തൃശൂർ: തൃശൂർ നഗരത്തിൽ വൻ തീപിടിത്തം. റെയിൽവേ സ്റ്റേഷനിലെ ബൈക്ക് പാർക്കിംങ് ഗ്രൗണ്ടിലാണ് അഗ്നിബാധ ഉണ്ടായത്. അപകടത്തിൽ ആളപായങ്ങളോ മറ്റു പരിക്കുകളോ റിപ്പോർട്ട് ചെയ്തിട്ടില്ല.
രാവിലെ 6.45 ഓടെ രണ്ടാം പ്ലാറ്റ് ഫോമിനോട് ചേർന്നുള്ള പാർക്കിംങ്ങിലാണ് തീപിടിത്തം ഉണ്ടായത്. അപകടത്തിൽ നൂറിലേറെ ബൈക്കുകൾ കത്തിനശിച്ചെന്നാണ് പ്രാഥമിക നിഗമനം. തീ ഇപ്പോഴും പൂർണമായി അണയ്ക്കാനായിട്ടില്ല.
അറുനൂറിലേറെ ബൈക്കുകളാണ് രണ്ടാം പ്ലാറ്റ്‌ഫോമിനോട് ചേർന്നുള്ള സ്ഥലത്ത് പാർക്ക് ചെയ്തിരുന്നത്.ആദ്യം ഒരു ഇലക്ട്രിക് ബൈക്കിനാണ് തീ പിടിച്ചതെന്നും ഇവിടെ നിന്നാണ് അഗ്നിബാധ പടർന്നതെന്നുമാണ് പ്രാഥമിക നിഗമനം.സമീപത്തുള്ള മരത്തിലേക്കും തീ ആളിപടർന്നിട്ടുണ്ട്.
റെയിൽവേയുടെ യാർഡിൽ അറ്റകുറ്റപണികൾക്കായി നിർത്തിയിട്ടിരുന്ന എൻജിനു ഭാഗികമായി തീപിടിത്തം ഉണ്ടായി. റെയിൽവേയുടെ പിറകുവശത്തെ റിസർവേഷൻ കൌണ്ടറിലും നാശനാഷ്ടങ്ങൾ ഉണ്ടായിട്ടുണ്ട്. കമ്പ്യൂട്ടർ ഉപകരണങ്ങൾ കത്തി നശിച്ചു. നിലവിൽ തീ പൂർണ്ണമായും അണച്ചിട്ടുള്ളതാണ്.
അഗ്നിശമന സേനയും പോലീസും ചേർന്നുള്ള ഏറെ നേരത്തെ ശ്രമത്തിനൊടുവിലാണ് തീ പൂർണാമായും അണയ്ക്കാനായത്.
അഗ്നിബാധയിൽ ബൈക്കുകളുടെ ഇന്ധന ടാങ്കുകൾ പൊട്ടിത്തെറിച്ചത് അപകടത്തിൻറ വ്യാപ്തി വർധിപ്പിച്ചു. അഗ്നിബാധയുടെ കാരണം സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു. റെയിൽവേയും സ്ഥലത്ത് പരിശോധനകൾ നടത്തും. മന്ത്രി കെ രാജൻ അടക്കമുള്ളവർ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി.ജില്ലാ കളക്ടറോട് സംഭവത്തിൽ വിശദമായ റിപ്പോർട്ട് തേടിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.
അഗ്നിബാധയുടെ കാരണം സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു. റെയിൽവേയും സ്ഥലത്ത് പരിശോധനകൾ നടത്തും. മന്ത്രി കെ രാജൻ അടക്കമുള്ളവർ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി.
അഞ്ഞൂറില്‍ അധികം ബൈക്കുകള്‍ എല്ലാ ദിവസവും നിര്‍ത്തിയിടുന്ന ചെയ്യപ്പെടുന്ന പാര്‍ക്കിങ് കേന്ദ്രമാണിത്. ബൈക്കുകളിലെ ഇന്ധനം വലിയ തോതില്‍ തീപടരാന്‍ കാരണമായി.










Manna Matrimony.Com
Thalikettu.Com







