‘ചിലർ ചിരിച്ച് വാർത്താസമ്മേളനം നടത്തണം എന്ന് പറയും. ചിലർ പറയും ഗൗരവത്തിലാണ് വാർത്താസമ്മേളനം നടത്തേണ്ടതെന്ന്. അതിന്റെ കൺഫ്യൂഷൻ എനിക്കുണ്ടായിട്ടുണ്ട്. മാധ്യമപ്രവർത്തകരോട് തിരിച്ചു ചോദ്യം ചോദിക്കുന്ന പരിപാടി ഞാൻ ഒഴിവാക്കുകയാണ്. അത് വാർത്താസമ്മേളനത്തിന്റെ പ്രധാനപ്പെട്ട പ്രശ്നമാണെന്ന് തിരിച്ചറിയുന്നു.
വാർത്താസമ്മേളനം നടത്തിയതിനുശേഷം പിന്നീട് ഞാനത് കാണാറില്ല. അത് കാണണമെന്ന് കുടുംബത്തിൽ നിന്ന് തന്നെ എന്നോട് ആവശ്യപ്പെട്ടു. മാറ്റം വരുത്തേണ്ടത് എന്തെങ്കിലുമുണ്ടെങ്കിൽ മറ്റം വരുത്താൻ വേണ്ടിയാണ് കാണണമെന്ന് അവർ പറഞ്ഞത്’, എം വി ഗോവിന്ദൻ പറഞ്ഞു. വലിയ വിമർശനങ്ങൾക്കിടയാണ് എം വി ഗോവിന്ദൻ ജില്ലാ കമ്മിറ്റി അംഗങ്ങൾക്ക് മുന്നിൽ മനസ്സ് തുറന്നത് എന്നതും ശ്രദ്ധേയമാണ്.










Manna Matrimony.Com
Thalikettu.Com






