കൊച്ചി: സംസ്ഥാനത്ത് തദ്ദേശതെരഞ്ഞെടുപ്പിലെ ആദ്യഘട്ട വോട്ടെടുപ്പ് തുടങ്ങി. ആവേശത്തിലൂന്നിയ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കൊടുവില്‍ ഏഴ് ജില്ലകളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലെ വോട്ടര്‍മാരാണ് പോളിങ് ബൂത്തിലേക്ക് നീങ്ങുന്നത്.
ആകെ 36, 630 സ്ഥാനാര്‍ത്ഥികളാണ് ഒന്നാം ഘട്ടത്തില്‍ ജനവിധി തേടുന്നത്. 1.32 കോടിയിലധികം വോട്ടര്‍മാര്‍ക്കായി 15, 432 പോളിങ് സ്റ്റേഷനുകളാണ് ഒരുക്കിയിരിക്കുന്നത്. വടക്കന്‍ ജില്ലകളില്‍ വ്യാഴാഴ്ചയാണ് വോട്ടെടുപ്പ്. ഇന്ന് വൈകിട്ടോടെ പരസ്യപ്രചരണം അവസാനിക്കും.
ശ്രീലേഖയുടേത് നിയമവിരുദ്ധമായ നടപടി: വി ശിവന്‍കുട്ടി
കോര്‍പ്പറേഷനില്‍ എന്‍ഡിഎയ്ക്ക് മുന്‍തൂക്കം എന്ന പ്രീപോള്‍ സര്‍വ്വേ ഫലം പങ്കുവെച്ച ബിജെപി സ്ഥാനാര്‍ത്ഥി ആര്‍ ശ്രീലേഖയുടെ നടപടി നിയമവിരുദ്ധമെന്ന് വി ശിവന്‍കുട്ടി. ബന്ധപ്പെട്ട അധികാരികള്‍ ഉചിതമായ നടപടി സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും വി ശിവന്‍കുട്ടി പറഞ്ഞു.
നടിയെ ആക്രമിച്ച കേസില്‍ യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് നടത്തിയ ‘ദിലീപിന് നീതി ലഭിച്ചു’ എന്ന പരാമര്‍ശം അദ്ദേഹത്തിന്റെ പാര്‍ട്ടിയുടെ അഭിപ്രായമായിരിക്കുമെന്നും സര്‍ക്കാര്‍ അതിജീവിതയ്‌ക്കൊപ്പമാണെന്നും വി ശിവന്‍കുട്ടി പറഞ്ഞു.
യഥാർത്ഥ കള്ളന്മാർ രക്ഷപ്പെടാൻ പാടില്ല: രമേശ് ചെന്നിത്തല
ശബരിമല സ്വര്‍ണക്കൊള്ളയും സര്‍ക്കാരിനെതിരായ ജനവികാരവും തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്ന് രമേശ് ചെന്നിത്തല. ശബരിമല സ്വര്‍ണക്കൊള്ളയില്‍ നാളെ പ്രത്യേക അന്വേഷണസംഘത്തിന് മുന്നില്‍ മൊഴി കൊടുക്കുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. അന്തര്‍ദേശീയ തലത്തിലുള്ള കൊള്ളയാണ് നടന്നത്. തെളിവുകളല്ല, തനിക്ക് കിട്ടിയ വിവരങ്ങള്‍ എസ്‌ഐടിക്ക് കൈമാറുക. ശബരിമല സ്വര്‍ണക്കൊള്ളയിലെ യഥാര്‍ത്ഥ കള്ളന്മാര്‍ രക്ഷപ്പെടാന്‍ പാടില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
പത്തനംതിട്ടയിലെ നാല് നഗരസഭകളിലും എൽഡിഎഫ് വിജയിക്കും: ചിറ്റയം ഗോപകുമാർ
ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ കരുവാറ്റ മാർത്തോമ്മാ സ്കൂളിലെ ബൂത്തിൽ വോട്ട് രേഖപ്പെടുത്തി.
എൽഡിഎഫിന് കൂടുതൽ ശക്തിപകരുന്ന തിരഞ്ഞെടുപ്പാണിതെന്നും പത്തനംതിട്ടയിലെ നാല് നഗരസഭകളിലും എൽഡിഎഫ് വിജയിക്കുമെന്നും ചിറ്റയം ഗോപകുമാർ പ്രതികരിച്ചു.
ചട്ടവിരുദ്ധ നടപടിയുമായി ആർ ശ്രീലേഖ
തെരഞ്ഞെടുപ്പ് ചട്ടവിരുദ്ധ നടപടിയുമായി ബിജെപി സ്ഥാനാര്‍ത്ഥി ആര്‍ ശ്രീലേഖ. കോര്‍പ്പറേഷനില്‍ എന്‍ഡിഎയ്ക്ക് മുന്‍തൂക്കം എന്ന പ്രീപോള്‍ സര്‍വേ ഫലം ശ്രീലേഖ സാമൂഹ്യ മാധ്യമത്തിലൂടെ പങ്കുവയ്ക്കുകയായിരുന്നു. സംസ്ഥാനത്ത് തെക്കന്‍ ജില്ലകളില്‍ തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെയാണ് ചട്ടവിരുദ്ധ നടപടിയുമായി ആര്‍ ശ്രീലേഖ രംഗത്തെത്തിയത്.
എന്ത് തിരക്കാണെങ്കിലും വോട്ട് ചെയ്യുന്നത് മുടക്കാറില്ല: ആസിഫ് അലി
എന്ത് തിരക്കാണെങ്കിലും വോട്ട് ചെയ്യുന്നത് മുടക്കാറില്ലെന്ന് നടന്‍ ആസിഫ് അലി. ജനാധിപത്യത്തില്‍ വിശ്വാസമുണ്ട്. എന്റെ ചുറ്റും തെരഞ്ഞെടുപ്പും രാഷ് ട്രീയവുമുണ്ടെന്നും ആസിഫ് അലി പറഞ്ഞു. കൂടെ കളിച്ചുവളര്‍ന്നവരാണ് ഇത്തവണ മത്സരിക്കുന്നതെന്ന പ്രത്യേകതയുണ്ട്. എല്ലാവരും വളര്‍ന്നുവെന്നും പക്വതവന്നുവെന്നും തിരിച്ചറിയുന്ന അവസരം കൂടെയാണിതെന്നും ആസിഫ് അലി പറഞ്ഞു.
സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ ജനത്തിന് മതിപ്പ്: കടകംപള്ളി സുരേന്ദ്രന്‍
സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ ജനത്തിന് മതിപ്പാണെന്നും അത് വോട്ടായി മാറുമെന്നും കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. കഴിഞ്ഞ 10 വര്‍ഷം തിരുവനന്തപുരം നഗരസഭയിലുണ്ടായത് നല്ല പ്രവര്‍ത്തനമാണ്. ആര്യയുടെ നേതൃത്വത്തില്‍ അഞ്ച് വര്‍ഷക്കാലം മെച്ചപ്പെട്ട ഭരണമായിരുന്നുവെന്നും കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.
കൊല്ലം ജില്ലയിലെ വോട്ടിംഗ് ശതമാനം (രാവിലെ 8 മണി)
ജില്ല – 6.54%
കോർപ്പറേഷൻ- 4.89%
നഗരസഭ
പരവൂർ- 6.27%
പുനലൂർ- 5.82%
കരുനാഗപ്പള്ളി- 6.22%
കൊട്ടാരക്കര-6.78%
ബ്ലോക്കുകൾ
ഓച്ചിറ-6.55%
ശാസ്താംകോട്ട-6.16%
വെട്ടിക്കവല-6.56%
പത്തനാപുരം-6.7%
അഞ്ചൽ- 6.37%
കൊട്ടാരക്കര- 6.98%
ചിറ്റുമല- 6.06%
ചവറ-6.07%
മുഖത്തല-6.75%
ചടയമംഗലം-7.33%
ഇത്തിക്കര-7.36%
101 ശതമാനം പ്രതീക്ഷയെന്ന് അടൂര്‍പ്രകാശ്
101 ശതമാനം പ്രതീക്ഷയോടെയാണ് യുഡിഎഫ് തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്ന് അടൂര്‍ പ്രകാശ്. അടൂര്‍ നഗരസഭയില്‍ യുഡിഎഫ് ഭരണം നടത്തും. മുഴുവന്‍ പ്രവര്‍ത്തകരും സജീവമായി രംഗത്തുണ്ടാകും. സംസ്ഥാനത്തുടനീളം ഏകോപനം ഉണ്ടാക്കിയാണ് യുഡിഎഫ് കണ്‍വീനര്‍ എന്ന നിലയില്‍ നീങ്ങിയതെന്നും അടൂര്‍ പ്രകാശ് പറഞ്ഞു.
ശബരിമലയുമായി ബന്ധപ്പെട്ട നടത്തിയത് തീവെട്ടിക്കൊള്ളയാണെന്നും അടൂര്‍ പ്രകാശ് കൂട്ടിച്ചേര്‍ത്തു.
വമ്പിച്ച മുന്നേറ്റമാണ് കോണ്‍ഗ്രസില്‍ നടക്കാന്‍ പോകുന്നത്: എന്‍ കെ പ്രേമചന്ദ്രന്‍
50 ശതമാനം തദ്ദേശ തെരഞ്ഞെടുപ്പ് സ്ഥാപനങ്ങളുടെ ഭരണം യുഡിഎഫിന് ലഭിക്കുമെന്ന് എന്‍ കെ പ്രേമചന്ദ്രന്‍. വമ്പിച്ച മുന്നേറ്റമാണ് യുഡിഎഫ് ഇത്തവണ നടക്കാന്‍ പോകുന്നത്. 2020നെ അപേക്ഷിച്ച് വമ്പിച്ച മുന്നേറ്റമായിരിക്കുമെന്നും എന്‍ കെ പ്രേമചന്ദ്രന്‍ പറഞ്ഞു. വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ ജനങ്ങള്‍ക്ക് അപ്രീതി: കെ സി വേണുഗോപാല്‍
സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ ജനങ്ങള്‍ക്ക് അപ്രീതിയുണ്ടെന്നും അതിന്റെ പ്രതിഫലനം വിധിയെഴുത്തിലുണ്ടാകുമെന്നും എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. നിലവിലുള്ള ഭരണത്തില്‍ ജനം മടുത്തു. യുഡിഎഫിന് മികച്ച മുന്നേറ്റമുണ്ടാകുമെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. വോട്ട് രേഖപ്പെടുത്തിയ ശേഷമാണ് പ്രതികരണം.
ഈ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് ഐതിഹാസികമായി തിരിച്ചുവരുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. 14 ജില്ലകളിലും പര്യടനം ഇന്നലത്തോടെ താന്‍ പൂര്‍ത്തിയാക്കി. ജനം യുഡിഎഫിന്റെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണെന്നും വി ഡി സതീശന്‍ പറഞ്ഞു.
സര്‍ക്കാരിനെതിരായ ജനവികാരം, ശബരിമല വിഷയം തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും. ശബരിമലകേസില്‍ പ്രതികളെ സര്‍ക്കാര്‍ സംരക്ഷിക്കുകയാണെന്നും വി ഡി സതീശന്‍ പറഞ്ഞു. എസ്‌ഐടിക്ക് മീതെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് സമ്മര്‍ദ്ദമുണ്ട്. തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ പ്രധാനപ്പെട്ട നേതാക്കളെ അറസ്റ്റ് ചെയ്യേണ്ടി വരുമെന്നും വി ഡി സതീശന്‍ പറഞ്ഞു.
രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് നീട്ടുന്നത് സിപിഐഎം ആണെന്നും കോണ്‍ഗ്രസ് മാതൃകാപരമായ നടപടി എടുത്തുവെന്നും വി ഡി സതീശന്‍ പറഞ്ഞു. വേണ്ടാത്ത കാര്യം വന്നപ്പോള്‍ തന്നെ ഞങ്ങള്‍ ആ കൈവിട്ടുവെന്നായിരുന്നു വി ഡി സതീശന്റെ പ്രതികരണം.
തിരുവനന്തപുരം തിലകമണിയും: സുരേഷ് ഗോപി
തിരുവനന്തപുരം തിലകമണിയുമെന്ന് സുരേഷ് ഗോപി. കോര്‍പ്പറേഷന്‍ ഭരണം ബിജെപി പിടിക്കുമെന്നും ജനം തീരുമാനിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു. കോര്‍പ്പറേഷന്‍ ഭരണം ബിജെപിക്ക് തന്നെ കിട്ടുമെന്ന പ്രതീക്ഷയാണ് വോട്ടെടുപ്പ് ദിനത്തില്‍ സുരേഷ് ഗോപി പ്രകടിപ്പിച്ചത്. വോട്ടെടുപ്പ് ആരംഭിക്കുന്നതിന് മുന്‍പ് തന്നെ എത്തിയത് ആദ്യത്തെ വോട്ടര്‍ ആകാനാണെന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു.










Manna Matrimony.Com
Thalikettu.Com







