തിരുവനന്തപുരം: സിപിഎം കേന്ദ്രകമ്മിറ്റി യോഗം ഇന്ന് തിരുവനന്തപുരത്ത് ആരംഭിക്കും. കേരളം ഉള്‍പ്പെടെ നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലെ പൊതു രാഷ്ട്രീയ സ്ഥിതി യോഗം വിലയിരുത്തും. തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വിലയിരുത്തും. തെരഞ്ഞെടുപ്പ് സഖ്യനീക്കങ്ങളും യോഗത്തില്‍ ചര്‍ച്ചയാകും.
കേരളത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഇളവ് നല്‍കുന്നത് അടക്കമുള്ള കാര്യങ്ങള്‍ യോഗത്തില്‍ ചര്‍ച്ചയായേക്കും. പിണറായി വിജയന്‍ തന്നെ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ നയിക്കണമെന്നാണ് സിപിഎം സംസ്ഥാന നേതൃത്വം ആവശ്യപ്പെടുന്നത്.










Manna Matrimony.Com
Thalikettu.Com







