വണ്ടിപ്പെരിയാർ: പശുവിനെ അഴിക്കാൻ പോയ ഒരു പാവപ്പെട്ട വീട്ടമ്മക്ക് ഉണ്ടായ അതി ദാരുണമായ ദുരന്തത്തിന്റെ ഞെട്ടലിലാണ് ഇടുക്കിയിലെ വണ്ടിപെരിയാർ ഗ്രാമം. ഡൈമുക്ക് പുന്നവേലി വീട്ടിൽ വിക്രമൻ നായരുടെ ഭാര്യ വിജയമ്മ (50) ആണ് കൊല്ലപ്പെട്ടത്. ഡൈമുക്ക് സ്വദേശി രതീഷാണ് കസ്റ്റഡിയിലുള്ളത്. ഇയാളെ കേന്ദ്രീകരിച്ചാണു അന്വേഷണം പുരോഗമിക്കുന്നതെന്നും ചോദ്യം ചെയ്തു വരികയാണെന്നും പൊലീസ് പറഞ്ഞു.
ബലാത്സംഗ ശ്രെമത്തിനിടെ വീട്ടമ്മയെ മര്‍ദ്ദിച്ച് അബോധാവസ്ഥയിലാക്കിയ ശേഷം കൊലപ്പെടുത്തുക ആയിരുന്നു.
വീട്ടമ്മ പശുവിനെ തീറ്റാൻ ചെന്നപ്പോൾ അവിടെ പക്ഷിയെ വേട്ടയാടാൻ 3 യുവാക്കൾ എത്തിയിരുന്നു. വിജയമ്മയെ ഒറ്റക്ക് കണ്ടതും പ്രതിയായ രതീഷ് എന്ന യുവാവിൽ കയറിയ അശ്ളീല വികാരങ്ങൾ ആണ് പ്രതിയെ ഇത്തരമൊരു കുറ്റകൃത്യം നടത്താൻ പ്രേരിപ്പിച്ചത്. കൂടെയുണ്ടായിരുന്ന കൂട്ടുകാരെ രതീഷ് പറഞ്ഞ് വിട്ട ശേഷം വിജയമ്മയോട് ക്രൂരത കാണിക്കുകയായിരുന്നു.
കത്തിയുടെ പിടി കൊണ്ട് കഴുത്തില്‍ അടിച്ച് വിജയമ്മയെ ബോധം കെടുത്തിയ ശേഷം ബലാത്സംഗം ചെയ്യുവാൻ ശ്രെമിക്കുകയാണ് പ്രതി ചെയ്തത്. ഇതിനിടെ വിജയമ്മ ഉണര്‍ന്നു എന്ന് മനസിലായ പ്രതി കത്തി കൊണ്ട് വിജയമ്മയുടെ തലയ്ക്ക് പിന്നില്‍ മൂന്ന് പ്രാവശ്യം വെട്ടി മരണം ഉറപ്പു വരുത്തി.
പിന്നീട് വിജയമ്മയുടെ മൃതദേഹം വലിച്ചിഴച്ച് കുറ്റിക്കാട്ടില്‍ കൊണ്ടു പോയി ഉപേക്ഷിച്ചു പ്രതി സ്ഥലം വിടുകയും ചെയ്തു. കേസില്‍ പ്രതിയായ ഡൈമുക്ക് ബംഗ്ലാവ് മുക്ക് സ്വദേശി 28 കാരനായ രതീഷിനെ ആണ് പൊലീസ് അറസ്റ്റ് ചെയ്തത്.
ഞായറാഴ്ച വൈകിട്ടാണ് നാടിനെ നടുക്കിയ അരും കൊല നടന്നത്. രാത്രിയോടെയാണ് വീട്ടമ്മയുടെ മൃതദേഹം കണ്ടെത്തിയതും കൊലപാതകമാണെന്ന് സ്ഥിരീകരിച്ചതും. തേയില തോട്ടത്തിലെ മൊട്ടക്കുന്നില്‍ മേയാന്‍ വിട്ട പശുവിനെ തിരികെ കൊണ്ടുവരാന്‍ വീട്ടമ്മ നടന്ന് പോകുന്നത് രതീഷ് കണ്ടിരുന്നു. പക്ഷികളെ പിടിക്കാന്‍ മരത്തില്‍ കയറുന്നത് രതീഷിന് പതിവായിരുന്നു.
2020 ഫിബ്രവരി 23നാണ് വണ്ടിപ്പെരിയാറിലെ തോട്ടം മേഖലയില്‍ വീട്ടമ്മയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണത്തില്‍ ദുരൂഹത ഉണ്ടെന്ന് ആരോപിച്ച് നാട്ടുകാര്‍ രംഗത്തെത്തി. ഇതോടെ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. സംഭവ സമയം പ്രദേശത്ത് നിന്ന് ഒരാള്‍ ഓടി പോകുന്നതായി കണ്ടു എന്ന് നാട്ടുകാര്‍ പറഞ്ഞു. സ്ഥലത്ത് മൂന്നംഗ സംഘം ഇരുന്ന് മദ്യപിച്ചിരുന്നതായും നാട്ടുകാര്‍ പോലീസിനോട് പറഞ്ഞു. തുടര്‍ന്ന് മൂന്ന് പേരെയും പോലീസ് കസ്റ്റഡിയില്‍ എടുക്കുകയും ചോദ്യം ചെയ്യുകയും ചെയ്തു. ഇതോടെയാണ് പ്രതി രതീഷാണെന്ന് കണ്ടെത്തിയത്. രതീഷിന്റെ ഫോണ്‍ സംഭവ സ്ഥലത്ത് നിന്നും, ചോരപുരണ്ട വസ്ത്രങ്ങളും, കൊല ചെയ്യാന്‍ ഉപയോഗിച്ച കത്തിയും വീട്ടില്‍ നിന്ന് കണ്ടെത്തി
വാക്കത്തി ഉപയോഗിച്ച് പല തവണ തലയ്ക്കു വെട്ടി കൊലപ്പെടുത്തി. തലയ്ക്കു പിന്നില്‍ കത്തി കൊണ്ടു വെട്ടിയപ്പോള്‍ രക്തം വാര്‍ന്നാണു വീട്ടമ്മ മരിച്ചത് എന്നാണു പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. പീരുമേട് കോടതിയില്‍ ഹാജരാക്കിയ രതീഷിനെ റിമാന്‍ഡ് ചെയ്തു സബ് ജയിലിലേക്ക് അയച്ചു.
കോട്ടയം മെഡിക്കല്‍ കോളജിലെ പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം വീട്ടമ്മയുടെ മൃതദേഹം വീട്ടുവളപ്പില്‍ സംസ്കരിച്ചു. തെളിവെടുപ്പിനായി പ്രതി രതീഷിനെ എത്തിച്ചപ്പോള്‍ നാട്ടുകാര്‍ കയ്യേറ്റം ചെയ്യാൻ ശ്രെമിച്ചു.. ഏറെ പാടു പെട്ടാണ് പ്രതിയെ നാട്ടുകാരില്‍ നിന്നു പൊലീസുദ്യോഗസ്ഥര്‍ രക്ഷിച്ചു കൊണ്ടുപോയത്..