• About Us
  • Privacy Policy
  • Disclaimer
  • Terms of Use
  • Contact Us
  • Grievance Redressal
  • Employee ID Search
  • Our Matrimonials
Sunday, June 14, 2026
  • Login
Kerala Dhwani
  • Home
  • Specials
  • Entertainment
    പ്രശസ്ത സംവിധായകന്‍ ഭാരതിരാജ അന്തരിച്ചു

    പ്രശസ്ത സംവിധായകന്‍ ഭാരതിരാജ അന്തരിച്ചു

    ലക്ഷ്മിപ്രിയയ്ക്കും വനിത എസ്ഐക്കും എതിരായ അൻസിബയുടെ പരാതിയിൽ കഴമ്പില്ല’; കേസെടുക്കാനാകില്ലെന്ന് പൊലീസ്

    ലക്ഷ്മിപ്രിയയ്ക്കും വനിത എസ്ഐക്കും എതിരായ അൻസിബയുടെ പരാതിയിൽ കഴമ്പില്ല’; കേസെടുക്കാനാകില്ലെന്ന് പൊലീസ്

    ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത സലീം, നീ ഇപ്പോൾ കരയിപ്പിക്കുകയാണ്’; വൈകാരികമായി മമ്മൂട്ടി

    ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത സലീം, നീ ഇപ്പോൾ കരയിപ്പിക്കുകയാണ്’; വൈകാരികമായി മമ്മൂട്ടി

    നടൻ സലിം കുമാര്‍ വിടവാങ്ങി

    നടൻ സലിം കുമാര്‍ വിടവാങ്ങി

    ഓസ്കർ ജേതാവും സ്റ്റാർ വാർസിന്റെ എഡിറ്ററുമായ മാർസിയ ലൂക്കസ് അന്തരിച്ചു

    ഓസ്കർ ജേതാവും സ്റ്റാർ വാർസിന്റെ എഡിറ്ററുമായ മാർസിയ ലൂക്കസ് അന്തരിച്ചു

  • Lifestyle
    • Fashion
    • Health
    • woman
  • Technology
  • Religion
    • Christian
    • Hindu
    • Muslim
  • Editorial
  • Videos
    പുതുപ്പള്ളി താബോർ വർഷിപ്പ് സെന്റർ പാസ്റ്റർ റവ: സാബു ആൻഡ്രൂസിന്റെ മാതാവ് അന്തരിച്ചു; സംസ്കാരം നാളെ രാവിലെ വാഴൂരിൽ നടക്കും

    Funeral Service of Aleyamma Andrews – Live Telecast

    മലയാളത്തിന്റെ അഭിനയ പ്രതിഭ നെടുമുടി വേണു അന്തരിച്ചു

    മലയാളത്തിന്റെ അഭിനയ പ്രതിഭ നെടുമുടി വേണു അന്തരിച്ചു

    മാങ്ങാനം തുരുത്തേൽപാലത്തിനു സമീപം ഓട്ടോറിക്ഷയിൽ യുവാവ് കത്തിക്കരിഞ്ഞ നിലയിൽ; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

    മാങ്ങാനം തുരുത്തേൽപാലത്തിനു സമീപം ഓട്ടോറിക്ഷയിൽ യുവാവ് കത്തിക്കരിഞ്ഞ നിലയിൽ; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

    1996, 1985  മാരാമൺ കൺവൻഷൻ – ഓർമകളിൽ

    1996, 1985 മാരാമൺ കൺവൻഷൻ – ഓർമകളിൽ

    തൊട്ടാവാടി ഇലകൊണ്ട് ഒരു അടിപൊളി തോരൻ .. വീഡിയോ

    തൊട്ടാവാടി ഇലകൊണ്ട് ഒരു അടിപൊളി തോരൻ .. വീഡിയോ

  • Others
    • Politics
    • Sports
    • Business
    • Obituary
  • Our Matrimonials
    • Manna Matrimony.Com
    • Thalikettu.Com
No Result
View All Result

Home Featured News

ലോക് ഡൗണിൽ സംസ്ഥാനത്ത് 20 നു ശേഷം നാലുമേഖലകളായി തിരിച്ച് ഇളവുകൾ; ഇളവുകൾ ലഭിക്കുന്നത് ഈ മേഖലകൾക്ക്;

News Desk -01 by News Desk -01
April 16, 2020
ലോക് ഡൗണിൽ സംസ്ഥാനത്ത് 20 നു ശേഷം നാലുമേഖലകളായി തിരിച്ച് ഇളവുകൾ; ഇളവുകൾ ലഭിക്കുന്നത് ഈ മേഖലകൾക്ക്;

തിരുവനന്തപുരം:തിങ്കളാഴ്ച മുതൽ സംസ്ഥാനത്ത് ലോക് ഡൗണിൽ ഇളവുകൾ നൽകുവാൻ തീരുമാനം. കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച നിയന്ത്രണങ്ങൾ സംസ്ഥാനത്ത് തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി . ഹോട്ട്‌സ്‌പോട്ട് അല്ലാത്ത ജില്ലകളിൽ ഏപ്രിൽ 20 മുതൽ കേന്ദ്രം ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. റെഡ് സോൺ ആയി പ്രഖ്യാപിച്ച ജില്ലകളിൽ കർശന നിയന്ത്രണം തുടരും.

കാസർകോട്, കണ്ണൂർ, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളിൽ കർശന നിയന്ത്രണം തുടരും. രണ്ടാമത്തെ മേഖലയായ കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ 24നു ശേഷം ഇളവുകൾ അനുവദിക്കും. മൂന്നാമത്തെ മേഖലയിൽപ്പെടുന്ന തിരുവനന്തപുരം, ആലപ്പുഴ, തൃശൂർ, പാലക്കാട്, വയനാട് എന്നീ ജില്ലകളിൽ 24 മുതൽ ഭാഗീകമായി സാധാരണ ജീവിതം അനുവദിക്കും.കോട്ടയം, ഇടുക്കി ജില്ലകളിൽ സാധാരണജീവിതം അനുവദിക്കും. എന്നാൽ കൂട്ടംചേരൽ തടയും. എല്ലാ മേഖലകളിലും പൊതുനിയന്ത്രണങ്ങൾ ബാധകമായിരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഒന്നാം മേഖല:

കാസർകോട് 61, കണ്ണൂർ 45, മലപ്പുറം 9 എന്നിങ്ങനെയാണ് കോവിഡ് രോഗികളുടെ കണക്ക്. ഇതു കഴിഞ്ഞാൽ കൂടുതൽ പോസിറ്റീവ് കേസുള്ളത് കോഴിക്കോടാണ്. 9 എണ്ണം. ഈ നാലു ജില്ലകൾ ചേർത്ത് ഒരു മേഖലയാക്കണം എന്ന അഭിപ്രായം സംസ്ഥാനത്തിനുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇക്കാര്യം കേന്ദ്രത്തെ അറിയിക്കും. കേന്ദ്ര അംഗീകാരത്തോടെ നടപ്പിലാക്കും. ഈ ജില്ലകളിൽ മെയ് 3വരെ ലോക്ഡൗൺ ഇളവില്ലാതെ തുടരും. കോഴിക്കോടിനെ ഈ പട്ടികയിൽ ഉൾപ്പെടുത്തുന്നതിന് കേന്ദ്രത്തിന് തടസമുണ്ടാകില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഈ ജില്ലകളിൽ തീവ്രരോഗ ബാധയുള്ള വില്ലേജുകളുടെ അതിർത്തി അടയ്ക്കും. എൻട്രി പോയിന്റും എക്സിറ്റ് പോയിന്റും അവിടങ്ങളിൽ ഉണ്ടാകും. ഭക്ഷ്യവസ്തുക്കൾ ഈ പോയിന്റിലൂടെ എത്തിക്കും. കാസർകോട്, കണ്ണൂർ, എറണാകുളം, മലപ്പുറം, തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളാണ് ഹോട്സ്പോട്ടായി കേന്ദ്രം നേരത്തെ പ്രഖ്യാപിച്ചിരുന്നത്. കേന്ദ്രം ഹോട്സ്പോട്ടാക്കിയ ചില ജില്ലകൾ ഈ കൂട്ടത്തിൽനിന്ന് ഒഴിവാക്കുന്നതിന് കേന്ദ്ര അനുമതി വേണ്ടിവരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

രണ്ടാം മേഖല:

6 പോസിറ്റീവ് കേസുള്ള പത്തനംതിട്ട 3 കേസുള്ള എറണാകുളം 5 കേസുള്ള കൊല്ലം എന്നിവ ഒരു മേഖലയാക്കും. ഹോട്സ്പോട്ടായി കേന്ദ്രം കണക്കാക്കിയ പത്തനംതിട്ടയും എറണാകുളവും ഈ കൂട്ടത്തിലുണ്ട്. ഈ ജില്ലകളിൽ രോഗികളുടെ എണ്ണം കുറവായതിനാലാണ് ഉൾപ്പെടുത്തിയത്. ഏപ്രിൽ 24വരെ ഈ ജില്ലകളിൽ കടുത്ത രീതിയിൽ ലോക്ഡൗൺ തുടരും. ഹോട്സ്പോട്ടായ പ്രദേശങ്ങൾ കണ്ടെത്തി അടച്ചിടും. 24 കഴിഞ്ഞാൽ അപ്പോഴത്തെ സ്ഥിതി വിലയിരുത്തി ഇളവുകൾ അനുവദിക്കും.

മൂന്നാം മേഖല:

ആലപ്പുഴ 3 തിരുവനന്തപുരം 2 പാലക്കാട് 1 തൃശൂർ 1 വയനാട് 1 എന്നിങ്ങനെയാണ് ഈ ജില്ലകളിലെ പോസിറ്റീവ് കേസുകളുടെ എണ്ണം. ഇതിൽ കേന്ദ്രം ഹോട്ട് സ്പോട്ടായി പ്രഖ്യാപിച്ച തിരുവനന്തപുരം ഉൾപ്പെടുന്നുണ്ട്. പക്ഷേ തിരുവനന്തപുരത്ത് 2 കേസുകൾ മാത്രമാണ് ഇപ്പോഴുള്ളത്. ഈ മേഖലകളിൽ ഭാഗികമായി സാധാരണ ജീവിതം അനുവദിക്കും. സംസ്ഥാന, ജില്ലാ അതിർത്തികൾ അടഞ്ഞു കിടക്കും. സിനിമാ ഹാൾ, ആരാധനാലയം അടഞ്ഞു കിടക്കും. കൂടിച്ചേരൽ പാർട്ടികൾ എന്നിവയ്ക്ക് നിരോധനം ഉണ്ടാകും. ഹോട്ട് സ്പോട്ടായ പ്രദേശങ്ങൾ അടച്ചിടും. കടകൾ, റസ്റ്റോറൻറുകൾ എന്നിവ വൈകിട്ട് 7 മണിവരെ അനുവദിക്കും.

നാലാം മേഖല:

പോസിറ്റീവ് കേസ് ഇല്ലാത്ത രണ്ട് ജില്ലകളാണ് കോട്ടയവും ഇടുക്കിയും. ഈ രണ്ടു ജില്ലകളെ പ്രത്യേക മേഖലയാക്കും. സംസ്ഥാന അതിർത്തി പൂർണമായും അടയ്ക്കും. ജില്ല വിട്ടുള്ള യാത്ര അനുവദിക്കില്ല. സുരക്ഷാ ക്രമീകരണങ്ങളോടെ സാധാരണ ജീവിതം അനുവദിക്കും. മറ്റു നിയന്ത്രണങ്ങൾ ഈ ജില്ലകളിലും ബാധകം.

‘വിദ്യാഭ്യാസ സ്ഥാപനങ്ങൾ പരിശീലന കേന്ദ്രങ്ങളെല്ലാം പ്രവർത്തനം നിർത്തി. ആരാധനാലയങ്ങൾ, സിനിമാശാലകൾ, പൊതുസ്ഥലങ്ങൾ എല്ലാം നിയന്ത്രണത്തിലുണ്ട്. ഇവയെല്ലാം സംസ്ഥാനത്ത് തുടരും. സംസ്ഥാന അതിർത്തികൾ അടച്ചിട്ടിരിക്കുകയാണ്. സംസ്ഥാനത്തിന് പുറത്തേക്കോ അകത്തേക്കോ ആർക്കും സഞ്ചരിക്കാനാവില്ല.

‘ഹോട്ട്‌സ്‌പോട്ട് മേഖലയിൽ തദ്ദേശ സ്ഥാപനങ്ങൾക്ക് പ്രത്യേക പ്ലാനുണ്ടാകണം. രോഗമുക്തരായി ആശുപത്രി വിടുന്നവരും കുടുംബാംഗങ്ങളും ആശുപത്രി വിട്ടാലും 14 ദിവസം വീട്ടിൽ നിന്ന് പുറത്തിറങ്ങാൻ പാടില്ല. മറ്റുള്ളവരുമായി സമ്പർക്കം പുലർത്തരുത്. തദ്ദേശ സ്ഥാപന തലത്തിൽ ഇവരെ നിരീക്ഷിക്കാൻ സംവിധാനം ഏർപ്പെടുത്തും’.

‘സാധാരണ ജീവിതത്തിന് ചിലയിടത്ത് ഇളവുകൾ നൽകണം. ക്രയവിക്രയ ശേഷി വർധിച്ചാലേ ആളുകൾക്ക് വരുമാനം ലഭിക്കൂ. തൊഴിൽ മേഖല സജീവമാക്കണം. അതിനായി കേന്ദ്രം നിർമ്മാണ പ്രവർത്തനങ്ങൾക്ക് അനുമതി നൽകിയിട്ടുണ്ട്. ഹോട്ട്‌സ്‌പോട്ട് പ്രദേശങ്ങൾ ഒഴികെ മറ്റിടങ്ങളിൽ സുരക്ഷാ മാനദണ്ഡം പാലിച്ച് നിർമ്മാണ മേഖലയിൽ പ്രവർത്തനം അനുവദിക്കു. ശാരീരിക അകലം പാലിക്കണം. തൊഴിൽ സ്ഥലത്ത് തൊഴിലാളികളുടെ ആരോഗ്യപരിശോധന നിർബന്ധം. തൊഴിൽ നടത്തിക്കുന്ന ആളിനാണ് ഇതിന്റെ ചുമതല. വ്യവസായ മേഖലയിൽ കഴിയാവുന്നത്ര പ്രവർത്തനം ആരംഭിക്കണം. കേന്ദ്ര മാനദണ്ഡം അനുസരിച്ചാവും ഇത്. തുടങ്ങിയ നിർദ്ദേശങ്ങളാണ് സംസ്ഥാനം മുന്നോട്ടുവക്കുന്നത്’ എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി.

സംസ്ഥാനത്ത് മാസ്‌ക് നിർബന്ധമാക്കിയതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ജനങ്ങൾ പുറത്തിറങ്ങുമ്പോൾ മാസ്‌ക് നിർബന്ധമായും ധരിച്ചിരിക്കണം. പൊതു സ്ഥലങ്ങളിലും ജോലി സ്ഥലങ്ങളിലും മാസ്‌ക് ഉപയോഗിക്കണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു..

Share16987SendTweet10617Share2973Share
വാർത്തയുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയ പേജുകളിൽ അഭിപ്രായം രേഖപ്പെടുത്തുന്നവർ വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ഒഴിവാക്കേണ്ടതാണ്. ഇത്തരം പരാമർശങ്ങൾ ശിക്ഷാർഹമാണ്

Related Posts

ശബരിമല സ്വര്‍ണക്കൊള്ള കേസ്: പി എസ് പ്രശാന്തിന് എസ്‌ഐടിയുടെ നോട്ടീസ്
Kerala

ശബരിമല സ്വര്‍ണക്കൊള്ള കേസ്: പി എസ് പ്രശാന്തിന് എസ്‌ഐടിയുടെ നോട്ടീസ്

ശബരിമല സ്വർണ്ണക്കൊള്ള കേസിലെ പ്രതി മുരാരി ബാബു അന്തരിച്ചു
Kerala

ശബരിമല സ്വർണ്ണക്കൊള്ള കേസിലെ പ്രതി മുരാരി ബാബു അന്തരിച്ചു

ബാങ്കോക്കില്‍നിന്ന് കോടികളുടെ ലഹരിക്കടത്ത്; മിസ്സിസ് കേരള റണ്ണര്‍ അപ്പ് മുംബൈയില്‍ പിടിയില്‍
Latest News

ബാങ്കോക്കില്‍നിന്ന് കോടികളുടെ ലഹരിക്കടത്ത്; മിസ്സിസ് കേരള റണ്ണര്‍ അപ്പ് മുംബൈയില്‍ പിടിയില്‍

കോഴിക്കോടെ നിപ ബാധ: കേന്ദ്ര സംഘം ഇന്നെത്തും; സംസ്ഥാനത്ത് പകർച്ചപ്പനി വ്യാപനം തുടരുന്നു
Health

കോഴിക്കോടെ നിപ ബാധ: കേന്ദ്ര സംഘം ഇന്നെത്തും; സംസ്ഥാനത്ത് പകർച്ചപ്പനി വ്യാപനം തുടരുന്നു

ടി കെ ഗോവിന്ദൻ MLAക്ക് വധഭീഷണി; ഈ യാത്ര അധികമുണ്ടാകില്ലെന്നും പണി ജയിലിലുള്ളവർ നോക്കുമെന്നും ഫോൺ സന്ദേശം
Kerala

ടി കെ ഗോവിന്ദൻ MLAക്ക് വധഭീഷണി; ഈ യാത്ര അധികമുണ്ടാകില്ലെന്നും പണി ജയിലിലുള്ളവർ നോക്കുമെന്നും ഫോൺ സന്ദേശം

വിവാദ സ്‌പെഷ്യല്‍ പ്ലീഡർ നിയമനം: കെ ബി പ്രദീപിനോട് രാജിവെയ്ക്കാൻ ആവശ്യപ്പെട്ട് മുഖ്യമന്ത്രി
Featured News

വിവാദ സ്‌പെഷ്യല്‍ പ്ലീഡർ നിയമനം: കെ ബി പ്രദീപിനോട് രാജിവെയ്ക്കാൻ ആവശ്യപ്പെട്ട് മുഖ്യമന്ത്രി

Search News

No Result
View All Result

Latest News

  • ശബരിമല സ്വര്‍ണക്കൊള്ള കേസ്: പി എസ് പ്രശാന്തിന് എസ്‌ഐടിയുടെ നോട്ടീസ്
  • ശബരിമല സ്വർണ്ണക്കൊള്ള കേസിലെ പ്രതി മുരാരി ബാബു അന്തരിച്ചു
  • ബാങ്കോക്കില്‍നിന്ന് കോടികളുടെ ലഹരിക്കടത്ത്; മിസ്സിസ് കേരള റണ്ണര്‍ അപ്പ് മുംബൈയില്‍ പിടിയില്‍
  • കോഴിക്കോടെ നിപ ബാധ: കേന്ദ്ര സംഘം ഇന്നെത്തും; സംസ്ഥാനത്ത് പകർച്ചപ്പനി വ്യാപനം തുടരുന്നു
  • ടി കെ ഗോവിന്ദൻ MLAക്ക് വധഭീഷണി; ഈ യാത്ര അധികമുണ്ടാകില്ലെന്നും പണി ജയിലിലുള്ളവർ നോക്കുമെന്നും ഫോൺ സന്ദേശം
  • വിവാദ സ്‌പെഷ്യല്‍ പ്ലീഡർ നിയമനം: കെ ബി പ്രദീപിനോട് രാജിവെയ്ക്കാൻ ആവശ്യപ്പെട്ട് മുഖ്യമന്ത്രി
  • പാലക്കാട്ടെ 23 കുട്ടികളുടെ അസ്വാഭാവിക മരണം; അന്വേഷണം സിബിഐക്ക് വിട്ട് ഹൈക്കോടതി
  • നിതിൻ രാജിന്റെ മരണം: ഒന്നാം പ്രതി ഡോ. റാമിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി വിധി പറയാൻ മാറ്റി
  • കോളേജ് വിദ്യാർത്ഥിനികൾക്ക് പ്രതിമാസം 1000 രൂപ; ഈ വർഷം തന്നെ നടപ്പാക്കുമെന്ന് മന്ത്രി റോജി എം ജോൺ
  • കോണ്‍ഗ്രസിന് തിരിച്ചടി; മീനാക്ഷി നടരാജന്റെ ഹര്‍ജി സുപ്രീംകോടതി തള്ളി

About Company

Kerala Dhwani - Most Trusted Malayalam News and Entertainment Portal | Kerala Dhwani | Kerala Dhwani News | Kerala Dwani | Latest News | Politics | Lifestyle | Fashion | Health | Woman | Technology | Sex

Kerala Dhwani is a News Portal dedicated for providing both information and entertainment for people around the globe, especially Malayalees.

Quick Links

 Specials
 Around Us
 Entertainment
 Health
 Fashion
 Woman
 Technology
 Religion
 Editorial
 Videos

Follow Us On Facebook

  • About Us
  • Privacy Policy
  • Disclaimer
  • Terms of Use
  • Contact Us
  • Grievance Redressal
  • Employee ID Search
  • Our Matrimonials

© 2023 Kerala Dhwani® - All rights reserved

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist