• About Us
  • Privacy Policy
  • Disclaimer
  • Terms of Use
  • Contact Us
  • Grievance Redressal
  • Employee ID Search
  • Our Matrimonials
Wednesday, February 25, 2026
  • Login
Kerala Dhwani
  • Home
  • Specials
  • Entertainment
    സാമ്പത്തിക തട്ടിപ്പ് കേസ്; സംവിധായകന്‍ ഷംസുദ്ദീന്‍ അറസ്റ്റില്‍

    സാമ്പത്തിക തട്ടിപ്പ് കേസ്; സംവിധായകന്‍ ഷംസുദ്ദീന്‍ അറസ്റ്റില്‍

    പ്രശസ്ത ഗായിക ഗീത പട്‌നായിക് അന്തരിച്ചു

    പ്രശസ്ത ഗായിക ഗീത പട്‌നായിക് അന്തരിച്ചു

    സംസ്ഥാനത്ത് സിനിമ ടിക്കറ്റ് നിരക്ക് 15 രൂപ വരെ കൂടും, തീരുമാനം ഉടൻ

    സംസ്ഥാനത്ത് സിനിമ ടിക്കറ്റ് നിരക്ക് 15 രൂപ വരെ കൂടും, തീരുമാനം ഉടൻ

    ഞാൻ എപ്പോഴും നിന്റെ കൂടെയുണ്ടാകും: ഗബ്രിയ്ക്ക് കരുത്തായി ജാസ്മിൻ

    ഞാൻ എപ്പോഴും നിന്റെ കൂടെയുണ്ടാകും: ഗബ്രിയ്ക്ക് കരുത്തായി ജാസ്മിൻ

    ജാനകിയമ്മ ആരോ​ഗ്യവതി’; തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കരുതെന്ന് കുടുംബം

    ജാനകിയമ്മ ആരോ​ഗ്യവതി’; തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കരുതെന്ന് കുടുംബം

  • Lifestyle
    • Fashion
    • Health
    • woman
  • Technology
  • Religion
    • Christian
    • Hindu
    • Muslim
  • Editorial
  • Videos
    പുതുപ്പള്ളി താബോർ വർഷിപ്പ് സെന്റർ പാസ്റ്റർ റവ: സാബു ആൻഡ്രൂസിന്റെ മാതാവ് അന്തരിച്ചു; സംസ്കാരം നാളെ രാവിലെ വാഴൂരിൽ നടക്കും

    Funeral Service of Aleyamma Andrews – Live Telecast

    മലയാളത്തിന്റെ അഭിനയ പ്രതിഭ നെടുമുടി വേണു അന്തരിച്ചു

    മലയാളത്തിന്റെ അഭിനയ പ്രതിഭ നെടുമുടി വേണു അന്തരിച്ചു

    മാങ്ങാനം തുരുത്തേൽപാലത്തിനു സമീപം ഓട്ടോറിക്ഷയിൽ യുവാവ് കത്തിക്കരിഞ്ഞ നിലയിൽ; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

    മാങ്ങാനം തുരുത്തേൽപാലത്തിനു സമീപം ഓട്ടോറിക്ഷയിൽ യുവാവ് കത്തിക്കരിഞ്ഞ നിലയിൽ; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

    1996, 1985  മാരാമൺ കൺവൻഷൻ – ഓർമകളിൽ

    1996, 1985 മാരാമൺ കൺവൻഷൻ – ഓർമകളിൽ

    തൊട്ടാവാടി ഇലകൊണ്ട് ഒരു അടിപൊളി തോരൻ .. വീഡിയോ

    തൊട്ടാവാടി ഇലകൊണ്ട് ഒരു അടിപൊളി തോരൻ .. വീഡിയോ

  • Others
    • Politics
    • Sports
    • Business
    • Obituary
  • Our Matrimonials
    • Manna Matrimony.Com
    • Thalikettu.Com
No Result
View All Result
  • Home
  • Specials
  • Entertainment
    സാമ്പത്തിക തട്ടിപ്പ് കേസ്; സംവിധായകന്‍ ഷംസുദ്ദീന്‍ അറസ്റ്റില്‍

    സാമ്പത്തിക തട്ടിപ്പ് കേസ്; സംവിധായകന്‍ ഷംസുദ്ദീന്‍ അറസ്റ്റില്‍

    പ്രശസ്ത ഗായിക ഗീത പട്‌നായിക് അന്തരിച്ചു

    പ്രശസ്ത ഗായിക ഗീത പട്‌നായിക് അന്തരിച്ചു

    സംസ്ഥാനത്ത് സിനിമ ടിക്കറ്റ് നിരക്ക് 15 രൂപ വരെ കൂടും, തീരുമാനം ഉടൻ

    സംസ്ഥാനത്ത് സിനിമ ടിക്കറ്റ് നിരക്ക് 15 രൂപ വരെ കൂടും, തീരുമാനം ഉടൻ

    ഞാൻ എപ്പോഴും നിന്റെ കൂടെയുണ്ടാകും: ഗബ്രിയ്ക്ക് കരുത്തായി ജാസ്മിൻ

    ഞാൻ എപ്പോഴും നിന്റെ കൂടെയുണ്ടാകും: ഗബ്രിയ്ക്ക് കരുത്തായി ജാസ്മിൻ

    ജാനകിയമ്മ ആരോ​ഗ്യവതി’; തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കരുതെന്ന് കുടുംബം

    ജാനകിയമ്മ ആരോ​ഗ്യവതി’; തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കരുതെന്ന് കുടുംബം

  • Lifestyle
    • Fashion
    • Health
    • woman
  • Technology
  • Religion
    • Christian
    • Hindu
    • Muslim
  • Editorial
  • Videos
    പുതുപ്പള്ളി താബോർ വർഷിപ്പ് സെന്റർ പാസ്റ്റർ റവ: സാബു ആൻഡ്രൂസിന്റെ മാതാവ് അന്തരിച്ചു; സംസ്കാരം നാളെ രാവിലെ വാഴൂരിൽ നടക്കും

    Funeral Service of Aleyamma Andrews – Live Telecast

    മലയാളത്തിന്റെ അഭിനയ പ്രതിഭ നെടുമുടി വേണു അന്തരിച്ചു

    മലയാളത്തിന്റെ അഭിനയ പ്രതിഭ നെടുമുടി വേണു അന്തരിച്ചു

    മാങ്ങാനം തുരുത്തേൽപാലത്തിനു സമീപം ഓട്ടോറിക്ഷയിൽ യുവാവ് കത്തിക്കരിഞ്ഞ നിലയിൽ; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

    മാങ്ങാനം തുരുത്തേൽപാലത്തിനു സമീപം ഓട്ടോറിക്ഷയിൽ യുവാവ് കത്തിക്കരിഞ്ഞ നിലയിൽ; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

    1996, 1985  മാരാമൺ കൺവൻഷൻ – ഓർമകളിൽ

    1996, 1985 മാരാമൺ കൺവൻഷൻ – ഓർമകളിൽ

    തൊട്ടാവാടി ഇലകൊണ്ട് ഒരു അടിപൊളി തോരൻ .. വീഡിയോ

    തൊട്ടാവാടി ഇലകൊണ്ട് ഒരു അടിപൊളി തോരൻ .. വീഡിയോ

  • Others
    • Politics
    • Sports
    • Business
    • Obituary
  • Our Matrimonials
    • Manna Matrimony.Com
    • Thalikettu.Com
No Result
View All Result
Kerala Dhwani
No Result
View All Result
Home Featured News

നടിയെ ആക്രമിച്ച കേസ്; ആറ് പ്രതികളുടെ ശിക്ഷാവിധി ഇന്ന്; ദിലീപിനെ വിട്ടയയ്ക്കാനുള്ള കാരണവും അറിയാം

News Desk -02 by News Desk -02
December 12, 2025
നടിയെ ആക്രമിച്ച കേസില്‍ വിധി നാളെ, വിചാരണ നേരിട്ടത് 10 പേർ; രാവിലെ 11 ന് കോടതി നടപടികൾ ആരംഭിക്കും

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ പ്രതികളുടെ ശിക്ഷാവിധി ഇന്ന്. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി ഹണി എം വര്‍ഗീസാണ് ശിക്ഷ വിധിക്കുന്നത്. കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനി, രണ്ടാം പ്രതി മാര്‍ട്ടിന്‍ ആന്റണി, മൂന്നാം പ്രതി ബി മണികണ്ഠന്‍, നാലാം പ്രതി വി പി വിജീഷ്, അഞ്ചും ആറും പ്രതികളായ എച്ച് സലീം, പ്രദീപ് എന്നിവര്‍ക്കാണ് ശിക്ഷ വിധിക്കുന്നത്.

പ്രതികളെ രാവിലെ പതിനൊന്നുമണിയോടെ കോടതിയില്‍ എത്തിക്കും. പ്രതികള്‍ പറയുന്നതുകൂടി കോടതി കേള്‍ക്കും. ഇതിന് ശേഷമായിരിക്കും ശിക്ഷാവിധി. ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരം 20 വര്‍ഷം വരെ കഠിന തടവോ, ജീവപര്യന്തം തടവോ ലഭിക്കാവുന്ന കൂട്ടബലാത്സംഗക്കുറ്റം അടക്കം പത്ത് കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ കണ്ടെത്തിയത്. എട്ടാം പ്രതി ദിലീപിനെ കുറ്റവിമുക്തനാക്കിയതിന്റെ കാരണങ്ങളും വിധിന്യായത്തിലുണ്ടാകും. ദിലീപിനെതിരെ ചുമത്തിയ ഗൂഢാലോചനക്കുറ്റത്തില്‍ കോടതിയുടെ നിഗമനം വിധിയില്‍ വ്യക്തമാകും. ദിലീപിന് പുറമേ മൂന്ന് പ്രതികളെയും കോടതി കുറ്റവിമുക്തരാക്കിയിരുന്നു. ദിലീപിനെതിരെ ഗൂഢാലോചനക്കുറ്റം തെളിയിക്കാന്‍ കഴിഞ്ഞില്ലെന്നായിരുന്നു കോടതിയുടെ കണ്ടെത്തല്‍.

ലൈംഗിക കുറ്റകൃത്യത്തിന് ക്വട്ടേഷന്‍ നല്‍കിയതിന് രാജ്യത്ത് ആദ്യമായി രജിസ്റ്റര്‍ ചെയ്ത കേസാണിത്. 2017 ഫെബ്രുവരി പതിനേഴിന് രാത്രിയായിരുന്നു സംഭവം നടന്നത്. നടിക്ക് നേരെ ഗുണ്ടാ ആക്രമണം എന്നായിരുന്നു ആദ്യം പുറത്തുവന്ന വിവരം. ഇതിന് ശേഷമാണ് സമാനതകളില്ലാത്ത ക്രൂരത പുറംലോകമറിയുന്നത്. തൃശൂരില്‍ നിന്ന് കൊച്ചിയിലേക്കുള്ള യാത്രാമധ്യേയായിരുന്നു നടിക്ക് നേരെയുള്ള ക്രൂരത. അങ്കമാലി അത്താണിക്ക് സമീപം നടി സഞ്ചരിച്ച വാഹനം തടഞ്ഞുനിര്‍ത്തി പ്രതികള്‍ തട്ടിക്കൊണ്ടുപോകുകയായിരുന്നു. രണ്ട് മണിക്കൂറോളം വാഹനത്തില്‍വെച്ച് അതിക്രൂരമായ പീഡനം. ഇതിന് ശേഷം നടിയെ നടന്‍ ലാലിന്റെ വീടിന് മുന്നില്‍ ഉപേക്ഷിച്ച് പ്രതികള്‍ കടന്നുകളയുകയായിരുന്നു. നടന്‍ ലാല്‍ വിളിച്ചറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി. ഈ സമയം പി ടി തോമസ് എംഎല്‍എയും സംഭവം അറിഞ്ഞെത്തി. തുടര്‍ന്ന് നടിയുടെ മൊഴിയെടുത്ത ശേഷം കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. പ്രതികള്‍ സഞ്ചരിച്ച വാഹനം പൊലീസിന് പിന്നീട് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് ക്വട്ടേഷന്‍ സംഘത്തിലേക്ക് അന്വേഷണം എത്തിയത്. സിനിമാക്കാരുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന പള്‍സര്‍ സുനിയാണ് ക്വട്ടേഷന്‍ ഏറ്റെടുത്ത് നടപ്പിലാക്കിയതെന്നും വ്യക്തമായി.

ആക്രമണത്തിന് ഇരയായ സഹപ്രവര്‍ത്തകയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് 2017 ഫെബ്രുവരി 19ന് കൊച്ചിയില്‍ സിനിമാ പ്രവര്‍ത്തകരുടെ കൂട്ടായ്മ നടന്നു. ഈ പരിപാടിയില്‍ വെച്ച് സംഭവത്തില്‍ ഗൂഢാലോചനയുണ്ടെന്ന് മഞ്ജുവാര്യര്‍ സൂചിപ്പിച്ചിരുന്നു. പിന്നാലെ സംഭവത്തില്‍ ഉള്‍പ്പെട്ട വടിവാള്‍ സലിം, പ്രദീപ് പ്രതികളില്‍ ഒരാളായ മണികണ്ഠന്‍ എന്നിവരെ പൊലീസ് പിടികൂടി. പൊലീസിനെ വെട്ടിച്ച് എറണാകുളം അഡീഷനല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാകാനെത്തിയ പള്‍സര്‍ സുനി, വിജേഷ് എന്നിവരെ പൊലീസ് പിടികൂടി. 50 ലക്ഷം രൂപയുടെ ക്വട്ടേഷന്‍ പ്രകാരമാണ് നടിയെ ആക്രമിച്ചതെന്നായിരുന്നു പള്‍സര്‍ സുനിയുടെ മൊഴി. പിന്നാലെ റിമാന്‍ഡിലായ പ്രതികളെ അതിജീവിത തിരിച്ചറിഞ്ഞു. ഇതിന് പിന്നാലെ കേസിലെ ?ഗൂഢാലോചന പുറത്ത് കൊണ്ടുവരാന്‍ കൂടുതല്‍ അന്വേഷണം വേണമെന്ന് പൊലീസ് കോടതിയെ അറിയിച്ചു. 2017 ഏപ്രില്‍ 18ന് പള്‍സര്‍ സുനിയെ ഒന്നാം പ്രതിയാക്കി പൊലീസ് അങ്കമാലി മജിസ്‌ട്രേട്ട് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു.

ഇതിന് പിന്നാലെയാണ് കേസില്‍ നടന്‍ ദിലീപിന്റെ പങ്കാളിത്തം വ്യക്തമാകുന്ന സംഭവവികാസങ്ങള്‍ക്ക് തുടക്കമാകുന്നത്. വിഷ്ണു എന്നയാള്‍ ഫോണില്‍ വിളിച്ചു സംഭവത്തില്‍ ബന്ധപ്പെടുത്താതിരിക്കാന്‍ ഒന്നരക്കോടി രൂപ ആവശ്യപ്പെട്ടെന്ന് ദിലീപ് ഡിജിപിക്ക് പരാതി നല്‍കി. 2017 ജൂണ്‍ 23ന് കേസില്‍ ദിലീപിന്റെ പങ്ക് വെളിപ്പെടുത്തി പള്‍സര്‍ സുനി എഴുതിയ കത്ത് റിപ്പോര്‍ട്ടര്‍ ടിവി പുറത്ത് വിട്ടത് കേസിലെ നിര്‍ണ്ണായക വഴത്തിരിവായി. പിറ്റേന്ന് തന്നെ ദിലീപിന്റെ പങ്ക് വെളിപ്പെടുത്തുന്ന നിര്‍ണ്ണായക തെളിവുകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചു. ഇതിന് പിന്നാലെ ദിലീപിനെ ബ്ലാക്ക്‌മെയില്‍ ചെയ്യാന്‍ ശ്രമിച്ച കേസില്‍ പള്‍സര്‍ സുനിയുടെ സഹതടവുകാരായ വിഷ്ണു, സനല്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.

2017 ജൂണ്‍ 28ന് ദിലീപിനെയും സുഹൃത്തും സംവിധായകനുമായ നാദിര്‍ഷയെയും പൊലീസ് ചോദ്യം ചെയ്തു. ആലുവ പൊലീസ് ക്ലബ്ബില്‍വെച്ച് ഏതാണ്ട് 13 മണിക്കൂറോളമാണ് ഇരുവരും ചോദ്യം ചെയ്യലിന് വിധേയമായത്. ചോദ്യം ചെയ്യലിന് ശേഷം വിട്ടയയ്ക്കപ്പെട്ട ദിലീപ് പിറ്റേന്ന് നടന്ന അമ്മ ജനറല്‍ ബോഡി യോഗത്തില്‍ പങ്കെടുത്തിരുന്നു. ദിലീപ് നായകനായി അഭിനയിച്ച ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷനില്‍ പള്‍സര്‍ സുനി എത്തിയതിന്റെ തെളിവ് പൊലീസ് ശേഖരിച്ചു. 2017 ജൂലൈ 10ന് ചോദ്യം ചെയ്യലിന് വിളിച്ച് വരുത്തിയ ദിലീപിനെ പൊലീസ് അറസ്റ്റ് ചെയ്തു. പിറ്റേന്ന് അങ്കമാലി ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ ദിലീപിനെ റിമാന്‍ഡ് ചെയ്ത് ആലുവ സബ് ജയിലിലടച്ചു. ഇതിന് പിന്നാലെ അഭിനേതാക്കളുടെ സംഘടനയായ അമ്മ ദിലീപിനെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കി. പിന്നീട് 85 ദിവസത്തെ ജയില്‍വാസത്തിന് ശേഷം 2017 ഒക്ടോബര്‍ മൂന്നിന് കര്‍ശന ഉപാധികളോടെ ദിലീപിന് ജാമ്യം ലഭിച്ചു. സുനിൽ എൻ എസ്/ പൾസർ സുനി, മാർട്ടിൻ ആന്‍റണി, ബി. മണികണ്ഠൻ, വി പി വിജീഷ്, സലിം എച്ച്/ വടിവാൾ സലിം, പ്രദീപ്, ചാർലി തോമസ്, പി ഗോപാലകൃഷ്ണൻ/ ദിലീപ്, സനിൽ കുമാർ/ മേസ്തിരി സനിൽ, ശരത് ജി നായർ എന്നിവരാണ് കേസിലെ ഒന്ന് മുതൽ 10വരെയുള്ള പ്രതികൾ.

2018 മാര്‍ച്ച് എട്ടിന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍ കോടതിയില്‍ നടിയെ ആക്രമിച്ച് കേസിന്റെ വിചാരണ ആരംഭിച്ചു. കേസില്‍ വിചാരണ പുരോഗമിക്കുന്നതിനിടെ സാക്ഷികളെ അടക്കം കൂറ് മാറ്റി കേസ് അട്ടിമറിക്കാന്‍ ദിലീപ് ശ്രമിക്കുന്നതായുള്ള ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. കേസ് നീട്ടിക്കൊണ്ട് പോകുക എന്ന ലക്ഷ്യത്തോടെ പ്രതികള്‍ സിബിഐ അന്വേഷണം അടക്കം ആവശ്യപ്പെട്ട് മേല്‍ക്കോടതികളെ അടക്കം നിരന്തരം സമീപിക്കുന്ന സാഹചര്യവുമുണ്ടായി.

ഇതിനിടയിലാണ് 2021 ഡിസംബര്‍ 25 സംവിധായകന്‍ ബാലചന്ദ്രകുമാര്‍ നടിയെ ആക്രമിച്ച കേസില്‍ റിപ്പോര്‍ട്ടറിലൂടെ നിര്‍ണ്ണായക വെളിപ്പെടുത്തല്‍ നടത്തുന്നത്. നടന്‍ ദിലീപിന്റെ ആലുവയിലെ വീടായ ‘പത്മസരോവര’ത്തില്‍വെച്ച് അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്തുന്നതിന് ഗൂഢാലോചന നടന്നതായി ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തി. പള്‍സര്‍ സുനി ദിലീപിന്റെ വീട്ടിലെത്തിയെന്നും പണവുമായി മടങ്ങിയെന്നും ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തി. നടിയെ അക്രമിച്ച് പകര്‍ത്തിയ പീഡനദൃശ്യങ്ങള്‍ ദിലീപിന്റെ കൈവശം ഉണ്ടെന്ന് തെളിയിക്കുന്ന ശബ്ദരേഖയും ബാലചന്ദ്രകുമാര്‍ അന്വേഷണ സംഘത്തിന് നല്‍കി.

പിന്നാലെ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്നുള്ള തുടരന്വേഷണത്തെ എതിര്‍ത്ത് ദിലീപ് രം?ഗത്തെത്തി. നീക്കത്തെ എതിര്‍ത്ത് ദിലീപ് ഡിജിപിക്ക് പരാതി നല്‍കി. എന്നാല്‍ 2022 ജനുവരി നാലിന് കേസില്‍ തുടരന്വേഷണത്തിന് അനുമതി നല്‍കി. തുടര്‍ന്ന് ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തല്‍ അന്വേഷിക്കാന്‍ എഡിജിപി എസ് ശ്രീജിത്തിന്റെ നേതൃത്വത്തില്‍ തുടരന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിറങ്ങി. അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയ കേസില്‍ 2022 ജനുവരി 23ന് ദിലീപിനെ 33 മണിക്കൂര്‍ ചോദ്യം ചെയ്തു. പിന്നാലെ തുടരന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ദിലീപിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി. ദിലീപിനെയും കൂട്ടുപ്രതികളെയും അന്വേഷണസംഘം ബാലചന്ദ്രകുമാറിന്റെ സാന്നിധ്യത്തില്‍ ചോദ്യം ചെയ്തിരുന്നു.

നടി കാവ്യാ മാധവനെയും അന്വേഷണ സംഘം ചോദ്യം ചെയ്യലിന് വിധേയയാക്കി. ഇതിനിടെ നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ പകര്‍ത്തിയ, കോടതിയില്‍ സമര്‍പ്പിച്ചിരുന്ന മെമ്മറി കാര്‍ഡ് അനുമതിയില്ലാതെ തുറന്ന് പരിശോധിച്ചുവെന്ന പരാതിയും തുടര്‍നടപടികളും കേസിനെ വീണ്ടും പൊതുസമൂഹത്തില്‍ ചര്‍ച്ചയാക്കി. മെമ്മറി കാര്‍ഡ് അനുമതിയില്ലാതെ തുറന്നുവെന്ന വിഷയത്തില്‍ നിര്‍ണ്ണായകമായ നിരവധി തെളിവുകള്‍ റിപ്പോര്‍ട്ടര്‍ ടി വി പുറത്ത് വിട്ടിരുന്നു.

ഇതിനിടെ കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനിക്ക് 2024 സെപ്റ്റംബര്‍ 17ന് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. 2024 സെപ്റ്റംബര്‍ 24ന് കേസിന്റെ രണ്ടാം ഘട്ട വിചാരണ നടപടികള്‍ ആരംഭിച്ചു. നീണ്ടുപേയ വിചാരണയില്‍ 2024 ഡിസംബര്‍ 11ന് കോടതിയില്‍ അന്തിമവാദം ആരംഭിച്ചു. ഇതിനിടെ കേസില്‍ സിബിഐ അന്വേഷണം വേണമെന്ന ദിലീപിന്റെ ആവശ്യം ഹൈക്കോടതി തള്ളിയിരുന്നു. 2025 ഏപ്രില്‍ ഒന്‍പതിന് പ്രതിഭാഗത്തിന്റെ വാദം പൂര്‍ത്തിയായി. 2025 ഏപ്രില്‍ 11നാണ് കേസില്‍ അന്തിമവാദം പൂര്‍ത്തിയായത്.

Tags: #dileep
Share16960SendTweet10600Share2968Share
വാർത്തയുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയ പേജുകളിൽ അഭിപ്രായം രേഖപ്പെടുത്തുന്നവർ വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ഒഴിവാക്കേണ്ടതാണ്. ഇത്തരം പരാമർശങ്ങൾ ശിക്ഷാർഹമാണ്

Related Posts

സംസ്ഥാനത്തെ പഴയ കെട്ടിടങ്ങള്‍ പരിശോധിക്കും’; വലിയങ്ങാടിയില്‍ ഉദ്യോഗസ്ഥര്‍ വീഴ്ച വരുത്തിയിട്ടുണ്ടെങ്കില്‍ കര്‍ശന നടപടി’
Kerala

സംസ്ഥാനത്തെ പഴയ കെട്ടിടങ്ങള്‍ പരിശോധിക്കും’; വലിയങ്ങാടിയില്‍ ഉദ്യോഗസ്ഥര്‍ വീഴ്ച വരുത്തിയിട്ടുണ്ടെങ്കില്‍ കര്‍ശന നടപടി’

മുഴുവന്‍ ജീവനക്കാരുടെയും വിവരങ്ങള്‍ തേടി; സ്പാര്‍ക്കിന് കത്ത് നല്‍കിയത് മുഖ്യമന്ത്രിയുടെ ഓഫീസ്; രേഖകള്‍ പുറത്തുവിട്ട് രമേശ് ചെന്നിത്തല
Featured News

മുഴുവന്‍ ജീവനക്കാരുടെയും വിവരങ്ങള്‍ തേടി; സ്പാര്‍ക്കിന് കത്ത് നല്‍കിയത് മുഖ്യമന്ത്രിയുടെ ഓഫീസ്; രേഖകള്‍ പുറത്തുവിട്ട് രമേശ് ചെന്നിത്തല

വാഹനാപകടത്തിൽ യുവാവിന് മസ്തിഷ്കമരണം; വേർപാടിലും പുതുജീവനേകി ജിജിൻ, ഇനി അഞ്ച് പേരിൽ തുടിക്കും
Latest News

വാഹനാപകടത്തിൽ യുവാവിന് മസ്തിഷ്കമരണം; വേർപാടിലും പുതുജീവനേകി ജിജിൻ, ഇനി അഞ്ച് പേരിൽ തുടിക്കും

ഇനി 40 വയസ്സുവരെ പിഎസ്‌സി പരീക്ഷയ്ക്ക് അപേക്ഷിക്കാം; പ്രായപരിധി നീട്ടി
Kerala

ഇനി 40 വയസ്സുവരെ പിഎസ്‌സി പരീക്ഷയ്ക്ക് അപേക്ഷിക്കാം; പ്രായപരിധി നീട്ടി

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഇസ്രയേലിൽ; പ്രതിരോധ സഹകരണം ശക്തമാക്കും
Latest News

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഇസ്രയേലിൽ; പ്രതിരോധ സഹകരണം ശക്തമാക്കും

രാഹുല്‍ ഗാന്ധി ഇന്ന് കേരളത്തിലെത്തും,കണ്ണൂരില്‍ കര്‍ഷകരെ കാണും,വയനാട് ഭവനപദ്ധതിക്ക് തറക്കല്ലിടും
Kerala

രാഹുല്‍ ഗാന്ധി ഇന്ന് കേരളത്തിലെത്തും,കണ്ണൂരില്‍ കര്‍ഷകരെ കാണും,വയനാട് ഭവനപദ്ധതിക്ക് തറക്കല്ലിടും

Search News

No Result
View All Result

Latest News

  • സംസ്ഥാനത്തെ പഴയ കെട്ടിടങ്ങള്‍ പരിശോധിക്കും’; വലിയങ്ങാടിയില്‍ ഉദ്യോഗസ്ഥര്‍ വീഴ്ച വരുത്തിയിട്ടുണ്ടെങ്കില്‍ കര്‍ശന നടപടി’
  • മുഴുവന്‍ ജീവനക്കാരുടെയും വിവരങ്ങള്‍ തേടി; സ്പാര്‍ക്കിന് കത്ത് നല്‍കിയത് മുഖ്യമന്ത്രിയുടെ ഓഫീസ്; രേഖകള്‍ പുറത്തുവിട്ട് രമേശ് ചെന്നിത്തല
  • വാഹനാപകടത്തിൽ യുവാവിന് മസ്തിഷ്കമരണം; വേർപാടിലും പുതുജീവനേകി ജിജിൻ, ഇനി അഞ്ച് പേരിൽ തുടിക്കും
  • ഇനി 40 വയസ്സുവരെ പിഎസ്‌സി പരീക്ഷയ്ക്ക് അപേക്ഷിക്കാം; പ്രായപരിധി നീട്ടി
  • പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഇസ്രയേലിൽ; പ്രതിരോധ സഹകരണം ശക്തമാക്കും
  • രാഹുല്‍ ഗാന്ധി ഇന്ന് കേരളത്തിലെത്തും,കണ്ണൂരില്‍ കര്‍ഷകരെ കാണും,വയനാട് ഭവനപദ്ധതിക്ക് തറക്കല്ലിടും
  • നാൽപത് ദിവസത്തോളം തന്ത്രിയെ ജയിലിലിട്ടതിന്റെ ഉത്തരവാദിത്തം ആർക്ക്?’; സഭ ബഹിഷ്‌കരിച്ച് പ്രതിപക്ഷം
  • സർവേ നടത്തുന്നതിൽ എന്താണ് തെറ്റ്’; സർക്കാരിന് ആശ്വാസം; നവകേരള സർവേ റദ്ദ് ചെയ്ത ഹൈക്കോടതി ഉത്തരവിന് സ്റ്റേ
  • രോഗിയുമായി പോയ എയര്‍ ആംബുലന്‍സ് തകര്‍ന്നുവീണു; ഏഴ് പേര്‍ക്ക് ദാരുണാന്ത്യം
  • അതിവേഗ പാതയ്ക്ക് പുതിയ ഡിസൈന്‍; ചെലവ് 23,500 കോടി കുറയും; സാധാരണക്കാരന് താങ്ങാവുന്ന ടിക്കറ്റ് നിരക്കെന്ന് ഇ ശ്രീധരന്‍

About Company

Kerala Dhwani - Most Trusted Malayalam News and Entertainment Portal | Kerala Dhwani | Kerala Dhwani News | Kerala Dwani | Latest News | Politics | Lifestyle | Fashion | Health | Woman | Technology | Sex

Kerala Dhwani is a News Portal dedicated for providing both information and entertainment for people around the globe, especially Malayalees.

Quick Links

 Specials
 Around Us
 Entertainment
 Health
 Fashion
 Woman
 Technology
 Religion
 Editorial
 Videos

Follow Us On Facebook

  • About Us
  • Privacy Policy
  • Disclaimer
  • Terms of Use
  • Contact Us
  • Grievance Redressal
  • Employee ID Search
  • Our Matrimonials

© 2023 Kerala Dhwani® - All rights reserved

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Specials
  • Entertainment
  • Lifestyle
    • Fashion
    • Health
    • woman
  • Technology
  • Editorial
  • Videos
  • Others
    • Politics
    • Sports
    • Business
    • Obituary
  • Our Matrimonials
    • Manna Matrimony.Com
    • Thalikettu.Com

© 2023 Kerala Dhwani® - All rights reserved