 1985 മാരാമൺ കൺവൻഷൻ – ഓർമകളിൽ

    തൊട്ടാവാടി ഇലകൊണ്ട് ഒരു അടിപൊളി തോരൻ .. വീഡിയോ

    തൊട്ടാവാടി ഇലകൊണ്ട് ഒരു അടിപൊളി തോരൻ .. വീഡിയോ

  • Others
    • Politics
    • Sports
    • Business
    • Obituary
  • Our Matrimonials
    • Manna Matrimony.Com
    • Thalikettu.Com
No Result
View All Result

Home Latest News

വെറും 21 വയസു മാത്രമാണ് മരിക്കുമ്പോൾ ആ പാവം പെൺകുരുന്നിന്റെ പ്രായം. ജീവിതം മുഴുവൻ ബാക്കി കിടക്കുന്നു. എന്താണാ പാവത്തിന് സംഭവിച്ചത്? അവളുടെ മരണത്തിന് ഉത്തരവാദി ആരാണ്? ഈ മരണത്തിനെങ്കിലും നീതി കിട്ടുമോ? തുറന്നടിച്ച് സിസ്റ്റർ ലൂസി കളപ്പുര

News Desk -01 by News Desk -01
May 9, 2020
വെറും 21 വയസു മാത്രമാണ് മരിക്കുമ്പോൾ ആ പാവം പെൺകുരുന്നിന്റെ പ്രായം. ജീവിതം മുഴുവൻ ബാക്കി കിടക്കുന്നു. എന്താണാ പാവത്തിന് സംഭവിച്ചത്? അവളുടെ മരണത്തിന് ഉത്തരവാദി ആരാണ്? ഈ മരണത്തിനെങ്കിലും നീതി കിട്ടുമോ? തുറന്നടിച്ച് സിസ്റ്റർ ലൂസി കളപ്പുര

തിരുവല്ല: കന്യാസ്ത്രീ മരണങ്ങളൊന്നും വാര്‍ത്തയല്ലാതെയായി കഴിഞ്ഞിരിക്കുന്നു ഇപ്പോഴെന്ന് സിസ്റ്റര്‍ ലൂസി കളപ്പുര. കോട്ടയത്തെ കന്യാസ്ത്രീ മഠത്തിലെ അന്തേവാസിയായ പെണ്‍കുട്ടിയുടെ മരണത്തില്‍ രൂക്ഷ പ്രതികരണവുമായി രംഗത്തെത്തിയതായിരുന്നു സിസ്റ്റര്‍ ലൂസി കളപ്പുര.

ദിവ്യ പി ജോണ്‍ എന്ന വിദ്യാര്‍ത്ഥിനിയെയാണ് മഠത്തിലെ കിണറില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു സിസ്റ്റര്‍ ലൂസി കളപ്പുര. വെറും 21 വയസു മാത്രമാണ് മരിക്കുമ്പോള്‍ ആ പാവം പെണ്‍കുരുന്നിന്റെ പ്രായം. ജീവിതം മുഴുവന്‍ ബാക്കി കിടക്കുന്നു. എന്താണ് ആ പാവത്തിന് സംഭവിച്ചത്? അവളുടെ മരണത്തിന് ഉത്തരവാദി ആരാണ്? ഈ മരണത്തിനെങ്കിലും നീതി കിട്ടുമോ? എന്ന് സിസ്റ്റല്‍ ലൂസി കളപ്പുര ചോദിക്കുന്നു.

കരഞ്ഞു കലങ്ങിയ കണ്ണുകളും വിങ്ങുന്ന ഹൃദയവും കന്യാമഠങ്ങളിലെ ഏതൊരു അന്തേവാസിക്കും അന്യമായിരിക്കില്ല. അടിമത്തവും വിവേചനങ്ങളും അടിച്ചമർത്തലുകളും ഭയപ്പാടുകളും കടിച്ചമർത്തുന്ന വേദനകളുമൊക്കെത്തന്നെയാണ് ഓരോ കന്യാസ്‌ത്രീയുടേയും ജീവിത കഥ എന്ന് സിസ്റ്റര്‍ ലൂസി കളപ്പുര പറയുന്നു.

പുലര്‍ച്ച മുതല്‍ പാതിരാ വരെ അടിമകളെപ്പോലെ പണിചെയ്യിച്ചാലും, അധിക്ഷേപിച്ചും അടിച്ചമര്‍ത്തിയും മനസു തകര്‍ത്താലും, പാതിരാത്രിയില്‍ ഏതെങ്കിലും നരാധമന്റെ കിടപ്പു മുറിയിലേക്ക് തള്ളിവിട്ടാലും, ഒടുവില്‍ പച്ചജീവനോടെ കിണറ്റില്‍ മുക്കിക്കൊന്നാലുമൊന്നും ആരും ചോദിക്കാനില്ല ഞങ്ങള്‍ക്ക്.

പെസഹായും ഇണ്ട്രിയപ്പവും – സൂസൻ പാലാത്ര എഴുതുന്നു

അസ്സംബ്ലീസ്‌ ഓഫ് ഗോഡ് ഇലക്ഷൻ; പാസ്റ്റർ. ടി.ജെ ശമുവേൽ പാനലിനു ഉജ്വലവിജയം; ഐസക് വി മാത്യു അസിസ്റ്റന്റ് സൂപ്രണ്ട്

എന്നെപ്പോലെ ആരെങ്കിലും എവിടെയെങ്കിലും ഈ സത്യങ്ങളൊക്കെ വിളിച്ചു പറയാൻ തയ്യാറായാൽ അവരെ ജീവനോടെ കത്തിക്കാൻ പോലും മടിക്കില്ല ഈ കൂട്ടം എന്നെനിക്കറിയാം.  സിസ്റ്റര്‍ ലൂസി കളപ്പുര തുറന്നടിച്ചു.

സിസ്റ്റർ ലൂസി കളപ്പുരയുടെ ഫെസ്ബൂക് പോസ്റ്റ് ഇങ്ങനെയാണ്; വേദനയോടെ ആണ് ഈ വരികൾ എഴുതുന്നത്…

കഴിഞ്ഞ അഞ്ചുവർഷങ്ങളായി സന്ന്യാസിനി വിദ്യാർത്ഥിനിയായി കന്യാമഠത്തിനുള്ളിൽ കഴിഞ്ഞുവന്ന ദിവ്യ പി ജോണി എന്ന പെൺകുട്ടിയുടെ ജീവിതം അതേ മഠത്തിലെ കിണറിന്റെ ആഴങ്ങളിൽ പ്രാണവായു കിട്ടാതെ പിടഞ്ഞു തീർന്ന വാർത്തയാണ് ഇന്ന്(7/5/2020) കേൾക്കേണ്ടി വന്നത്. വെറും 21 വയസു മാത്രമാണ് മരിക്കുമ്പോൾ ആ പാവം പെൺകുരുന്നിന്റെ പ്രായം. ജീവിതം മുഴുവൻ ബാക്കി കിടക്കുന്നു. എന്താണാ പാവത്തിന് സംഭവിച്ചത്? അവളുടെ മരണത്തിന് ഉത്തരവാദി ആരാണ്? ഈ മരണത്തിനെങ്കിലും നീതി കിട്ടുമോ? ദിവ്യയുടെ മാതാപിതാക്കന്മാർ ജീവിതകാലം മുഴുവൻ നീതി കിട്ടാതെ അലയുന്ന കാഴ്ച്ച കൂടി നാമെല്ലാം കാണേണ്ടി വരുമോ? ഇത്തവണയെങ്കിലും പോലീസ് പഴുതുകൾ അടച്ചു അന്വേഷിക്കും എന്ന് കരുതാമോ?

പ്രതീക്ഷ വളരെ കുറവാണെനിക്ക്. കന്യാസ്‌ത്രീ മരണങ്ങളൊന്നും വാർത്തയല്ലാതെയായി കഴിഞ്ഞിരിക്കുന്നു ഇപ്പോൾ. കന്യാസ്‌ത്രീ മഠങ്ങൾക്കുള്ളിൽ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ചുള്ള വാർത്തകൾ ബധിര കർണ്ണങ്ങളിൽ ആവർത്തിച്ചാവർത്തിച്ചു പതിച്ചുകൊണ്ടേയിരിക്കുകയല്ലേ. കരഞ്ഞു കലങ്ങിയ കണ്ണുകളും വിങ്ങുന്ന ഹൃദയവും കന്യാമഠങ്ങളിലെ ഏതൊരു അന്തേവാസിക്കും അന്യമായിരിക്കില്ല. അടിമത്തവും വിവേചനങ്ങളും അടിച്ചമർത്തലുകളും ഭയപ്പാടുകളും കടിച്ചമർത്തുന്ന വേദനകളുമൊക്കെത്തന്നെയാണ് ഓരോ കന്യാസ്‌ത്രീയുടേയും ജീവിത കഥ. കഴിഞ്ഞ മുപ്പത്തഞ്ചു വർഷത്തിലേറെയായി ഒരു സന്ന്യാസിനിയായി ജീവിക്കുന്നതിനിടയിൽ എനിക്ക് നേരിട്ട് കാണാനും കേൾക്കാനും ഇടയായ സംഭവങ്ങളുടെ എണ്ണം പോലും എത്രയധികമാണ്. ജീവനറ്റ നിലയിൽ കണ്ടെത്തിയ കന്യാസ്ത്രീകളുടെ ലിസ്റ്റ് പോലും എത്ര വലുതാണ് എന്നു കാണുമ്പോൾ ഹൃദയത്തിലെവിടെയോ ഒരു വെള്ളിടി വീഴും.

1987: മഠത്തിലെ വാട്ടര്‍ ടാങ്കില്‍ മരിച്ച നിലയിൽ കണ്ടെത്തിയ സിസ്റ്റര്‍ ലിൻഡ

1990: കൊല്ലം തില്ലേരിയില്‍ കൊല്ലപ്പെട്ട സിസ്റ്റര്‍ മഗ്ദേല

1992: പയസ് ടെൻത് കോൺവെന്റിലെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയ സിസ്റ്റര്‍ അഭയ

1993: കൊട്ടിയത്ത് മരിച്ച നിലയിൽ കണ്ടെത്തിയ സിസ്റ്റര്‍ മേഴ്‌സി

1994: പുല്‍പള്ളി മരകാവ് കോണ്‍വെന്‍റിലെ കിണറ്റില്‍ മരിച്ച നിലയിൽ കണ്ടെത്തിയ സിസ്റ്റര്‍ ആനീസ്

1998: പാലാ കോണ്‍വെന്റിൽ വച്ച് കൊല്ലപ്പെട്ട സിസ്റ്റര്‍ ബിന്‍സി

1998: കോഴിക്കോട് കല്ലുരുട്ടി കോണ്‍വെന്‍റിലെ കിണറ്റില്‍ മരിച്ച നിലയിൽ കണ്ടെത്തിയ സിസ്റ്റര്‍ ജ്യോതിസ്

2000: പാലാ സ്നേഹഗിരി മഠത്തിൽ കൊല്ലപ്പെട്ട സിസ്റ്റര്‍ പോള്‍സി

2006: റാന്നിയിലെ മഠത്തിൽ കൊല്ലപ്പെട്ട സിസ്റ്റര്‍ ആന്‍സി വര്‍ഗീസ്

2006: കോട്ടയം വാകത്താനത്ത് കൊല്ലപ്പെട്ട സിസ്റ്റര്‍ ലിസ

2008: ‍ കൊല്ലത്ത് മരിച്ച നിലയിൽ കണ്ടെത്തിയ സിസ്റ്റര്‍ അനുപ മരിയ

2011: തിരുവനന്തപുരം പൂങ്കുളത്തെ കോണ്‍വെന്റിലെ ജലസംഭരണിയില്‍ മരിച്ച നിലയിൽ കണ്ടെത്തിയ സിസ്റ്റര്‍ മേരി ആന്‍സി

2015 സപ്തംബര്‍: പാലായിലെ ലിസ്യൂ കോണ്‍വെന്റില്‍ തലയ്ക്കടിയേറ്റു മരിച്ച നിലയില്‍ കണ്ടെത്തിയ സിസ്റ്റര്‍ അമല

2015 ഡിസംബര്‍: വാഗമണ്‍ ഉളുപ്പുണി കോണ്‍വെന്റിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സിസ്റ്റര്‍ ലിസ മരിയ

2018: കൊല്ലം പത്തനാപുരത്തെ മൗണ്ട് താബുര്‍ കോണ്‍വെന്റെിലെ കിണറ്റിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സിസ്റ്റര്‍ സൂസൻ മാത്യു.

ഇപ്പോഴിതാ ഈ നിരയിലേക്ക് തിരുവല്ല പാലിയേക്കര ബസേലിയന്‍ സിസ്റ്റേഴ്‌സ് മഠത്തിലെ കിണറ്റില്‍ മരിച്ച നിലയിൽ കണ്ടെത്തിയ ദിവ്യ എന്ന ഇരുപത്തൊന്നു കാരിയും കൂടി…

ഈ കേസുകളിൽ തെളിയിക്കപ്പെട്ടവ എത്രയെണ്ണമുണ്ട്? എത്രയെണ്ണത്തിൽ കുറ്റവാളികൾ ശിക്ഷിക്കപ്പെട്ടിട്ടുണ്ട്? തെളിവുകൾ അപ്രത്യക്ഷമാകുന്നതും, സാക്ഷികൾ കൂറ് മാറുന്നതും, കൊല്ലപ്പെട്ട പാവം സ്‌ത്രീയുടെ മേൽ സ്വഭാവദൂഷ്യം ആരോപിക്കപ്പെടുന്നതും, അതും പോരെങ്കിൽ മനോരോഗാശുപത്രിയിൽ ചികിത്സ തേടിയതിന്റെ രേഖകൾ ഹാജരാക്കപ്പെടുന്നതുമൊക്കെയുള്ള നാടകങ്ങൾ എത്ര തവണ കണ്ടു കഴിഞ്ഞതാണ് നമ്മളൊക്കെ.

ഇനിയുമെത്ര കന്യാസ്ത്രീകളുടെ ജീവനറ്റ ശരീരങ്ങൾ കൂടി വേണം ഈ സമൂഹത്തിന്റെ കണ്ണുതുറക്കാൻ? ഈ കന്യാസ്‌ത്രീ വസ്ത്രങ്ങൾക്കുള്ളിലുള്ളതും നിങ്ങളെയൊക്കെപ്പോലെ തന്നെയുള്ള സാധാരണ മനുഷ്യർ തന്നെയാണ്. കുഞ്ഞുകുഞ്ഞു മോഹങ്ങളും പ്രതീക്ഷകളും സ്വപ്‌നങ്ങളും വേദനകളും കണ്ണീരുമൊക്കെയുള്ള ഒരു കൂട്ടം പാവം സ്‌ത്രീകൾ. പുലർച്ച മുതൽ പാതിരാ വരെ അടിമകളെപ്പോലെ പണിചെയ്യിച്ചാലും, അധിക്ഷേപിച്ചും അടിച്ചമർത്തിയും മനസു തകര്‍ത്താലും, പാതിരാത്രിയിൽ ഏതെങ്കിലും നരാധമന്റെ കിടപ്പു മുറിയിലേക്ക് തള്ളിവിട്ടാലും, ഒടുവിൽ പച്ചജീവനോടെ കിണറ്റിൽ മുക്കിക്കൊന്നാലുമൊന്നും ആരും ചോദിക്കാനില്ല ഞങ്ങൾക്ക്. എന്നെപ്പോലെ ആരെങ്കിലും എവിടെയെങ്കിലും ഈ സത്യങ്ങളൊക്കെ വിളിച്ചു പറയാൻ തയ്യാറായാൽ അവരെ ജീവനോടെ കത്തിക്കാൻ പോലും മടിക്കില്ല ഈ കൂട്ടം എന്നെനിക്കറിയാം.

പക്ഷേ ഇനിയുമിത് കണ്ടുനിൽക്കാൻ കഴിയില്ല. ലോകത്തിനു വേണ്ടി സ്വന്തം ജീവിതം സമർപ്പിക്കാൻ തയ്യാറായിത്തന്നെയാണ് നിത്യവ്രതമെടുത്ത് ഒരു സന്ന്യാസിനിയായത്. സത്യങ്ങൾ വിളിച്ചു പറയുന്നു എന്ന ഒറ്റകാരണം കൊണ്ട് ഈ ജീവൻ കൂടിയങ്ങ് പോയാൽ അതാണ് എന്റെ നിയോഗം എന്ന് കരുതും ഞാൻ. പക്ഷേ ഇനിയുമിതെല്ലാം കണ്ടും കേട്ടും ഒരു മൃതശരീരം പോലെ ജീവിക്കാൻ സാധ്യമല്ല!!

Share16995SendTweet10622Share2974Share
വാർത്തയുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയ പേജുകളിൽ അഭിപ്രായം രേഖപ്പെടുത്തുന്നവർ വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ഒഴിവാക്കേണ്ടതാണ്. ഇത്തരം പരാമർശങ്ങൾ ശിക്ഷാർഹമാണ്

Related Posts

ഹസീന കൊലക്കേസ്; കൊലയ്ക്ക് ശേഷം കടന്നുകളഞ്ഞ ഭര്‍ത്താവിനെ മരിച്ച നിലയില്‍ കണ്ടെത്തി
Kerala

ഹസീന കൊലക്കേസ്; കൊലയ്ക്ക് ശേഷം കടന്നുകളഞ്ഞ ഭര്‍ത്താവിനെ മരിച്ച നിലയില്‍ കണ്ടെത്തി

ധവളപത്രം ഉമ്മാക്കി അല്ല; നിങ്ങളുടെ മുന്നില്‍ വെച്ചിരിക്കുന്ന കണ്ണാടി: വി ഡി സതീശന്‍
Featured News

ധവളപത്രം ഉമ്മാക്കി അല്ല; നിങ്ങളുടെ മുന്നില്‍ വെച്ചിരിക്കുന്ന കണ്ണാടി: വി ഡി സതീശന്‍

കൊച്ചിയിലെ ഓപ്പറേഷന്‍ തൂഫാന്‍; പിടിയിലായത് നഗരത്തില്‍ നിരന്തരം ലഹരി എത്തിക്കുന്ന സംഘത്തിലെ മുഖ്യ കണ്ണികള്‍
Kerala

കൊച്ചിയിലെ ഓപ്പറേഷന്‍ തൂഫാന്‍; പിടിയിലായത് നഗരത്തില്‍ നിരന്തരം ലഹരി എത്തിക്കുന്ന സംഘത്തിലെ മുഖ്യ കണ്ണികള്‍

രക്ഷാപ്രവര്‍ത്തന’ കേസ് അട്ടിമറി; അജിത്കുമാറിന്റെ ഓഫീസിലെ രണ്ട് എസ്‌ഐമാരെ ചോദ്യം ചെയ്യും
Kerala

രക്ഷാപ്രവര്‍ത്തന’ കേസ് അട്ടിമറി; അജിത്കുമാറിന്റെ ഓഫീസിലെ രണ്ട് എസ്‌ഐമാരെ ചോദ്യം ചെയ്യും

സംസ്ഥാനത്ത് കാലവര്‍ഷം ഇന്നെത്തും; ഇന്ന് 8 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്
Kerala

സംസ്ഥാനത്ത് കാലവര്‍ഷം ഇന്നെത്തും; ഇന്ന് 8 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

ബിഹാറില്‍ ആശുപത്രിയില്‍ തീപിടിത്തം; 10 രോഗികള്‍ മരിച്ചു
Latest News

ബിഹാറില്‍ ആശുപത്രിയില്‍ തീപിടിത്തം; 10 രോഗികള്‍ മരിച്ചു

Search News

No Result
View All Result

Latest News

  • ഹസീന കൊലക്കേസ്; കൊലയ്ക്ക് ശേഷം കടന്നുകളഞ്ഞ ഭര്‍ത്താവിനെ മരിച്ച നിലയില്‍ കണ്ടെത്തി
  • ധവളപത്രം ഉമ്മാക്കി അല്ല; നിങ്ങളുടെ മുന്നില്‍ വെച്ചിരിക്കുന്ന കണ്ണാടി: വി ഡി സതീശന്‍
  • കൊച്ചിയിലെ ഓപ്പറേഷന്‍ തൂഫാന്‍; പിടിയിലായത് നഗരത്തില്‍ നിരന്തരം ലഹരി എത്തിക്കുന്ന സംഘത്തിലെ മുഖ്യ കണ്ണികള്‍
  • രക്ഷാപ്രവര്‍ത്തന’ കേസ് അട്ടിമറി; അജിത്കുമാറിന്റെ ഓഫീസിലെ രണ്ട് എസ്‌ഐമാരെ ചോദ്യം ചെയ്യും
  • സംസ്ഥാനത്ത് കാലവര്‍ഷം ഇന്നെത്തും; ഇന്ന് 8 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്
  • ബിഹാറില്‍ ആശുപത്രിയില്‍ തീപിടിത്തം; 10 രോഗികള്‍ മരിച്ചു
  • ധവളപത്രം പുറത്തിറക്കി സര്‍ക്കാര്‍; ഔദ്യോഗിക രഹസ്യരേഖ പുറത്തുകൊടുത്തെന്ന് പ്രതിപക്ഷം; തള്ളി മുഖ്യമന്ത്രി
  • ഇനി സഹയാത്രികനല്ല, പാര്‍ട്ടിയുടെ ഭാഗം’; സിപിഐഎം അംഗത്വം എടുക്കാന്‍ കെ ടി ജലീലും ഭാര്യയും
  • ആര്‍ഭാടം, അനാവശ്യം; മുഖ്യമന്ത്രിക്ക് നല്‍കുന്ന ‘ഗാര്‍ഡ് ഓഫ് ഓണര്‍’ ഒഴിവാക്കണമെന്ന് വി ഡി സതീശന്‍
  • ഡല്‍ഹി തീപിടിത്തം: ഭയന്നവര്‍ കെട്ടിടത്തില്‍ നിന്ന് ചാടി, അപകടത്തില്‍പ്പെട്ടതില്‍ കൂടുതലും ആഫ്രിക്കക്കാര്‍

About Company

Kerala Dhwani - Most Trusted Malayalam News and Entertainment Portal | Kerala Dhwani | Kerala Dhwani News | Kerala Dwani | Latest News | Politics | Lifestyle | Fashion | Health | Woman | Technology | Sex

Kerala Dhwani is a News Portal dedicated for providing both information and entertainment for people around the globe, especially Malayalees.

Quick Links

 Specials
 Around Us
 Entertainment
 Health
 Fashion
 Woman
 Technology
 Religion
 Editorial
 Videos

Follow Us On Facebook

  • About Us
  • Privacy Policy
  • Disclaimer
  • Terms of Use
  • Contact Us
  • Grievance Redressal
  • Employee ID Search
  • Our Matrimonials

© 2023 Kerala Dhwani® - All rights reserved

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist