അഹമ്മദാബാദ്: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇന്ത്യയിലെത്തി മണിക്കൂറുകള്‍ക്കൊണ്ട് ഭാര്യ മെലാനിയയും മകള്‍ ഇവാങ്കയും. ഇവരുടെ വസ്ത്രത്തെക്കുറിച്ചും അതിന്റെ പ്രത്യേകതകളെക്കുറിച്ചുമെല്ലാം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയും സജീവമായി.
വെള്ള ജസ് സ്യൂട്ടിലാണ് മെലാനിയ എത്തിയത്. സ്യൂട്ടിന്റെ അരഭാഗത്ത് പച്ച നിറത്തിലുള്ള ഒരു അരപ്പട്ടയും കെട്ടിയിട്ടുണ്ട്. കരാട്ടെ ക്ലാസുകളില്‍ ഉപയോഗിക്കുന്നതുപോലെയുള്ള വസ്ത്രമാണ് മെലാനിയയുടേതെന്നതടക്കം ഒട്ടേറെ അഭിപ്രായങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച ചെയ്യുന്നത്. ഇന്ത്യന്‍ ഫാഷന്‍ ലോകവും മെലാനിയയുടെ വസ്ത്രധാരണത്തിന്റെ പ്രത്യേകതകള്‍ ചര്‍ച്ച ചെയ്യുന്നു.
ഇവാങ്ക ട്രംപും സ്റ്റൈലന്‍ വസ്ത്രം കൊണ്ട് ശ്രദ്ധപിടിച്ചു പറ്റി. പിങ്ക് നിറത്തില്‍ ഫ്ളോറല്‍ പ്രിന്റില്‍ പഫ് സ്ലീവുള്ള വസ്ത്രമായിരുന്നു ഇവാങ്കയുടേത്. വസ്ത്രത്തിന്റെ വില കേട്ടും ഫാഷന്‍ ലോകം ഞെട്ടി. 2385 ഡോളറാണ് വില. അതായത് ഏകദേശം 1,71, 331 രൂപ.