കോട്ടയം: കോട്ടയത്തെ പ്രമുഖ ഡയഗ്നോസ്റ്റിക് ലാബ് ആയ മോഡേൺ ഡയഗ്നോസ്റ്റിക് സെന്റർ സ്ഥാപകനും ഒമാൻ ആൻഡ് റോയൽ ഒമാൻ പൊലീസ് മുൻ ചീഫ് മെഡിക്കൽ ഓഫിസറും സിനിമാ നിർമ്മാതാവുമായ ഡോ. ബാബു ചാക്കോ (75) അന്തരിച്ചു.
സംസ്കാരം നാളെ 4നു കോഴഞ്ചേരി പുല്ലാട് സെന്റ് ജോർജ് ഓർത്തഡോക്‌സ് പള്ളിയിൽ. ഡോ. മാത്യൂസ് മാർ തിമോത്തിയോസ്, ഡോ. കുര്യാക്കോസ് മാർ ക്ലീമീസ് എന്നിവരുടെ കാർമികത്വത്തിൽ. മൃതദേഹം ഇന്ന് ഉച്ചകഴിഞ്ഞു 3.30നു ബേക്കർ ജംക്ഷനിലുള്ള മോഡേൺ ഡയഗ്നോസ്റ്റിക് സെന്ററിൽ പൊതുദർശനത്തിനു വയ്ക്കും. നാളെ രാവിലെ 7ന് വീട്ടിൽ ശുശ്രൂഷയ്ക്കുശേഷം 8ന് കോടിമത റോട്ടറി സെന്ററിൽ പൊതുദർശനത്തിനു വയ്ക്കും. 12ന് പുല്ലാടിന് കൊണ്ടുപോകും.
മങ്ങാട്ട് പരേതരായ എം.സി.ചാക്കോയുടെയും തങ്കമ്മ ചാക്കോയുടെയും മകനാണ്. ഭാര്യ: അച്ചാമ്മ ബാബു ചാക്കോ കുറുപ്പന്തറ വെങ്ങണിക്കൽ കുടുംബാംഗമാണ്.










Manna Matrimony.Com
Thalikettu.Com







