കൊച്ചി: എറണാകുളം റൂറൽ എസ്പി ഓഫീസിലെ വിവാദ ഫോൺവിളിയിൽ ഫോൺ വിളിച്ച പൊലീസ് ഉദ്യോഗസ്ഥനെതിരെയും മോശമായി പ്രതികരിച്ച ഉദ്യോഗസ്ഥനെതിരെയും നടപടിക്ക് സാധ്യത. സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പിയുടെ റിപ്പോർട്ടിൽ രണ്ട് പേർക്കുമെതിരെ നടപടിക്ക് നിർദ്ദേശം ഉണ്ടെന്നാണ് വിവരം. അച്ചടക്ക നടപടി ഇന്ന് പ്രഖ്യാപിച്ചേക്കും.
കളമശ്ശേരി പൊലീസ് ക്യാമ്പിലെ ഉദ്യോഗസ്ഥനാണ് റിഫ്ലക്ടർ ജാക്കറ്റ് വേണമെന്ന ആവശ്യവുമായി എസ്പി ഓഫീസിലേക്ക് വിളിച്ചത്. റിപ്പോർട്ടിംഗ് ഉദ്യോഗസ്ഥനോട് പറയാതെ നേരിട്ട് എസ്പിയെ വിളിച്ചത് അച്ചടക്ക ലംഘനം എന്നാണ് അന്വേഷണ റിപ്പോർട്ടിലെ കണ്ടെത്തൽ. ഭാഷാ പ്രയോഗത്തിൽ എസ്പി ഓഫീസിലെ ജീവനക്കാരനും വീഴ്ചയുണ്ടെന്നാണ് വിവരം. സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പിയുടേതാണ് അന്വേഷണ റിപ്പോർട്ട്.










Manna Matrimony.Com
Thalikettu.Com







