കോട്ടയം: വിജയപുരം ഗ്രാമ പഞ്ചായത്ത് പതിമൂന്നാം വാർഡായ മാങ്ങാനം താമരശ്ശേരി വാർഡിൽ യു ഡി എഫ് സ്ഥാനാർഥി ദീപ ജീസസ് നേടിയത് 21 വോട്ടിന്റെ നേരിയ ഭൂരിപക്ഷം. കൈവിട്ട് പോകുമായിരുന്ന പതിമൂന്നാം വാർഡ് നേരിയ ഭൂരിപക്ഷത്തിലെങ്കിലും പിടിച്ചു നിർത്തുവാൻ കഴിഞ്ഞത് യു ഡി എഫിനേ സംബന്ധിച്ചു അല്പം ആശ്വാസം നൽകുന്ന കാര്യമാണ്.
310 വോട്ട് നേടി ദീപ ജീസസ് വിജയം നേടിയപ്പോൾ, പിറകിൽ ബി ജെ പി സ്ഥാനാർഥി പ്രീതി മനോജ് 289 വോട്ട് നേടി രണ്ടാം സ്ഥാനത്തെത്തി. സ്വതന്ത്ര സ്ഥാനാർഥി സീബ സുനിലും, എൽ ഡി എഫ് സ്ഥാനാർഥി എം ആർ രശ്മിയും പരാജയപ്പെട്ടെങ്കിലും യഥാക്രമം 175: 178 വോട്ട് വീതം നേടി.
വിജയപുരം ഗ്രാമ പഞ്ചായത്തിൽ ആകെ 20 വാർഡാണ് ഉള്ളത്. ഇതിൽ നിലവിലെ കണക്കനുസരിച്ച് യു ഡി എഫ് 13 വാർഡിലും, എൽ ഡി എഫ് മൂന്ന് വാർഡിലും , ബി ജെപി രണ്ടു വാർഡിലും വിജയം നേടി. സ്വതന്ത്ര സ്ഥാനാർത്തികൾ രണ്ടു വാർഡുകളിലും വിജയിച്ചു.










Manna Matrimony.Com
Thalikettu.Com







