നടന്‍ മണികണ്ഠന്‍ വിവാഹിതനായി. കൊവിഡ് ബാധയുടെ പശ്ചാത്തലത്തില്‍ വളരെ ലളിതമായായിരുന്നു ചടങ്ങുകള്‍. തൃപ്പൂണിത്തുറ പേട്ട സ്വദേശിനി അഞ്ജലിയാണ് വധു.
രാജീവ് രവി സംവിധാനം ചെയ്ത കമ്മട്ടിപ്പാടം എന്ന ചിത്രത്തിലൂടെയാണ് മണികണ്ഠന്‍ ആചാരി മലയാളികള്‍ക്ക് പ്രിയങ്കരനായത്.
ആറ് മാസം മുന്‍പ് വിവാഹ നിശ്ചയം നടന്നിരുന്നു. വിവാഹച്ചെലവുകള്‍ കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറുമെന്ന് മണികണ്ഠന്‍ അറിയിച്ചിരുന്നു.
താലികെട്ടിനും മറ്റും മാനദണ്ഡങ്ങള്‍ പൂര്‍ണ്ണമായും പാലിച്ചു. വിവാഹം മറ്റൊരു ദിവസം നടത്താന്‍ സമ്മര്‍ദ്ദം ഉണ്ടായിരുന്നു. എങ്കിലും നിശ്ചയിച്ച ദിവസം തന്നെ നടത്താന്‍ മണികണ്ഠന്‍ തീരുമാനിക്കുകയായിരുന്നു.
ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പാലിച്ച് വളരെ ലളിതമായിട്ടാണ് വിവാഹം നടത്തിയത്. ലോകം മുഴുവന്‍ പ്രശ്നത്തില്‍ നില്‍ക്കുമ്പോള്‍ ആഘോഷമായി ചടങ്ങുനടത്തുന്നത് ശരിയല്ലെന്ന മണികണ്ഠന്റെ തീരുമാനത്തോട് അഞ്ജലിയും യോജിക്കുകയായിരുന്നു.










Manna Matrimony.Com
Thalikettu.Com







