കോഴിക്കോട്: അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ചികിത്സയിലുണ്ടായിരുന്ന മൂന്ന് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. കോഴിക്കോട് ഓമശേരി സ്വദേശി അബൂബക്കർ സാദിഖിന്റെ മകനാണ് മരിച്ചത്. രോഗബാധിതനായ കുഞ്ഞ് 28 ദിവസമായി കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. നിലവിൽ കോഴിക്കോട്, മലപ്പുറം, വയനാട് സ്വദേശികൾ ചികിത്സയിലുണ്ട്. ഓമശേരി പ്രദേശത്ത് നേരത്തെ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മറ്റൊരു മരണം സ്ഥിരീകരിച്ചിരുന്നു.
അതേസമയം അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മലപ്പുറം സ്വദേശിനി ഇന്നലെ മരിച്ചിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലുണ്ടായിരുന്ന വേങ്ങര കണ്ണമംഗലം സ്വദേശിയായ 52കാരി റംലയാണ് കഴിഞ്ഞ ദിവസം മരിച്ചത്. 24 മണിക്കൂറിനിടെ രണ്ട് മരണമാണ് ഇതോടെ സ്ഥിരീകരിച്ചത്.










Manna Matrimony.Com
Thalikettu.Com







