കുവൈറ്റ്: സ്വദേശി, വിദേശി വ്യത്യാസമില്ലാതെ കുവൈത്ത് മിഷ്റെഫ് ഗ്രൗണ്ടിൽ വിദേശ യാത്ര കഴിഞ്ഞു വന്നവർക്കായി സംഘടിപ്പിച്ച കോവിഡ്-19 സ്ക്രീനിംഗ് പ്രോഗ്രാമിന് കുവൈത്ത് ആരോഗ്യ വകുപ്പ് നേതൃത്വം കൊടുത്തപ്പോൾ കരുത്തായി നിന്നത് കുവൈത്ത് ആരോഗ്യ വകുപ്പ് സ്കൂൾ ഹെൽത്ത് ജീവനക്കാരായ കേരളത്തിന്റെ സ്വന്തം നഴ്സുമാരായിരുന്നു.
ഈ ബൃഹത് ദൗത്യം പൂർത്തീകരിക്കുന്നതിനു കുവൈത്ത് പോലീസ്, ഡിഫൻസ്, ആംബുലൻസ്, മുൻസിപ്പാലിറ്റി തുടങ്ങിയ ഡിപ്പാർട്ട്മെന്റുകളുടെ കൂടെ സഹായത്തോടെയാണ് മലയാളി നഴ്സുമാർ പ്രശംസനീയമായ സേവനം കാഴ്ച്ച വച്ചത്.
കുവൈറ്റിലെ കൊറോണക്കെതിരെ ആരോഗ്യരംഗത്ത് മലയാളികളുടെ പ്രവർത്തനം ലോകത്തിനുതന്നെ മാതൃകയാണ്.