കുവൈറ്റ് : കാസർഗോഡ് പെരിയ കല്യോട്ടെ രക്തസാക്ഷികളായ ശരത് ലാൽ- കൃപേഷ് അനുസ്മരണം ഒഐസിസി കുവൈറ്റ് കാസറഗോഡ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒഐസിസി ഓഫീസിൽ വെച്ച് നടത്തപ്പെട്ടു.
ജില്ലാ ജനറൽ സെക്രട്ടറി സൂരജ് കണ്ണൻ സ്വാഗതവും ജില്ലാ പ്രസിഡന്റ് ശ്രീ ജയേഷ് ഓണശ്ശേരിൽ അധ്യക്ഷതയും വെച്ച ചടങ്ങിന്റെ ഉൽഘാടനം ഒഐസിസി കുവൈറ്റ് നാഷണൽ കമ്മിറ്റി വൈസ് പ്രസിഡന്റ് ശ്രീ സാമുവൽ ചാക്കോ നിർവഹിച്ചു .
അനുസ്മരണ പ്രഭാഷണം ശ്രീ രാമകൃഷ്ണൻ കള്ളാർ നടത്തി. തുടർന്ന് രാജീവ് നാടുവിലേമുറി, ക്രിസ്റ്റഫർ ഡാനിയൽ ,അക്ബർ വയനാട്, മാത്യു ചെന്നിത്തല , ലിപിൻ മുഴക്കുന്ന്, ഷോബിൻ സണ്ണി, ബാത്തർ വൈക്കം, രാജേഷ് ബാബു , ശരത് കല്ലിങ്കൽ, സിനു ജോൺ തുടങ്ങിയവർ രക്തസാക്ഷികളെ അനുസ്മരിച്ചു സംസാരിച്ചു. ഷനൂപ് കാട്ടാമ്പള്ളി നന്ദി പ്രകാശിപ്പിച്ചു










Manna Matrimony.Com
Thalikettu.Com







