സന: നിമിഷപ്രിയയുടെ വധശിക്ഷ നടപ്പിലാക്കുന്നത് മാറ്റിവെച്ചതിന് പിന്നാലെ പ്രതികരണവുമായി കൊല്ലപ്പെട്ട തലാലിന്റെ സഹോദരന്‍. നീതി നടപ്പാക്കുന്നത് വരെ മുന്നോട്ടെന്നും ഒത്തുതീര്‍പ്പ് നീക്കങ്ങള്‍ അംഗീകരിക്കില്ലെന്നും സഹോദരന്‍ അബ്ദുല്‍ ഫത്താഹ് മഹ്ദി ഫെയ്‌സ്ബുക്കില്‍ കുറിച്ചു. വധശിക്ഷ മാറ്റിവെക്കുമെന്ന് പ്രതീക്ഷിച്ചില്ല. വധശിക്ഷ ലഭിക്കുന്നതുവരെ കേസില്‍ നിന്ന് പിന്മാറില്ല. സത്യം മറക്കില്ലെന്നും എത്രകാലം വൈകിയാലും കുറ്റകൃത്യത്തിനുള്ള ശിക്ഷ നടപ്പിലാകുമെന്നും സഹോദരന്‍ കൂട്ടിച്ചേര്‍ത്തു.
കാലതാമസം തങ്ങളുടെ മനസിലെ മാറ്റില്ലെന്നാണ് ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറയുന്നത്. എത്രസമയമെടുത്താലും പ്രതികാരം ചെയ്യുമെന്നും കുറിപ്പില്‍ പറയുന്നു. അറബിയിലാണ് പോസ്റ്റ്. വധശിക്ഷ വരെ തങ്ങള്‍ മുന്നോട്ടുപോകുമെന്നും തലാലിന്റെ സഹോദരന്‍ പറയുന്നു.
നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കുന്നതില്‍ തലാലിന്റെ കുടുംബത്തിന് വിയോജിപ്പുകള്‍ ഉണ്ടെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. തലാലിന്റെ കുടുബത്തിന്റെ എതിര്‍പ്പ് മറികടന്ന് വടക്കന്‍ യെമന്‍ പ്രസിഡന്റ് വധശിക്ഷ നടപ്പിലാക്കുന്നത് നീട്ടിവെയ്ക്കാനുള്ള തീരുമാനം എടുക്കുകയായിരുന്നു എന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇത് ശരിവെയ്ക്കുന്നതാണ് തലാലിന്റെ സഹോദരന്റെ ഫേസ്ബുക്ക് കുറിപ്പ്.
മധ്യസ്ഥതയിലൂടെയും സമാധാന ശ്രമങ്ങളിലൂടെയും ഇന്ന് നേടിയെടുക്കുന്നതും കേള്‍ക്കുന്നതും പുതിയതോ ആശ്ചര്യകരമോ അല്ല…
മധ്യസ്ഥത വഹിക്കാനുള്ള എല്ലാ പരിശ്രമങ്ങളും വലിയ ശ്രമങ്ങളും ഉണ്ടായിട്ടുണ്ട്, ഇത് സാധാരണവും പ്രതീക്ഷിക്കാവുന്നതുമാണ്.
ഞങ്ങള്‍ കടന്നുപോയ സമ്മര്‍ദം ഞങ്ങളില്‍ ഒരു മാറ്റവും വരുത്തിയിട്ടില്ല. ഞങ്ങളുടെ ആവശ്യം നഷ്ടപരിഹാരമാണ്.
വധശിക്ഷ ഇപ്പോള്‍ മാറ്റിവെച്ചു. നിര്‍ഭാഗ്യവശാല്‍. വധശിക്ഷാ തിയതി നിശ്ചയിച്ചതിന് ശേഷം മുമ്പത്തേക്കാള്‍ ബുദ്ധിമുട്ടാണ്. വധശിക്ഷ വരെ ഞങ്ങള്‍ പിന്തുടരും.
കാലതാമസം സ്വാധീനിക്കില്ല, സമ്മര്‍ദ്ദം ചലനങ്ങള്‍ ഉണ്ടാക്കില്ല. രക്തം വാങ്ങാന്‍ കഴിയില്ല… സത്യം മറക്കില്ല. എത്ര സമയമെടുത്താലും പ്രതികാരം വരും. അത് സമയത്തിന്റെ കാര്യമാണ്. ദൈവത്തിന്റെ സഹായത്താല്‍.










Manna Matrimony.Com
Thalikettu.Com







