കൊച്ചി: ഈസ്റ്റർ സന്ദേശവുമായി യാക്കോബായ സഭ ശ്രേഷ്ഠ കത്തോലിക്കാ ബസേലിയോസ് ജോസഫ് ബാവ. എത്ര പ്രതിസന്ധികൾക്കിടയിലും ദൈവസ്നേഹം മനുഷ്യഹൃദയങ്ങളിൽ പുതുജീവൻ പകരുമെന്നും ക്രിസ്തുവിന്റെ ഉയിർപ്പ്, ഇരുളിന് മേൽ വെളിച്ചവും മരണത്തിന് മേൽ ജീവനും നേടിയ വിജയത്തിന്റെ അടയാളമാണെന്നും അദ്ദേഹം പറഞ്ഞു.
ഈസ്റ്റർ കേവലം ചടങ്ങല്ല, മറിച്ച് പുതുജീവന വാഗ്ദാനമാണ്. യുദ്ധവും അക്രമവും വിദ്വേഷവും വർഗീയതയും പടരുന്ന ഈ കാലഘട്ടത്തിൽ സമാധാനം എന്നത് വിദൂരമായ ഒരു സ്വപ്നമായി പലർക്കും തോന്നാം. എന്നാൽ ക്രൂശിന് മേൽ ഒരു ഉയിർപ്പുണ്ട് എന്ന വിശ്വാസം നമുക്ക് നൽകുന്നത് വലിയ ഒരു പ്രത്യാശയാണ് എന്നും ബാവ പറഞ്ഞു.










Manna Matrimony.Com
Thalikettu.Com






