കൊച്ചി: എറണാകുളം പാരിയത്തുകാവ് പട്ടികജാതി ഉന്നതിയില്‍ കുടിയൊഴിപ്പിക്കല്‍ നടപടി. അഭിഭാഷക കമ്മീഷന്‍ അഡ്വക്കേറ്റ് ജയപാലിന്റെ നേതൃത്വത്തിലാണ് കുടിയൊഴിപ്പിക്കല്‍ നടപടി. ഇതോടെ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തി. പ്രദേശത്ത് വന്‍ പൊലീസ് സന്നാഹമാണുള്ളത്.
എസ്പിയും തഹസില്‍ദാറും ഉള്‍പ്പെടെ സ്ഥലത്തെത്തും. മുമ്പ് പലതവണ കുടിയൊഴിപ്പിക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും പ്രക്ഷോഭത്തെ തുടര്‍ന്ന് പിന്മാറുകയായിരുന്നു. ഇത്തവണ കുടിയൊഴിപ്പിക്കാന്‍ ഉറച്ചാണ് നടപടി. ഭൂമിയില്‍ അവകാശമുന്നയിച്ച് സ്വകാര്യ വ്യക്തി കോടതിയെ സമീപിച്ചു.
കേസില്‍ ഉന്നതിയിലെ കുടുംബങ്ങള്‍ക്ക് എതിരായി വിധി വന്നു. പുറമ്പോക്ക് ഭൂമിയിലാണ് താമസിക്കുന്നത് എന്നാണ് ഉന്നതിയിലെ കുടുംബങ്ങളുടെ വാദം. പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. നടപടി തടയാന്‍ സിപിഐഎം
ഏരിയ സെക്രട്ടറിയുടെ നേതൃത്വത്തില്‍ സമരപ്പന്തലില്‍ പ്രതിഷേധം സംഘടിപ്പിച്ചു. സിപിഐഎം ഏരിയാ സെക്രട്ടറിയുമായി പൊലീസ് ചര്‍ച്ച നടത്തുന്നു.










Manna Matrimony.Com
Thalikettu.Com






