കൊച്ചി: കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോറിനെ എറണാകുളം സൗത്ത് റെയില്‍വെ സ്റ്റേഷനില്‍ തടഞ്ഞു. വെരിഫിക്കേഷന്റെ ഭാഗമായാണ് റെയില്‍വേ പൊലീസ് തടഞ്ഞുവെച്ചത്. കോടതിയില്‍ ഹാജരാകാനായാണ് എത്തിയതെന്ന് ബണ്ടി ചോര്‍ പറഞ്ഞു.
വിവിധ സംസ്ഥാനങ്ങളില്‍ എഴൂന്നൂറിലധികം കവര്‍ച്ചാ കേസുകളില്‍ പ്രതിയാണ് ബണ്ടി ചോര്‍. ധനികരുടെയും ഉന്നതരുടെയും വീടുകളില്‍ മാത്രം മോഷണം നടത്തുന്നതാണ് ബണ്ടി ചോറിന്റെ രീതി. 2013 ജനുവരിയില്‍ തിരുവനന്തപുരം മരപ്പാലത്തെ ഒരു വീട്ടില്‍ മോഷണം നടത്തിയതിന് ബണ്ടി ചോറിനെ കേരള പൊലീസ് പിടികൂടിയിരുന്നു.
പത്തുവര്‍ഷത്തോളം ശിക്ഷ കഴിഞ്ഞാണ് പുറത്തിറങ്ങിയത്. മോഷണം നിര്‍ത്തുകയാണെന്ന് ജയില്‍ ഉദ്യോഗസ്ഥരോട് പറഞ്ഞ ബണ്ടി ചോർ പക്ഷെ പഴയ ശീലം തുടര്‍ന്നു. കഴിഞ്ഞ വര്‍ഷം യു പിയില്‍ നിന്നാണ് ഡല്‍ഹി പൊലീസ് ബണ്ടി ചോറിനെ പിടികൂടിയത്.










Manna Matrimony.Com
Thalikettu.Com







