പത്തനംതിട്ട: ശബരിമല ദര്‍ശനം നടത്തി രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ. പുലര്‍ച്ചെ അഞ്ചിന് നട തുറന്നപ്പോള്‍ ദര്‍ശനം നടത്തുകയായിരുന്നു. പമ്പയില്‍ നിന്നും കെട്ട് നിറച്ചാണ് മല ചവിട്ടിയത്. വിവാദങ്ങള്‍ക്കിടെ കഴിഞ്ഞ ദിവസമാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ ശബരിമലയിലെത്തിയത്. രാത്രി 10 മണിയോടെ രാഹുല്‍ മാങ്കൂട്ടത്തില്‍ പമ്പയില്‍ എത്തി.
പമ്പയില്‍ നിന്നും കെട്ട് നിറച്ച് സന്നിധാനത്തേക്ക് പുറപ്പെടുകയായിരുന്നു. എന്നാല്‍ വൈകിട്ട് നട അടച്ചശേഷമാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ പമ്പയില്‍ എത്തിയത്. കഴിഞ്ഞ ദിവസം ആരംഭിച്ച നിയമസഭാ സമ്മേളനത്തിന്റെ ആദ്യ ദിവസം രാഹുല്‍ മാങ്കൂട്ടത്തില്‍ നിയമസഭയിലെത്തിയിരുന്നു. എന്നാല്‍ പിന്നീടുള്ള ദിവസങ്ങളില്‍ എത്തിയിരുന്നില്ല. മണ്ഡലത്തില്‍ സജീവമാകുമെന്നായിരുന്നു വിവരം. അതിന് മുന്നോടിയായാണ് ശബരിമല ദര്‍ശനം.
പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ താക്കീത് മറികടന്നായിരുന്നു രാഹുല്‍ മാങ്കൂട്ടത്തില്‍ സമ്മേളനത്തിലെത്തിയത്. നേമം ഷജീറായിരുന്നു കൂടെയുണ്ടായിരുന്നത്. സഭയിലെത്തിയ രാഹുലിനും ഷജീറിനും പാര്‍ട്ടിക്കുള്ളില്‍ തന്നെ വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.










Manna Matrimony.Com
Thalikettu.Com







