സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ ഫലം പ്രഖ്യാപിച്ചു. 94.40 ശതമാനം വിജയമാണ് ഇത്തവണ പരീക്ഷാ ഫലത്തില്‍ ഉണ്ടായത്. തിരുവനന്തപുരമാണ് മേഖലകളില്‍ ഏറ്റവും മികച്ച വിജയം നേടി ഒന്നാമതെത്തിയത്. 99.68 ശതമാനമാണ് തിരുവനന്തപുരം മേഖലയുടെ വിജയ ശതമാനം. പെണ്‍കുട്ടികളില്‍ 95.21 ശതമാനം പേര് വിജയം നേടി.
ഫലം അറിയാന്‍:
www.cbseresults.nic.in
www.results.gov.in
www.digilocker.gov.in
ഇതിനിടെ സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയില്‍ വിജയിച്ചവര്‍ക്ക് പ്രധാന മന്ത്രി നരേന്ദ്ര മോദി അഭിനന്ദനങ്ങള്‍ അറിയിച്ചു. മാനവികത വലിയ വെല്ലുവിളി നേരിട്ട കാലഘട്ടത്തില്‍ പരീക്ഷ എഴുതിയ യുവാക്കളുടെ ആത്മാര്‍ത്ഥതയും അര്‍പ്പണബോധവും പ്രശംസനീയമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.