പാലക്കാട്: പ്ലസ് ടു പരീക്ഷയില്‍ തോറ്റ വിഷമത്തില്‍ വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തു. പെരുവെമ്പ് ആശാരികുളം അമ്പലപ്പറമ്പ് വീട്ടില്‍ സന്തോഷ് – മിനി ദമ്പതികളുടെ മകൾ നിത്യ(17)യാണ് വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ചത്.
വടവന്നൂര്‍ വിഎംഎച്ച്എസ് സ്‌കൂളിലെ ബയോളജി സയന്‍സ് വിദ്യാര്‍ഥിനിയാണ്. മൃതദേഹം പാലക്കാട്ടെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)










Manna Matrimony.Com
Thalikettu.Com






