കേന്ദ്ര മന്ത്രിമാര്‍ക്കെതിരെ പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ്. ദേശീയ പാതയില്‍ ഫോട്ടോ എടുത്താല്‍ പോരാ ദേശീയ പാതയിലെ കുഴികളും കേന്ദ്രമന്ത്രിമാര്‍ എണ്ണണമെന്ന് മന്ത്രി നിയമസഭയില്‍ പറഞ്ഞു.
കേരളത്തില്‍ നിന്നുള്ള ഒരു കേന്ദ്രമന്ത്രി ദിവസവും നടത്തുന്ന വാര്‍ത്താ സമ്മേളനത്തേക്കാള്‍ കൂടുതല്‍ കുഴികള്‍ ദേശീയ പാതയിലുണ്ടെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു. ദേശീയപാതാ വികസനം നടക്കുന്നു എന്നത് യാഥാര്‍ത്ഥ്യമാണെന്നായിരുന്നു പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ പ്രതികരണം. കേന്ദ്രത്തെ വിമര്‍ശിക്കുമ്പോള്‍ എന്തിന് മറ്റുചിലര്‍ പ്രകോപിതരാകുന്നു എന്ന് മന്ത്രി മുഹമ്മദ് റിയാസ് തിരിച്ചു ചോദിച്ചു.
അതേസമയം ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെതിരെ ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ രംഗത്ത് എത്തി. സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം മുടങ്ങാത്തതിന് കാരണം കേന്ദ്ര സഹായമെന്ന പ്രസ്താവന പരിഹാസ്യമാണെന്ന് ബാലഗോപാല്‍ പറഞ്ഞു.
പിരിച്ചു കൊണ്ടു പോകുന്ന നികുതിയുടെ അര്‍ഹമായ പങ്ക് പോലും കേന്ദ്രം നല്‍കുന്നില്ല. അപ്പോഴും ഇങ്ങനെ പറയാന്‍ ചില്ലറ ധൈര്യം പോരെന്ന് ധനമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.










Manna Matrimony.Com
Thalikettu.Com







