കോട്ടയം: മുന്നണി മാറ്റം ചര്‍ച്ച ചെയ്യണോയെന്ന് കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി. സ്റ്റിയറിങ് കമ്മിറ്റി യോഗത്തില്‍ മുന്നണി മാറ്റം ചര്‍ച്ചയാകുമോയെന്ന മാധ്യമങ്ങളുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. തദ്ദേശ തെരഞ്ഞെടുപ്പ് വിലയിരുത്തല്‍, നിയമസഭ തെരഞ്ഞെടുപ്പിന്റെ തയ്യാറെടുപ്പ്, മുന്നണിയുടെ മേഖലാ തല ജാഥ എന്നിവയും മറ്റ് അജണ്ടകളും യോഗത്തില്‍ ചര്‍ച്ചയാകുമെന്ന് ജോസ് കെ മാണി സ്റ്റിയറിങ് കമ്മിറ്റി യോഗത്തിന് മുമ്പായി പറഞ്ഞു.
സാധാരണ ഗതിയില്‍ മീഡിയ അജണ്ട കൊണ്ടുവരുന്നു. അത് ഒരിക്കലും തുറക്കാത്ത അധ്യായമല്ലേ. ഒരിക്കലും തുറക്കാത്ത പുസ്തകമല്ലേ. എന്തിന് ചര്‍ച്ച ചെയ്യണം. ഇനി ആരെങ്കിലും അതു തുറന്നിട്ടുണ്ടെങ്കില്‍ വായിച്ചിട്ട് അത് അടച്ചോളുമെന്ന്, മുന്നണി മാറ്റവുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് ജോസ് കെ മാണി പ്രതികരിച്ചു. ബാക്കി കാര്യങ്ങളെല്ലാം സ്റ്റിയറിങ് കമ്മിറ്റി യോഗത്തിന് ശേഷം പറയാമെന്നും ജോസ് കെ മാണി പറഞ്ഞു.
മാധ്യമങ്ങള്‍ പ്രചിപ്പിക്കുന്നതല്ലാതെ ഒരു ആശയക്കുഴപ്പവും പാര്‍ട്ടിയില്‍ ഇല്ലെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. യുഡിഎഫ് വാതില്‍ തുറന്നിട്ടിട്ടുണ്ടെങ്കില്‍ അത് വിശാല മനസ്ഥിതി ഉള്ളതുകൊണ്ടാണ്. എത്രയോ വലിയ മനംമാറ്റമാണ്. പാര്‍ട്ടിക്ക് മേല്‍ യാതൊരു തരത്തിലുള്ള സമ്മര്‍ദ്ദവുമില്ല. പാര്‍ട്ടി നിലപാട് സുദൃഢമാണ്. കെ എം മാണി പഠിപ്പിച്ച വഴിയാണ് പാര്‍ട്ടി പോകുന്നത്. അതില്‍ ആര്‍ക്കും സംശയത്തിന് ഇടമില്ലെന്നും മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു.










Manna Matrimony.Com
Thalikettu.Com







