• About Us
  • Privacy Policy
  • Disclaimer
  • Terms of Use
  • Contact Us
  • Grievance Redressal
  • Employee ID Search
  • Our Matrimonials
Saturday, June 13, 2026
  • Login
Kerala Dhwani
  • Home
  • Specials
  • Entertainment
    പ്രശസ്ത സംവിധായകന്‍ ഭാരതിരാജ അന്തരിച്ചു

    പ്രശസ്ത സംവിധായകന്‍ ഭാരതിരാജ അന്തരിച്ചു

    ലക്ഷ്മിപ്രിയയ്ക്കും വനിത എസ്ഐക്കും എതിരായ അൻസിബയുടെ പരാതിയിൽ കഴമ്പില്ല’; കേസെടുക്കാനാകില്ലെന്ന് പൊലീസ്

    ലക്ഷ്മിപ്രിയയ്ക്കും വനിത എസ്ഐക്കും എതിരായ അൻസിബയുടെ പരാതിയിൽ കഴമ്പില്ല’; കേസെടുക്കാനാകില്ലെന്ന് പൊലീസ്

    ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത സലീം, നീ ഇപ്പോൾ കരയിപ്പിക്കുകയാണ്’; വൈകാരികമായി മമ്മൂട്ടി

    ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത സലീം, നീ ഇപ്പോൾ കരയിപ്പിക്കുകയാണ്’; വൈകാരികമായി മമ്മൂട്ടി

    നടൻ സലിം കുമാര്‍ വിടവാങ്ങി

    നടൻ സലിം കുമാര്‍ വിടവാങ്ങി

    ഓസ്കർ ജേതാവും സ്റ്റാർ വാർസിന്റെ എഡിറ്ററുമായ മാർസിയ ലൂക്കസ് അന്തരിച്ചു

    ഓസ്കർ ജേതാവും സ്റ്റാർ വാർസിന്റെ എഡിറ്ററുമായ മാർസിയ ലൂക്കസ് അന്തരിച്ചു

  • Lifestyle
    • Fashion
    • Health
    • woman
  • Technology
  • Religion
    • Christian
    • Hindu
    • Muslim
  • Editorial
  • Videos
    പുതുപ്പള്ളി താബോർ വർഷിപ്പ് സെന്റർ പാസ്റ്റർ റവ: സാബു ആൻഡ്രൂസിന്റെ മാതാവ് അന്തരിച്ചു; സംസ്കാരം നാളെ രാവിലെ വാഴൂരിൽ നടക്കും

    Funeral Service of Aleyamma Andrews – Live Telecast

    മലയാളത്തിന്റെ അഭിനയ പ്രതിഭ നെടുമുടി വേണു അന്തരിച്ചു

    മലയാളത്തിന്റെ അഭിനയ പ്രതിഭ നെടുമുടി വേണു അന്തരിച്ചു

    മാങ്ങാനം തുരുത്തേൽപാലത്തിനു സമീപം ഓട്ടോറിക്ഷയിൽ യുവാവ് കത്തിക്കരിഞ്ഞ നിലയിൽ; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

    മാങ്ങാനം തുരുത്തേൽപാലത്തിനു സമീപം ഓട്ടോറിക്ഷയിൽ യുവാവ് കത്തിക്കരിഞ്ഞ നിലയിൽ; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

    1996, 1985  മാരാമൺ കൺവൻഷൻ – ഓർമകളിൽ

    1996, 1985 മാരാമൺ കൺവൻഷൻ – ഓർമകളിൽ

    തൊട്ടാവാടി ഇലകൊണ്ട് ഒരു അടിപൊളി തോരൻ .. വീഡിയോ

    തൊട്ടാവാടി ഇലകൊണ്ട് ഒരു അടിപൊളി തോരൻ .. വീഡിയോ

  • Others
    • Politics
    • Sports
    • Business
    • Obituary
  • Our Matrimonials
    • Manna Matrimony.Com
    • Thalikettu.Com
No Result
View All Result

Home Latest News Kerala

ദുരൂഹത ഒഴിയാതെ ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടം; ജീവനക്കാരുടെ മൊഴി പൊലീസ് ഇന്ന് രേഖപ്പെടുത്തും

News Desk -02 by News Desk -02
July 28, 2025
ജയിൽ ചാടിയ സൗമ്യ വധക്കേസ് പ്രതി ഗോവിന്ദചാമി പിടിയിൽ; പിടികൂടിയത് കണ്ണൂരിൽ നിന്ന്

കണ്ണൂർ: കൊടുംകുറ്റവാളി ഗോവിന്ദച്ചാമി ജയിൽ ചാടിയതിൽ ജയിൽ ജീവനക്കാരുടെ മൊഴി പൊലീസ് ഇന്ന് രേഖപ്പെടുത്തും. ജയിലിൽ നിന്നും പുറത്ത് കടക്കാൻ ഗോവിന്ദച്ചാമിക്ക് ഏന്തെങ്കിലും സഹായം ലഭിച്ചോ എന്നതായിരിക്കും പ്രധാനമായും അന്വേഷിക്കുക. സഹതടവുകാരിൽ നിന്നും സഹായം ലഭിച്ചിട്ടുണ്ടോ എന്നതും അന്വേഷണ സംഘം പരിശോധിക്കും. സെൽ മുറിച്ച് പുറത്തെത്തിയ ശേഷം 3 മിനുട്ട് നേരം ജയിലിൻ്റെ വരാന്തയിൽ നിന്നത് സിസിടിവിയിൽ ദൃശ്യമായിട്ടും അറിഞ്ഞില്ലെന്ന ജയിലർമാരുടെ വാദവും പൊലീസിൻ്റെ അന്വേഷണ പരിധിയിൽ ഉൾപ്പെടും. ഇതിനിടെ ഗോവിന്ദച്ചാമി ജയിൽ ചാടിയ സംഭവത്തിൽ അന്വേഷണ റിപ്പോ‍ർട്ട് ഇന്ന് ജയിൽ മേധാവിയ്ക്ക് സമർപ്പിക്കും. ജയിൽ ഡിഐജി വി. ജയകുമാറിൻ്റെ അന്വേഷണ റിപ്പോർട്ടാണ് ജയിൽ മേധാവി ബൽറാം കുമാർ ഉപാധ്യായക്ക് ഇന്ന് സമർപ്പിക്കുക. റിപ്പോർട്ടിലെ വിവരങ്ങളുടെ അടിസ്ഥാനത്തിൽ കൂടുതൽ ഉദ്യോ​ഗസ്ഥർക്കെതിരെ നടപടിയുണ്ടാകാൻ സാധ്യതയുണ്ട്.

അതേസമയം നേരത്തെ പൊലീസ് കോടതിയിൽ നൽകിയ തടവ് ചാടൽ വകുപ്പ് മാത്രം ഉൾപ്പെടുത്തിയ എഫ്ഐആറിൽ പൊതു മുതൽ നശിപ്പിച്ച വകുപ്പ് കൂടെ ചേർക്കാൻ പൊലീസ് കോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ട്. അന്വേഷണം ഒരു വശത്ത് പുരോഗമിക്കുമ്പോഴും മറുവശത്ത് സംശയങ്ങളും ദുരൂഹതകളും കുമിഞ്ഞ് കൂടുകയാണ്. പി വി അൻവർ ഗോവിന്ദച്ചാമിയുടെ ജയിൽചാട്ടം പുനരാവിഷ്ക്കരിച്ച് ഉന്നയിച്ച ചോദ്യങ്ങളിൽ പലതും പൊതുജനങ്ങളുടെ ആ സംശയങ്ങൾ വർധിപ്പിക്കുകയാണ്.

ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടത്തിലെ അവിശ്വസനീയത ഇപ്പോഴും തുടരുകയാണ്. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ ഒരുപാട് കാര്യങ്ങൾ പുറത്തുവന്നെങ്കിലും ജയിൽ ചാട്ടത്തിലെ ദുരൂഹത മാറിയിട്ടില്ല. ഒരു കൈ മാത്രം ഉപയോഗിച്ച് ഗോവിന്ദച്ചാമി നടത്തിയത് അമാനുഷിക ജയിൽ ചാട്ടമാണെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ജയിൽ ചാടിയ ശേഷം മാത്രാണ് ​ഗോവിന്ദച്ചാമി നടത്തിയ പത്തുമാസത്തെ തയ്യാറെടുപ്പ് പുറത്ത് അറിഞ്ഞതെന്ന ജയിൽ അധികൃതരുടെ വാദമാണ് ഏറ്റവും ദുരൂഹമാകുന്നത്. ഒരു കൈക്ക് മാത്രം സ്വാധീനമുള്ള ഒരാൾ നടത്തിയത് അസാധാരണമായ ജയിൽ ചാട്ടമാണെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. സെല്ലിൽ നിന്നും കമ്പി മുറിച്ച് പുറത്തു കടക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നെങ്കിലും ജയിൽ ചാട്ടവുമായി ബന്ധപ്പെട്ട് ഉയരുന്ന സംശയങ്ങൾക്ക് അത് മറുപടി ആകുന്നില്ല.

മാസങ്ങൾ എടുത്ത് സെല്ലിലെ കമ്പികൾ ​ഗോവിന്ദച്ചാമി അറുത്തത് ജയിലർമാർ ആരും അറിഞ്ഞില്ല എന്നത് തന്നെയാണ് ഏറ്റവും ദുരൂഹമാകുന്നത്. ജയിൽ ചാടും മുമ്പ് വേണ്ട ആയുധങ്ങൾ സംഘടിപ്പിച്ചതും അത് സൂക്ഷിച്ചതും ആരുടെയും കണ്ണിൽ പെട്ടില്ല എന്നതിലും ദുരൂഹതയുണ്ട്. സെല്ലിൽ നിന്നും പുറത്തു കടക്കുന്നത് മൂന്ന് മിനുട്ടോളം സിസിടിവിയിൽ വ്യക്തമായി പതിഞ്ഞിട്ടും സിസിടിവി മോണിറ്റർ ചെയ്യുന്ന ഉദ്യോഗസ്ഥൻ അറിഞ്ഞതേയില്ലെന്ന് പറയുന്നതിലും ദുരൂഹതയുണ്ട്. പുറത്തു കടന്ന ഗോവിന്ദച്ചാമി മണിക്കൂറുകൾ ജയിൽ വളപ്പിനകത്ത് തന്നെ ചിലവഴിച്ചിട്ടും ആരും കണ്ടില്ല എന്നതും സംശയാസ്പദമാണ്. ഒറ്റക്കൈ മാത്രമുള്ള ​ഗോവിന്ദച്ചാമി ബാരലുകൾ മൂന്നെണ്ണം മതിൽനരികിൽ എത്തിച്ചെന്നതും മുകളിൽ കയറി മതിലിൽ തുണി കുടുക്കി കെട്ടുകൾ ഉണ്ടാക്കി ചാടാൻ പാകത്തിൽ തയ്യാറാക്കി എന്നതിലും അവിശ്വസനീയതയുണ്ട്. അങ്ങനെയാണ് സംഭവിച്ചതെന്ന് ജയിൽ അധികൃതർ വാദിക്കുമ്പോൾ ​ഗോവിന്ദച്ചാമി അമാനുഷികനാണോ എന്ന ചോദ്യവും ഉയരുന്നുണ്ട്. ​നിലവിൽ പുറത്ത് വന്നിരിക്കുന്ന പുറത്തുവന്ന തെളിവുകൾ, മൊഴികൾ, ദൃശ്യങ്ങൾ, ചിത്രങ്ങൾ എന്നിവ അധികൃതരുടെ ചില വാദങ്ങളെ ശരിവെയ്ക്കുന്നുണ്ട്. എന്നാൽ ഇതിൽ പലതും ദുരൂഹത ഇരട്ടിപ്പിക്കുന്നതാണ് എന്നതാണ് ജയിൽ അധികൃതരെയും ഉദ്യോ​ഗസ്ഥരെയും ​ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടത്തിൽ പ്രതിക്കൂട്ടിലാക്കുന്നത് എന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

ജയിൽമാറ്റം ആഗ്രഹിച്ചിരുന്നെന്നും പരോൾ കിട്ടാത്തതിൽ വിഷമം ഉണ്ടായിരുന്നെന്നും ഗോവിന്ദച്ചാമി പൊലീസിന് നൽകിയ മൊഴിയിൽ പറഞ്ഞിരുന്നു. 2017 മുതൽ ജയിൽ ചാടാൻ തീരുമാനിച്ചിരുന്നു. പലതവണ സെല്ലുകൾ മാറ്റിയതുകൊണ്ട് ഒരുക്കിയ പദ്ധതി നീണ്ടു. 10 മാസം മുൻപ് സെല്ലിലെ അഴി മുറിച്ചുതുടങ്ങി. ഏഴ് കമ്പികളാണ് മുറിച്ചുമാറ്റിയത്. ഓരോന്നും മുറിച്ചുമാറ്റുമ്പോൾ നൂൽ കൊണ്ട് കെട്ടിവെക്കും. രാത്രി കാലങ്ങളിൽ കമ്പി മുറിക്കും. പകൽ കിടന്നുറങ്ങുമെന്നും മൊഴി നൽകിയിട്ടുണ്ട്.

സുരക്ഷാ ഉദ്യോഗസ്ഥർ ശ്രദ്ധിക്കുന്നുണ്ടോ എന്നറിയാൻ പാത്രം കൊണ്ട് കൊട്ടി നോക്കും. ഇല്ലെന്ന് മനസിലായാൽ കമ്പി മുറിക്കാൻ തുടങ്ങും. ജയിൽ വളപ്പിൽ നിന്ന് ലഭിച്ച ആക്രിയാണ് കമ്പി മുറിക്കാൻ ഉപയോഗിച്ചത്. കൂടുതൽ ശബ്ദം പുറത്തുവരാതിരിക്കാൻ തുണി ചേർത്തുപിടിച്ചായിരുന്നു മുറിച്ചത്. അതിനിടെ തടി കുറയ്ക്കാനായി ഭക്ഷണക്രമീകരണവും നടത്തിയെന്നാണ് ഗോവിന്ദച്ചാമി മൊഴി നൽകിയിരുന്നു. ജയിൽ ചാടിയ ശേഷം തമിഴ്നാട്ടിൽ എത്തി മാധ്യമങ്ങളെ ഉപയോ​ഗിച്ച് നിരപരാധിയെന്ന് വരുത്തുകയായിരുന്നു ​ഗോവിന്ദച്ചാമിയുടെ ലക്ഷ്യമെന്നും ​ഗോവിന്ദച്ചാമി വെളിപ്പെടുത്തിയിരുന്നു. തമിഴ്നാട്ടുകാരനായ തന്നെ ചെയ്യാത്ത കുറ്റത്തിന് ജയിലിൽ ഇട്ടിരിക്കുന്നുവെന്ന് പ്രചരിപ്പിക്കുകയായിരുന്നു ഉദ്ദേശ്യമെന്നും ഗോവിന്ദച്ചാമി വെളിപ്പെടുത്തിയിരുന്നു.

കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും വിയ്യൂർ ജയിലിലേയ്ക്ക് മാറ്റിയ ഗോവിന്ദച്ചാമിയെ ജി എഫ് വൺ സെല്ലാണ് പാർപ്പിച്ചിരിക്കുന്നത്. സുസജ്ജമായ സിസിടിവി നീരീക്ഷണത്തിലാണ് ​ഗോവിന്ദച്ചാമിയെ പാർപ്പിച്ചിരിക്കുന്നത്. ഗോവിന്ദച്ചാമിയെ നിരീക്ഷിക്കാൻ കൂടുതൽ ജീവനക്കാരെയും ജയിൽവകുപ്പ് നിയോ​ഗിച്ചിട്ടുണ്ട്. ഗോവിന്ദച്ചാമിയുടെ കൂടെ ഒരു തടവുകാരനെ പാർപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.

ജൂലൈ 25ന് പുലർച്ചെ അഞ്ചേകാലോടെയാണ് ഗോവിന്ദച്ചാമി ജയിൽ ചാടിയത്. തുടർന്ന് നടത്തിയ വ്യാപകമായ തിരച്ചിലിനൊടുവിൽ രാവിലെ പത്തരയോടെയാണ് പൊലീസ് ​ഗോവിന്ദച്ചാമിയെ കണ്ടെത്തിയത്. തളാപ്പിലെ ആളൊഴിഞ്ഞ പറമ്പിലെ കിണറ്റിനുള്ളിൽ നിന്നായിരുന്നു ഇയാളെ കണ്ടെത്തിയത്. കിണറ്റിൽ ഒളിഞ്ഞിരിക്കുകയായിരുന്നു ഗോവിന്ദച്ചാമി. ഗോവിന്ദച്ചാമിയുടെ ജയിൽചാട്ടവുമായി ബന്ധപ്പെട്ട് ജയിൽ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്തിട്ടുണ്ട്. ഹെഡ് വാർഡനെയും മൂന്ന് വാർഡൻമാരെയും അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തിരുന്നു. ജയിൽ ഉദ്യോഗസ്ഥർക്ക് വീഴ്ചയുണ്ടായി എന്ന് ജയിൽ മേധാവി വ്യക്തമാക്കിയിട്ടുണ്ട്.

2011 ഫെബ്രുവരി ഒന്നിന് എറണാകുളത്ത് നിന്നും ഷൊർണ്ണൂരിലേക്കുള്ള ട്രെയിനിലെ വനിതാ കംപാർട്ട്‌മെന്റിൽ വെച്ചാണ് സൗമ്യ ആക്രമിക്കപ്പെടുന്നത്. ഗോവിന്ദച്ചാമി ട്രെയിനിൽ നിന്നും തള്ളിയിട്ട് ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു. 2016ലാണ് ഗോവിന്ദച്ചാമിയുടെ വധശിക്ഷ സുപ്രീംകോടതി റദ്ദാക്കിയത്. കൊലപാതകം സംശയാതീതമായി തെളിയിക്കാനായില്ലെന്ന് നിരീക്ഷിച്ചായിരുന്നു ഹൈക്കോടതിയുടെ ശിക്ഷാവിധി സുപ്രീംകോടതി റദ്ദാക്കിയത്. എന്നാൽ ബലാത്സംഗം നടന്നതായി ബോധ്യപ്പെടുകയും ഹൈക്കോടതി നൽകിയ ജീവപര്യന്തം ശിക്ഷയും മറ്റുവകുപ്പുകൾ പ്രകാരമുള്ള ശിക്ഷകൾ നിലനിൽക്കുമെന്നും കോടതി വിധിന്യായത്തിൽ വ്യക്തമാക്കിയിരുന്നു.

Tags: Govindachami
Share16960SendTweet10600Share2968Share
വാർത്തയുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയ പേജുകളിൽ അഭിപ്രായം രേഖപ്പെടുത്തുന്നവർ വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ഒഴിവാക്കേണ്ടതാണ്. ഇത്തരം പരാമർശങ്ങൾ ശിക്ഷാർഹമാണ്

Related Posts

ശബരിമല സ്വര്‍ണക്കൊള്ള കേസ്: പി എസ് പ്രശാന്തിന് എസ്‌ഐടിയുടെ നോട്ടീസ്
Kerala

ശബരിമല സ്വര്‍ണക്കൊള്ള കേസ്: പി എസ് പ്രശാന്തിന് എസ്‌ഐടിയുടെ നോട്ടീസ്

ശബരിമല സ്വർണ്ണക്കൊള്ള കേസിലെ പ്രതി മുരാരി ബാബു അന്തരിച്ചു
Kerala

ശബരിമല സ്വർണ്ണക്കൊള്ള കേസിലെ പ്രതി മുരാരി ബാബു അന്തരിച്ചു

ബാങ്കോക്കില്‍നിന്ന് കോടികളുടെ ലഹരിക്കടത്ത്; മിസ്സിസ് കേരള റണ്ണര്‍ അപ്പ് മുംബൈയില്‍ പിടിയില്‍
Latest News

ബാങ്കോക്കില്‍നിന്ന് കോടികളുടെ ലഹരിക്കടത്ത്; മിസ്സിസ് കേരള റണ്ണര്‍ അപ്പ് മുംബൈയില്‍ പിടിയില്‍

കോഴിക്കോടെ നിപ ബാധ: കേന്ദ്ര സംഘം ഇന്നെത്തും; സംസ്ഥാനത്ത് പകർച്ചപ്പനി വ്യാപനം തുടരുന്നു
Health

കോഴിക്കോടെ നിപ ബാധ: കേന്ദ്ര സംഘം ഇന്നെത്തും; സംസ്ഥാനത്ത് പകർച്ചപ്പനി വ്യാപനം തുടരുന്നു

ടി കെ ഗോവിന്ദൻ MLAക്ക് വധഭീഷണി; ഈ യാത്ര അധികമുണ്ടാകില്ലെന്നും പണി ജയിലിലുള്ളവർ നോക്കുമെന്നും ഫോൺ സന്ദേശം
Kerala

ടി കെ ഗോവിന്ദൻ MLAക്ക് വധഭീഷണി; ഈ യാത്ര അധികമുണ്ടാകില്ലെന്നും പണി ജയിലിലുള്ളവർ നോക്കുമെന്നും ഫോൺ സന്ദേശം

വിവാദ സ്‌പെഷ്യല്‍ പ്ലീഡർ നിയമനം: കെ ബി പ്രദീപിനോട് രാജിവെയ്ക്കാൻ ആവശ്യപ്പെട്ട് മുഖ്യമന്ത്രി
Featured News

വിവാദ സ്‌പെഷ്യല്‍ പ്ലീഡർ നിയമനം: കെ ബി പ്രദീപിനോട് രാജിവെയ്ക്കാൻ ആവശ്യപ്പെട്ട് മുഖ്യമന്ത്രി

Search News

No Result
View All Result

Latest News

  • ശബരിമല സ്വര്‍ണക്കൊള്ള കേസ്: പി എസ് പ്രശാന്തിന് എസ്‌ഐടിയുടെ നോട്ടീസ്
  • ശബരിമല സ്വർണ്ണക്കൊള്ള കേസിലെ പ്രതി മുരാരി ബാബു അന്തരിച്ചു
  • ബാങ്കോക്കില്‍നിന്ന് കോടികളുടെ ലഹരിക്കടത്ത്; മിസ്സിസ് കേരള റണ്ണര്‍ അപ്പ് മുംബൈയില്‍ പിടിയില്‍
  • കോഴിക്കോടെ നിപ ബാധ: കേന്ദ്ര സംഘം ഇന്നെത്തും; സംസ്ഥാനത്ത് പകർച്ചപ്പനി വ്യാപനം തുടരുന്നു
  • ടി കെ ഗോവിന്ദൻ MLAക്ക് വധഭീഷണി; ഈ യാത്ര അധികമുണ്ടാകില്ലെന്നും പണി ജയിലിലുള്ളവർ നോക്കുമെന്നും ഫോൺ സന്ദേശം
  • വിവാദ സ്‌പെഷ്യല്‍ പ്ലീഡർ നിയമനം: കെ ബി പ്രദീപിനോട് രാജിവെയ്ക്കാൻ ആവശ്യപ്പെട്ട് മുഖ്യമന്ത്രി
  • പാലക്കാട്ടെ 23 കുട്ടികളുടെ അസ്വാഭാവിക മരണം; അന്വേഷണം സിബിഐക്ക് വിട്ട് ഹൈക്കോടതി
  • നിതിൻ രാജിന്റെ മരണം: ഒന്നാം പ്രതി ഡോ. റാമിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി വിധി പറയാൻ മാറ്റി
  • കോളേജ് വിദ്യാർത്ഥിനികൾക്ക് പ്രതിമാസം 1000 രൂപ; ഈ വർഷം തന്നെ നടപ്പാക്കുമെന്ന് മന്ത്രി റോജി എം ജോൺ
  • കോണ്‍ഗ്രസിന് തിരിച്ചടി; മീനാക്ഷി നടരാജന്റെ ഹര്‍ജി സുപ്രീംകോടതി തള്ളി

About Company

Kerala Dhwani - Most Trusted Malayalam News and Entertainment Portal | Kerala Dhwani | Kerala Dhwani News | Kerala Dwani | Latest News | Politics | Lifestyle | Fashion | Health | Woman | Technology | Sex

Kerala Dhwani is a News Portal dedicated for providing both information and entertainment for people around the globe, especially Malayalees.

Quick Links

 Specials
 Around Us
 Entertainment
 Health
 Fashion
 Woman
 Technology
 Religion
 Editorial
 Videos

Follow Us On Facebook

  • About Us
  • Privacy Policy
  • Disclaimer
  • Terms of Use
  • Contact Us
  • Grievance Redressal
  • Employee ID Search
  • Our Matrimonials

© 2023 Kerala Dhwani® - All rights reserved

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist