• About Us
  • Privacy Policy
  • Disclaimer
  • Terms of Use
  • Contact Us
  • Grievance Redressal
  • Employee ID Search
  • Our Matrimonials
Sunday, January 11, 2026
  • Login
Kerala Dhwani
  • Home
  • Specials
  • Entertainment
    ഗ്ലാമര്‍ ലുക്കില്‍ ഞെട്ടിച്ച് രജിഷ വിജയന്‍; മസ്തിഷ്‌ക മരണം’ പോസ്റ്റര്‍

    ഗ്ലാമര്‍ ലുക്കില്‍ ഞെട്ടിച്ച് രജിഷ വിജയന്‍; മസ്തിഷ്‌ക മരണം’ പോസ്റ്റര്‍

    നടനും മേജർ രവിയുടെ സഹോദരനുമായ കണ്ണന്‍ പട്ടാമ്പി അന്തരിച്ചു

    നടനും മേജർ രവിയുടെ സഹോദരനുമായ കണ്ണന്‍ പട്ടാമ്പി അന്തരിച്ചു

    സീരിയൽ താരം സിദ്ധാർത്ഥിനെതിരെ മനഃപൂർവമല്ലാത്ത നരഹത്യ വകുപ്പ് ചുമത്തി; അറസ്റ്റ് ചെയ്യാനുള്ള നീക്കം തുടങ്ങി

    സീരിയൽ താരം സിദ്ധാർത്ഥിനെതിരെ മനഃപൂർവമല്ലാത്ത നരഹത്യ വകുപ്പ് ചുമത്തി; അറസ്റ്റ് ചെയ്യാനുള്ള നീക്കം തുടങ്ങി

    പുഷ്‌പ 2 പ്രദർശനത്തിനിടെ യുവതി മരിച്ച സംഭവം; അല്ലു അർജുൻ അടക്കം 23 പേർക്കെതിരെ കുറ്റപത്രം സമർപ്പിച്ച് പൊലീസ്

    പുഷ്‌പ 2 പ്രദർശനത്തിനിടെ യുവതി മരിച്ച സംഭവം; അല്ലു അർജുൻ അടക്കം 23 പേർക്കെതിരെ കുറ്റപത്രം സമർപ്പിച്ച് പൊലീസ്

    കണ്ണാടി ‘ചതിച്ചു’, എയറിലായി കാജല്‍ അഗര്‍വാള്‍

    കണ്ണാടി ‘ചതിച്ചു’, എയറിലായി കാജല്‍ അഗര്‍വാള്‍

  • Lifestyle
    • Fashion
    • Health
    • woman
  • Technology
  • Religion
    • Christian
    • Hindu
    • Muslim
  • Editorial
  • Videos
    പുതുപ്പള്ളി താബോർ വർഷിപ്പ് സെന്റർ പാസ്റ്റർ റവ: സാബു ആൻഡ്രൂസിന്റെ മാതാവ് അന്തരിച്ചു; സംസ്കാരം നാളെ രാവിലെ വാഴൂരിൽ നടക്കും

    Funeral Service of Aleyamma Andrews – Live Telecast

    മലയാളത്തിന്റെ അഭിനയ പ്രതിഭ നെടുമുടി വേണു അന്തരിച്ചു

    മലയാളത്തിന്റെ അഭിനയ പ്രതിഭ നെടുമുടി വേണു അന്തരിച്ചു

    മാങ്ങാനം തുരുത്തേൽപാലത്തിനു സമീപം ഓട്ടോറിക്ഷയിൽ യുവാവ് കത്തിക്കരിഞ്ഞ നിലയിൽ; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

    മാങ്ങാനം തുരുത്തേൽപാലത്തിനു സമീപം ഓട്ടോറിക്ഷയിൽ യുവാവ് കത്തിക്കരിഞ്ഞ നിലയിൽ; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

    1996, 1985  മാരാമൺ കൺവൻഷൻ – ഓർമകളിൽ

    1996, 1985 മാരാമൺ കൺവൻഷൻ – ഓർമകളിൽ

    തൊട്ടാവാടി ഇലകൊണ്ട് ഒരു അടിപൊളി തോരൻ .. വീഡിയോ

    തൊട്ടാവാടി ഇലകൊണ്ട് ഒരു അടിപൊളി തോരൻ .. വീഡിയോ

  • Others
    • Politics
    • Sports
    • Business
    • Obituary
  • Our Matrimonials
    • Manna Matrimony.Com
    • Thalikettu.Com
No Result
View All Result
  • Home
  • Specials
  • Entertainment
    ഗ്ലാമര്‍ ലുക്കില്‍ ഞെട്ടിച്ച് രജിഷ വിജയന്‍; മസ്തിഷ്‌ക മരണം’ പോസ്റ്റര്‍

    ഗ്ലാമര്‍ ലുക്കില്‍ ഞെട്ടിച്ച് രജിഷ വിജയന്‍; മസ്തിഷ്‌ക മരണം’ പോസ്റ്റര്‍

    നടനും മേജർ രവിയുടെ സഹോദരനുമായ കണ്ണന്‍ പട്ടാമ്പി അന്തരിച്ചു

    നടനും മേജർ രവിയുടെ സഹോദരനുമായ കണ്ണന്‍ പട്ടാമ്പി അന്തരിച്ചു

    സീരിയൽ താരം സിദ്ധാർത്ഥിനെതിരെ മനഃപൂർവമല്ലാത്ത നരഹത്യ വകുപ്പ് ചുമത്തി; അറസ്റ്റ് ചെയ്യാനുള്ള നീക്കം തുടങ്ങി

    സീരിയൽ താരം സിദ്ധാർത്ഥിനെതിരെ മനഃപൂർവമല്ലാത്ത നരഹത്യ വകുപ്പ് ചുമത്തി; അറസ്റ്റ് ചെയ്യാനുള്ള നീക്കം തുടങ്ങി

    പുഷ്‌പ 2 പ്രദർശനത്തിനിടെ യുവതി മരിച്ച സംഭവം; അല്ലു അർജുൻ അടക്കം 23 പേർക്കെതിരെ കുറ്റപത്രം സമർപ്പിച്ച് പൊലീസ്

    പുഷ്‌പ 2 പ്രദർശനത്തിനിടെ യുവതി മരിച്ച സംഭവം; അല്ലു അർജുൻ അടക്കം 23 പേർക്കെതിരെ കുറ്റപത്രം സമർപ്പിച്ച് പൊലീസ്

    കണ്ണാടി ‘ചതിച്ചു’, എയറിലായി കാജല്‍ അഗര്‍വാള്‍

    കണ്ണാടി ‘ചതിച്ചു’, എയറിലായി കാജല്‍ അഗര്‍വാള്‍

  • Lifestyle
    • Fashion
    • Health
    • woman
  • Technology
  • Religion
    • Christian
    • Hindu
    • Muslim
  • Editorial
  • Videos
    പുതുപ്പള്ളി താബോർ വർഷിപ്പ് സെന്റർ പാസ്റ്റർ റവ: സാബു ആൻഡ്രൂസിന്റെ മാതാവ് അന്തരിച്ചു; സംസ്കാരം നാളെ രാവിലെ വാഴൂരിൽ നടക്കും

    Funeral Service of Aleyamma Andrews – Live Telecast

    മലയാളത്തിന്റെ അഭിനയ പ്രതിഭ നെടുമുടി വേണു അന്തരിച്ചു

    മലയാളത്തിന്റെ അഭിനയ പ്രതിഭ നെടുമുടി വേണു അന്തരിച്ചു

    മാങ്ങാനം തുരുത്തേൽപാലത്തിനു സമീപം ഓട്ടോറിക്ഷയിൽ യുവാവ് കത്തിക്കരിഞ്ഞ നിലയിൽ; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

    മാങ്ങാനം തുരുത്തേൽപാലത്തിനു സമീപം ഓട്ടോറിക്ഷയിൽ യുവാവ് കത്തിക്കരിഞ്ഞ നിലയിൽ; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

    1996, 1985  മാരാമൺ കൺവൻഷൻ – ഓർമകളിൽ

    1996, 1985 മാരാമൺ കൺവൻഷൻ – ഓർമകളിൽ

    തൊട്ടാവാടി ഇലകൊണ്ട് ഒരു അടിപൊളി തോരൻ .. വീഡിയോ

    തൊട്ടാവാടി ഇലകൊണ്ട് ഒരു അടിപൊളി തോരൻ .. വീഡിയോ

  • Others
    • Politics
    • Sports
    • Business
    • Obituary
  • Our Matrimonials
    • Manna Matrimony.Com
    • Thalikettu.Com
No Result
View All Result
Kerala Dhwani
No Result
View All Result
ADVERTISEMENT
Home Featured News

കണ്ണീരോർമകൾക്ക് 4 വയസ്സ്;  കലാഭവൻ മണി വിട പറഞ്ഞിട്ട് 4 വർഷം ; ചാലക്കുടിയിലെ ആ പഴയ ഓട്ടോക്കാരന്റെ ജീവിത കഥ ഇങ്ങനെ !! 

ക്രിസ്റ്റിൻ കിരൺ തോമസ് by ക്രിസ്റ്റിൻ കിരൺ തോമസ്
March 6, 2020
കണ്ണീരോർമകൾക്ക് 4 വയസ്സ്;  കലാഭവൻ മണി വിട പറഞ്ഞിട്ട് 4 വർഷം ; ചാലക്കുടിയിലെ ആ പഴയ ഓട്ടോക്കാരന്റെ ജീവിത കഥ ഇങ്ങനെ !! 

ചാലക്കുടി: മണ്ണിന്റെ മണവും, ഹൃദയത്തിന്റെ തുടിപ്പും ഉള്ളിടത്തോളം കാലം കേരളീയർക്ക് മറക്കാൻ പറ്റാത്ത ഒരു വ്യക്തിത്വം ആണ് കലാഭവൻ മണി. തമിഴ്, തെലുഗു മുതലായ മറ്റു തെന്നിന്ത്യൻ ഭാഷാ സിനിമകളിലും അഭിനയിച്ചുവന്നിരുന്ന ഇദ്ദേഹം കൊച്ചിൻ കലാഭവൻ മിമിക്സ് പരേഡിലൂടെയാണ് കലാരംഗത്ത് സജീവമായത്.

ADVERTISEMENT

കോമഡി വേഷങ്ങളിലൂടെ സിനിമയിൽ തുടക്കമിട്ടു. പിൽക്കാലത്ത് നായകനായി വളർന്നു. നാടൻ പാട്ടുകളുടെ അവതരണം, ആലാപനം എന്നിവയിലും കഴിവ് തെളിയിച്ചു. കേരളത്തിലെ നാട്ടിൻപുറങ്ങളിൽ പാടി പ്രചരിച്ചിരുന്ന നാടൻ പാട്ടുകളും പുതിയ തലമുറയിലെ സിനിമാ സംഗീതത്തിനു സമാന്തരമായി അറുമുഖൻ വെങ്കിടങ്ങ് അടക്കമുള്ള പ്രമുഖ ഗാനരചയിതാക്കൾ എഴുതിയ നാടൻ വരികളും നാടൻ ശൈലിയിൽത്തന്നെ അവതരിപ്പിച്ചായിരുന്നു മണി ജന ശ്രദ്ധ പിടിച്ചുപറ്റിയത്‌. തൃശ്ശൂർ ജില്ലയിലെ ചാലക്കുടി സ്വദേശിയായിരുന്ന മണി 2016 മാർച്ച് 6-ന് കൊച്ചിയിലെ അമൃത ആശുപത്രിയിൽ വച്ച് അന്തരിച്ചു.

പ്രിയ നടന്‍ കലാഭവന്‍ മണിയുടെ വിയോഗം മലയാളികളെ കണ്ണീരിലാഴ്ത്തിരിക്കുകയാണ്. ജീവിതാനുഭവങ്ങളിലെ കാഴ്ചകള്‍ തന്നെയാണ് തന്റെ അഭിനയത്തിലൂടെ മണി പുറത്തെടുത്തിട്ടുള്ളത്. എല്ലാവരെയും സസൂഷ്മം നിരീക്ഷിച്ച് അവരില്‍ ഒരു കഥാപാത്രമുണ്ടെന്ന് കണ്ടെത്താനും അത് അനായാസം അവതരിപ്പിക്കാനും മണിക്ക് കഴിഞ്ഞിരുന്നു.

എന്നാല്‍ മണിയുടെ ജീവിതാനുഭവങ്ങള്‍ അത്ര രസകരമായിരുന്നില്ല. ജീവിതത്തില്‍ കഷ്ടപ്പാടുകളില്‍ നിന്ന് മുന്നേറി വന്ന വ്യക്തിയാണ് അദ്ദേഹം. ജീവിക്കാനുള്ള ഓട്ടങ്ങൾക്കിടയിൽ നിന്നാണ് അദ്ദേഹം സിനിമാ ലോകത്തേക്ക് ചുവടെടുത്ത് വെക്കുന്നത്.

ഹൈസ്‌കുള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ മണിയെ കുടുംബ പ്രാരാംബ്ധമാണ് ഓട്ടോറിക്ഷാ ഡ്രൈവറാക്കി മാറ്റിയത്. അയല്‍വാസിയായ പാളയംകോട്ട് അലിയുടെ ഓട്ടോയാണ് മണി ഓടിച്ചിരുന്നത്.

അന്ന് മണിയുടെ ഓട്ടോ വിളിക്കാനായിരുന്നു എല്ലാവര്‍ക്കും താത്പര്യം. വിളിച്ചാല്‍ പെട്ടെന്ന് ഓടിയെത്തുക മാത്രമല്ല തമാശകള്‍ കേട്ട് സ്ഥലത്തെത്താമെന്നുള്ളതാണ് ആളുകള്‍ക്ക് ഹരം

ഹൈസ്‌കൂള്‍ കാലഘട്ടങ്ങളില്‍ തന്നെ മിമിക്രിയും നാടന്‍ പാട്ടുകളും മണിയുടെ കൈവശമുണ്ടായിരുന്നു. ഏതു ജോലിക്കിടയിലും ഇത് എപ്പോഴും കൂടെ കൊണ്ടു നടക്കുകയും ചെയ്തിരുന്നു.

ജോലി കഴിഞ്ഞാല്‍ പിന്നെ ഉത്സവ പറമ്പുകളിലും മറ്റ് പരിപാടികള്‍ നടക്കുന്നിടത്തേക്കും മണിയുടെ ഓട്ടമാണ്. മണിയുടെ മിമിക്രിയും നാടന്‍ പാട്ടും ജനങ്ങള്‍ക്ക് അത്രയേറെ പ്രിയമായിരുന്നു.

മിമിക്രി അവതരിപ്പിക്കാന്‍ സംഘാടകരോട് പലപ്പോഴും അവസരങ്ങള്‍ ചോദിച്ചു നടന്ന കാലങ്ങളെ കുറിച്ച് മണി തന്നെ പല വേദികളില്‍ തുറന്നു പറഞ്ഞിട്ടുണ്ട്.

പല വേദികളിലും പ്രതിഫലമില്ലാതെയാണ് മണി പരിപാടികള്‍ അവതരിപ്പിച്ചിരുന്നത്. തന്റെ കഴിവിനെ ജനങ്ങള്‍ക്കു മുന്നില്‍ തുറന്നു കാണിക്കുകയെന്നതായിരുന്നു ഉദ്ദേശം. മിമിക്രി മാസ്റ്റര്‍പീസ് പൂരം, വെടിക്കെട്ട്, ഒറ്റ ശ്വാസത്തില്‍ സിനിമാ പേരുകള്‍, എലിയുടെ പ്രാര്ത്ഥന, കുരങ്ങിന്റെ ചാട്ടം, നാത്തൂന്റെ മരണ കഥ പറയുക എന്നി ഇനങ്ങളായിരുന്നു സ്റ്റേജുകളിലും സിനിമകളിലും സ്ഥിരമായി അവതരിപ്പിക്കാറ്.

മണിക്ക് ധാരാളം മിമിക്രി ട്രൂപ്പുകള്‍ ഉണ്ടായിരുന്നു. ഇരിങ്ങാലക്കുടയില്‍ വച്ച് പരിചയപ്പെട്ട് പീറ്റര്‍ എന്ന വ്യക്തിയാണ് മണിയെ കലാഭവനിലേക്ക് എത്തിച്ചത്. പിന്നീട് സിനിമയില്‍ അഭിനയിക്കണമെന്ന് ആഗ്രഹത്തോടെ മണി സിനിമക്കാരെ കണ്ടു തുടങ്ങുകയായിരുന്നു.

സമുദായം എന്ന ചിത്രത്തിലൂടെയാണ് സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചത്. ചെറിയ വേഷങ്ങള്‍ ചെയ്ത് മണി സിനിമയിലേക്ക് ഉയരുകയായിരുന്നു. സിബി മലയിലിന്റെ അക്ഷരം എന്ന ചിത്രത്തില്‍ ഓട്ടോ ഡ്രൈവറായി അഭിനിയിച്ചു.

നടന്‍ എന്നതിലുപരി മണി നല്ലൊരു ഗായകന്‍ കൂടിയായിരുന്നു. അഭിനയിച്ച മിക്ക ചിത്രങ്ങളിലും അദ്ദേഹത്തിന് പാടാന്‍ അവസരം ലഭിച്ചിട്ടുണ്ട്.

അക്ഷരം എന്ന ചലച്ചിത്രത്തിലെ ഒരു ഓട്ടോ ഡ്രൈവറുടെ വേഷത്തിൽ ചലച്ചിത്രലോകത്തെത്തിയെങ്കിലും സുന്ദർദാസ്, ലോഹിതദാസ് കൂട്ടുകെട്ടിന്റെ സല്ലാപം എന്ന ചലച്ചിത്രത്തിലെ ചെത്തുകാരൻ രാജപ്പന്റെ വേഷം മണിയെ ചലച്ചിത്ര രംഗത്ത് ശ്രദ്ധേയനാക്കി. തുടക്കത്തിൽ സഹനടനായി ശ്രദ്ധ നേടിയ ശേഷം പിന്നീടു നായക വേഷങ്ങളിലേക്ക് ചേക്കേറുകയായിരുന്നു. വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും , കരുമാടിക്കുട്ടൻ എന്നീ ചിത്രങ്ങളിലെ പ്രകടനം പ്രേക്ഷകരുടെ പ്രശംസ പിടിച്ചുപറ്റി.

2009-ലെ നെഹ്രുട്രോഫി വള്ളംകളിയിൽ കാരിച്ചാൽ ചുണ്ടന്റെ അമരക്കാരനായും ഇദ്ദേഹം ശ്രദ്ധേയനായി

ചാലക്കുടി ചേന്നത്തുനാട് കുന്നിശ്ശേരി വീട്ടിൽ പരേതരായ രാമന്റെയും അമ്മിണിയുടെയും മകനായി 1971-ലെ പുതുവത്സരദിനത്തിലായിരുന്നു മണിയുടെ ജനനം. രാമൻ-അമ്മിണി ദമ്പതികളുടെ ഏഴ് മക്കളിൽ ആറാമനായിരുന്നു മണി. രാമകൃഷ്ണൻ, ശാന്ത, തങ്കമണി, ലീല, അമ്മിണി, പരേതനായ വേലായുധൻ, എന്നിവരായിരുന്നു സഹോദരങ്ങൾ.

കടുത്ത ദാരിദ്ര്യത്തിലാണ് മണി തന്റെ ബാല്യകാലം ചെലവഴിച്ചത്. കൂലിപ്പണിക്കാരനായിരുന്ന അച്ഛന് 13 രൂപ ശമ്പളം മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതുകൊണ്ട് ഒന്നുമാകുമായിരുന്നില്ല. സ്കുൾ പഠനകാലത്ത് പഠനമൊഴികെ എല്ലാ വിഷയത്തിലും മണി മുന്നിലായിരുന്നു. പഠനവൈകല്യത്തെത്തുടർന്ന് അദ്ദേഹം പത്താം ക്ലാസിൽ പഠനം നിർത്തി. തുടർന്ന് തെങ്ങുകയറ്റക്കാരനായും മണൽവാരൽ തൊഴിലാളിയായും അദ്ദേഹം ഉപജീവനമാർഗ്ഗം കണ്ടെത്തി. ഇടയ്ക്ക് പൊതുപ്രവർത്തകനായും അദ്ദേഹം കടന്നുവന്നു.

പിന്നീട്, ചാലക്കുടി ടൗണിൽ ഒരു ഓട്ടോറിക്ഷ ഡ്രൈവറായി ജോലി നോക്കി. ഇതിനിടയിലാണ് അദ്ദേഹം കലാഭവൻ ട്രൂപ്പിൽ ചേരുന്നത്. ജയറാം, ദിലീപ്, നാദിർഷാ, സലിം കുമാർ തുടങ്ങിയ പിൽക്കാലത്തെ പ്രശസ്തർ പലരും കലാഭവനിൽ അദ്ദേഹത്തിന്റെ സഹപ്രവർത്തകരായിരുന്നു.

ADVERTISEMENT

ഇന്ത്യയ്ക്കകത്തും പുറത്തും ഇവർ ഒരുപാട് വേദികളിൽ പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്. 1995-ൽ സിബി മലയിൽ സംവിധാനം ചെയ്ത ‘അക്ഷരം’ എന്ന ചിത്രത്തിൽ ഓട്ടോറിക്ഷ ഡ്രൈവറുടെ വേഷം ചെയ്തുകൊണ്ടാണ് മണി ചലച്ചിത്രലോകത്തേയ്ക്ക് കടക്കുന്നത്. തൊട്ടടുത്ത വർഷം പുറത്തിറങ്ങിയ ‘സല്ലാപത്തിലാണ്’ അദ്ദേഹത്തിന് ബ്രേക്ക് കിട്ടുന്നത്. തുടർന്ന്, നായകനായും വില്ലനായും സഹനടനായും ഹാസ്യതാരമായുമെല്ലാം അദ്ദേഹം ചിത്രങ്ങളിൽ തിളങ്ങി. 1999-ലാണ് മണി വിവാഹിതനായത്. നിമ്മിയായിരുന്നു ഭാര്യ. ഇവർക്ക് ശ്രീലക്ഷ്മി എന്ന പേരിൽ ഒരു മകളുണ്ട്.

ഇരുവഴി തിരിയുന്നിടം, ശിക്കാർ , പുള്ളിമാൻ, സല്ലാപം, അക്ഷരം, വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, കരുമാടിക്കുട്ടൻ, സമ്മർ ഇൻ ബെത് ലഹേം, എബ്രഹാം ലിങ്കൻ, ലോകനാഥൻ I .A .S, നരസിംഹം, നാട്ടുരാജാവ് , ആറാം തമ്പുരാൻ, ബിഗ്‌ B, ബാംബൂ ബോയ്‌സ്, മായപ്പൊന്മാൻ, മന്ത്രമോതിരം, ഛോട്ടാ മുംബൈ, അലിഫ് , ദില്ലീവാലാ രാജകുമാരൻ, എക്സ്ക്യൂസ് മീ ഏതുകോളേജിലാ, മൈഡിയർ കരടി, ഗജരാജമന്ത്രം ,കിരീടമില്ലാത്ത രാജാക്കന്മാർ, നാലാംകെട്ടിലെ നല്ലതമ്പിമാർ, കൺമഷി, നസ്രാണി, വാൽക്കണ്ണാടി, ചാക്കോ രണ്ടാമൻ, യാത്ര ചോദിക്കാതെ, വെട്ടം, അലിബാബയും ആറരക്കള്ളന്മാരും, അച്ചാമ്മക്കുട്ടിയുടെ അച്ചായൻ, ആദാമിന്റെ മകൻ അബു, ആമേൻ, കുബേരൻ, കിസാൻ, മായാബസാർ
വൺ മാൻ ഷോ, ഒരു മറവത്തൂർ കനവ് , സേതുരാമയ്യർ സിബിഐ , ട്വന്റി 20, റെഡ് സല്യൂട്ട് , ചിന്താമണി കൊലക്കേസ്, എന്നിവയായിരുന്നു മലയാള ചലച്ചിത്രങ്ങൾ.

എന്തിരൻ, വേൽ, ആര്, മഴൈ, അന്നിയൻ, ബോസ്, പുതിയ ഗീതൈ , ജെമിനി, ബന്ദാ പരമശിവം, സിങ്കാര ചെന്നൈ, കുത്ത്, പാപ നാശം, ആണ്ടവൻ എന്നീ തമിഴ് ചലച്ചിത്രങ്ങളിലും അഭിനയിച്ചു.

വിവിധ ദേശീയ ചലച്ചിത്രപുരസ്കാരങ്ങൾ മണിയെ തേടിയെത്തിയിട്ടുണ്ട്.

2000 – പ്രത്യേക ജൂറി പുരസ്കാരം : ‘വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും ‘
കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം
1999- പ്രത്യേക ജൂറി പുരസ്കാരം : ‘വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും ‘
ഫിലിംഫെയർ അവാർഡ്‌
2002- മികച്ച വില്ലൻ ( തമിഴ് ) ജെമിനി
ഏഷ്യ നെറ്റ് ഫിലിം അവാർഡ്
1999- മികച്ച നടൻ : ‘വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും ‘
2007 – മികച്ച വില്ലൻ കഥാപാത്രം : ചോട്ടാ മുംബൈ
വനിതാ-ചന്ദ്രിക അവാർഡ്
2008-മികച്ച വില്ലൻ കഥാപാത്രം : ചോട്ടാ മുംബൈ
2014- ഭരത് ഗോപി ഫൌണ്ടേഷൻ പുരസ്ക്കാരം

ചലച്ചിത്രരംഗത്തും മറ്റും സജീവമായി നിൽക്കുമ്പോഴാണ് 2016 മാർച്ച് 6-ന് തികച്ചും അപ്രതീക്ഷിതമായി മണി മരണത്തിന് കീഴടങ്ങിയത്. മരിയ്ക്കുമ്പോൾ 45 വയസ്സേ അദ്ദേഹത്തിനുണ്ടായിരുന്നുള്ളൂ. കരൾ രോഗത്തെത്തുടർന്ന് കൊച്ചിയിലെ അമൃത ആശുപത്രിയിൽ ചികിത്സയിലിരിയ്ക്കേ ആയിരുന്നു അന്ത്യം.

 

 

 

 

 

 

 

 

 

 

അതേ സമയം അദ്ദേഹത്തിന്റെ ശരീരത്തിൽ മാരകമായ വിഷാംശം കണ്ടെത്തുകയും ചെയ്തു. തന്മൂലം വിഷമദ്യം കുടിച്ചിട്ടാകാം അദ്ദേഹം മരിച്ചതെന്ന് ചിലർ സംശയം പ്രകടിപ്പിയ്ക്കുന്നു. അതേ സമയം, മണിയെ സുഹൃത്തുക്കൾ കൊന്നതാണെന്ന് അദ്ദേഹത്തിന്റെ അനുജനും നർത്തകനുമായ രാമകൃഷ്ണൻ ആരോപണം ഉന്നയിക്കുകയുണ്ടായി. തുടർന്ന് ചാലക്കുടി പോലീസ് കേസ് രജിസ്റ്റർ ചെയ്തു.

മണിയുടെ മൃതദേഹം തൃശ്ശൂർ മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം നടത്തിയശേഷം ചാലക്കുടിയിലെ വീട്ടുവളപ്പിൽ ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്കരിച്ചത്. . മണിയോടുള്ള ആദരസൂചകമായി ചാലക്കുടിയിൽ അന്ന് ഹർത്താൽ ആചരിച്ചു.

മണിയുടെ മരണം നടന്ന് ഏതാനും മണിക്കൂറുകൾക്കുള്ളിൽ തന്നെ അദ്ദേഹത്തിന്റെ മരണത്തെക്കുറിച്ച് ദുരൂഹതകൾ പ്രത്യക്ഷപ്പെട്ടു തുടങ്ങി. മൃതദേഹത്തിൽ വിഷാംശം കണ്ടെത്തിയതാണ് സംശയങ്ങൾക്ക് തുടക്കമായത്. പിന്നീടുവന്ന ദിവസങ്ങളിൽ ടി.വി. ചാനലുകളിൽ വൻ വാർത്തയായിരുന്നു ഈ വിഷയം.

മണിയുടെ മരണത്തിൽ ആദ്യം സംശയം പോയത് അദ്ദേഹത്തിന്റെ സുഹൃത്തുക്കളും അഭിനേതാക്കളുമായ ചിലരിലേക്ക് തന്നെയായിരുന്നു. മണി മരിയ്ക്കുന്നതിന് രണ്ടുദിവസം മുമ്പ് അദ്ദേഹത്തിന്റെ വീടിനടുത്തുള്ള ഗസ്റ്റ് ഹൗസായ പാഡിയിൽ ഒരു മദ്യവിരുന്ന് നടന്നിരുന്നു. അതിൽ മണിയുടെ സഹായികളും അദ്ദേഹത്തിന്റെ നാട്ടുകാരുമടക്കം മുപ്പതോളം ആളുകളുണ്ടായിരുന്നു.

 

വൈകീട്ട് അഞ്ചുമണിയ്ക്ക് പാഡിയിൽ തുടങ്ങിയ മദ്യവിരുന്നിലേയ്ക്ക് ഏഴുമണിയോടെയാണ് ചലച്ചിത്ര രംഗത്തെ രണ്ടുപേർ എത്തിച്ചേർന്നത്. രാത്രി പതിനൊന്നുമണിയ്ക്ക് ഇവർ രണ്ടുപേരും സ്ഥലം വിട്ടു. അമിതമായി മദ്യപിച്ച ഇതിലൊരാളെ കൊച്ചിയിലെത്തിയ്ക്കാൻ സ്വന്തം ഡ്രൈവറായ പീറ്ററെ മണി നിയോഗിച്ചു. പന്ത്രണ്ടുമണിയ്ക്ക് സൽക്കാരം അവസാനിച്ചു. മണിയും സുഹൃത്തുക്കളും മാത്രം പാഡിയിൽ അവശേഷിച്ചു.

പിറ്റേന്ന് രാവിലെ ഒമ്പതുമണിയോടെയാണ് മണിയ്ക്ക് രോഗം വഷളായിത്തുടങ്ങിയത്. അധികമായി രക്തം ഛർദ്ദിച്ച അദ്ദേഹത്തിന് കടുത്ത വിയർപ്പും നെഞ്ചിടിപ്പും അനുഭവപ്പെടുകയും ചെയ്തു. ആദ്യം അടുത്തുള്ള ഒരു ആശുപത്രിയിൽ കൊണ്ടുപോകാൻ ശ്രമിച്ചപ്പോൾ അദ്ദേഹം വിസമ്മതിച്ചതായി അദ്ദേഹത്തിന്റെ സഹായികൾ പറഞ്ഞിരുന്നു.

എന്നാൽ മണിയെ ആശുപത്രിയിലെത്തിയ്ക്കാൻ തന്നെ തീരുമാനിച്ചുവെന്നാണ് അദ്ദേഹത്തിന്റെ മാനേജർ ജോബി പറയുന്നത്. താൻ ആശുപത്രിയിലെ ഒരു ഡോക്ടറെ അന്വേഷിച്ചിരുന്നുവെന്നും ജോബി പറഞ്ഞു. തുടർന്ന് ഡോക്ടർ വന്ന് പരിശോധിച്ചപ്പോഴും മണി ആശുപത്രിയിൽ പോകാൻ കൂട്ടാക്കിയില്ല. പിന്നീട് അതേ ആശുപത്രിയിലെ നഴ്സുമാരെത്തിയപ്പോഴും ചികിത്സയ്ക്ക് വിസമ്മതിച്ച മണിയെ മയക്കുമരുന്ന് കുത്തിവച്ചിറക്കിയാണ് ആശുപത്രിയിലെത്തിച്ചത്. ഈ വിവരങ്ങളൊന്നും ആദ്യം കുടുംബാംഗങ്ങളെ അറിയിച്ചിരുന്നില്ല.

ഉച്ചതിരിഞ്ഞ് രണ്ടുമണിയോടെ മണിയെ കൊച്ചി അമൃത ആശുപത്രിയിലെത്തിച്ചു. കരൾ രോഗത്തിനുപുറമേ ഗുരുതരമായ വൃക്കരോഗവും മണിയ്ക്കുണ്ടായിരുന്നു. അതിനാൽ അദ്ദേഹത്തിന് ഡയാലിസിസ് അത്യാവശ്യമായി വന്നു. എന്നാൽ ഡയാലിസിസിനിടയിൽ പെട്ടെന്ന് രക്തസമ്മർദ്ദം കുറഞ്ഞു. അതിനാൽ അത് അവസാനിപ്പിയ്ക്കേണ്ടിവന്നു.

അതിന്റെ പിറ്റേന്ന് രാവിലെയാണ് മണിയുടെ ഭാര്യയും മകളും മറ്റ് ബന്ധുക്കളും മാധ്യമങ്ങളും വിവരമറിഞ്ഞത്. അന്ന് വൈകുന്നേരത്തോടെ മണിയ്ക്ക് ഹൃദയസ്തംഭനമുണ്ടാകുകയും ഏഴേകാലോടെ അന്ത്യം സംഭവിയ്ക്കുകയുമായിരുന്നു.

അതിനിടയിൽ, 2017 ഏപ്രിൽ 28-ന് കേസ് സി.ബി.ഐ.യ്ക്ക് വിടാൻ സർക്കാർ തീരുമാനിച്ചു. അനുജനും നർത്തകനുമായ രാമകൃഷ്ണന്റെ ആവശ്യത്തിന്മേലാണ് ഈ നിലപാട് വന്നത്.

Share17008SendTweet10630Share2976Share
വാർത്തയുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയ പേജുകളിൽ അഭിപ്രായം രേഖപ്പെടുത്തുന്നവർ വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ഒഴിവാക്കേണ്ടതാണ്. ഇത്തരം പരാമർശങ്ങൾ ശിക്ഷാർഹമാണ്

Related Posts

അമിത് ഷാ തിരുവനന്തപുരത്ത്; തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിടും
Kerala

അമിത് ഷാ തിരുവനന്തപുരത്ത്; തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിടും

മകരവിളക്ക് ബുധനാഴ്ച, വെര്‍ച്വല്‍ ക്യൂ ബുക്കിങ് 30,000 മാത്രം; സമയം തെറ്റിച്ചുവരുന്നവരെ
Kerala

മകരവിളക്ക് ബുധനാഴ്ച, വെര്‍ച്വല്‍ ക്യൂ ബുക്കിങ് 30,000 മാത്രം; സമയം തെറ്റിച്ചുവരുന്നവരെ

Featured News

രാഹുല്‍ മാങ്കൂട്ടത്തില്‍ അറസ്റ്റില്‍

ഇറാനിൽ പ്രതിഷേധം ശക്തം; സമരക്കാരെ അടിച്ചമർത്തിയാൽ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് ട്രംപ്
International

ഇറാനിൽ പ്രതിഷേധം ശക്തം; സമരക്കാരെ അടിച്ചമർത്തിയാൽ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് ട്രംപ്

വളര്‍ത്തുമൃഗങ്ങളെ വഴിയില്‍ ഉപേക്ഷിച്ചാല്‍ ജയിലിലാകും, നിയമ ഭേദഗതിക്ക് സര്‍ക്കാര്‍
Latest News

വളര്‍ത്തുമൃഗങ്ങളെ വഴിയില്‍ ഉപേക്ഷിച്ചാല്‍ ജയിലിലാകും, നിയമ ഭേദഗതിക്ക് സര്‍ക്കാര്‍

മാറാട് പരാമര്‍ശം: മാപ്പ് പറയാന്‍ മനസ്സില്ല, പാര്‍ട്ടി പറഞ്ഞാല്‍ തീരുത്തും; എ കെ ബാലന്‍
Kerala

മാറാട് പരാമര്‍ശം: മാപ്പ് പറയാന്‍ മനസ്സില്ല, പാര്‍ട്ടി പറഞ്ഞാല്‍ തീരുത്തും; എ കെ ബാലന്‍

Search News

No Result
View All Result

Latest News

  • രാഹുലിനെതിരായ മൂന്നാം ബലാത്സം​ഗ കേസ്: പരാതിക്കാരി വിദേശത്ത്, മൊഴിയെടുത്തത് വീഡിയോ കോൺഫറൻസിലൂടെ
  • അമിത് ഷാ തിരുവനന്തപുരത്ത്; തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിടും
  • മകരവിളക്ക് ബുധനാഴ്ച, വെര്‍ച്വല്‍ ക്യൂ ബുക്കിങ് 30,000 മാത്രം; സമയം തെറ്റിച്ചുവരുന്നവരെ
  • രാഹുല്‍ മാങ്കൂട്ടത്തില്‍ അറസ്റ്റില്‍
  • ഇറാനിൽ പ്രതിഷേധം ശക്തം; സമരക്കാരെ അടിച്ചമർത്തിയാൽ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് ട്രംപ്
  • വളര്‍ത്തുമൃഗങ്ങളെ വഴിയില്‍ ഉപേക്ഷിച്ചാല്‍ ജയിലിലാകും, നിയമ ഭേദഗതിക്ക് സര്‍ക്കാര്‍
  • മാറാട് പരാമര്‍ശം: മാപ്പ് പറയാന്‍ മനസ്സില്ല, പാര്‍ട്ടി പറഞ്ഞാല്‍ തീരുത്തും; എ കെ ബാലന്‍
  • റെക്കോര്‍ഡ് ഭേദിക്കുമോ?, ഒറ്റയടിക്ക് വര്‍ധിച്ചത് 840 രൂപ; സ്വര്‍ണവിലയില്‍ വീണ്ടും കുതിപ്പ്
  • കണ്ഠരര് രാജീവരെ ദ്വാരപാലകകേസിലും പ്രതിചേർക്കും; കുരുക്കിയത് പത്മകുമാറിന്റെ മൊഴി
  • കേരളം കടക്കെണിയിലല്ല, പൊതുകടം ദേശീയ ശരാശരിയേക്കാള്‍ താഴെ; തനത് നികുതി ഇരട്ടിയായി’

About Company

Kerala Dhwani - Most Trusted Malayalam News and Entertainment Portal | Kerala Dhwani | Kerala Dhwani News | Kerala Dwani | Latest News | Politics | Lifestyle | Fashion | Health | Woman | Technology | Sex

Kerala Dhwani is a News Portal dedicated for providing both information and entertainment for people around the globe, especially Malayalees.

Quick Links

 Specials
 Around Us
 Entertainment
 Health
 Fashion
 Woman
 Technology
 Religion
 Editorial
 Videos

Follow Us On Facebook

  • About Us
  • Privacy Policy
  • Disclaimer
  • Terms of Use
  • Contact Us
  • Grievance Redressal
  • Employee ID Search
  • Our Matrimonials

© 2023 Kerala Dhwani® - All rights reserved

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Specials
  • Entertainment
  • Lifestyle
    • Fashion
    • Health
    • woman
  • Technology
  • Editorial
  • Videos
  • Others
    • Politics
    • Sports
    • Business
    • Obituary
  • Our Matrimonials
    • Manna Matrimony.Com
    • Thalikettu.Com

© 2023 Kerala Dhwani® - All rights reserved