പത്തനംതിട്ട:തിരുവല്ലയിൽ ഹർത്താല്‍ ദിനത്തില്‍ കാൻസർ രോഗിയെ തടഞ്ഞുവെച്ച സിഎസ്‍ഡിഎസ് നേതാവ് റിമാൻഡിൽ. അജിമോൻ ചാലകേരിയാണ് റിമാൻഡിലായത്. കാലടി സ്വദേശി സിജുവിന്റെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്.
വധശ്രമം അടക്കമുള്ള വകുപ്പുകളാണ് ചുമത്തിയത്. കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് പോകുമ്പോഴാണ് കാൻസർ രോഗിയെ തടഞ്ഞത്.
കണ്ണൂർ അഞ്ചരക്കണ്ടി ദന്തൽ കോളേജ് വിദ്യാർത്ഥി നിതിൻരാജ് ജീവനൊടുക്കിയ സംഭവത്തിൽ ദളിത് സംഘടനകൾ ആഹ്വാനം ചെയ്ത ഹർത്താലിനെതിരെ ഹൈക്കോടതി സ്വമേധയാ കേസെടുത്തിട്ടുണ്ട്. പൊതുജനത്തെ തടഞ്ഞതടക്കമുള്ള സംഭവത്തിൽ വിശദീകരണം തേടി ഹർത്താൽ ആഹ്വാനം ചെയ്ത സംഘടനാ നേതാക്കൾക്ക് കോടതി നോട്ടീസ് അയച്ചു. ഹർത്താലുമായി ബന്ധപ്പെട്ട അക്രമ സംഘവത്തിൽ 29 കേസുകൾ രജിസ്റ്റർ ചെയ്തതായി സംസ്ഥാന പൊലീസ് മേധാവി ഹൈക്കോടതിയെ അറിയിച്ചു. നൂറോളം പേരെ അറസ്റ്റ് ചെയ്തതായും ഡിജിപി റിപ്പോർട്ട് നൽകി.
കണ്ണൂര്‍ അഞ്ചരക്കണ്ടി ഡെന്‍റൽ കോളേജിലെ വിദ്യാര്‍ത്ഥി നിതിൻ രാജിന്‍റെ മരണത്തിൽ പ്രതിഷേധിച്ച് ആക്ഷൻ കൗണ്‍സിൽ ആഹ്വാനം ചെയ്ത ഹർത്താലിൽ സംസ്ഥാനത്ത് വിവിധ സ്ഥലങ്ങളിൽ ശക്തമായ പ്രതിഷേധം ഉണ്ടായി. സമരാനുകൂലികള്‍ വാഹനങ്ങള്‍ തടഞ്ഞതോടെ പലയിടങ്ങളിലും ഗതാഗതകുരുക്കുണ്ടായി. ചിലയിടങ്ങളിൽ പൊലീസുമായി പ്രതിഷേധക്കാർ വാക്കുതർക്കവുമായി. ചിലയിടങ്ങങ്ങളിൽ പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയിരുന്നു










Manna Matrimony.Com
Thalikettu.Com






