ജപ്പാന്‍ മുന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബേയ്ക്ക് വെടിയേറ്റു. ജപ്പാനിലെ നാരയില്‍ പൊതുപരിപാടിയില്‍ പ്രസംഗിക്കുന്നതിനിടെയാണ് അദ്ദേഹത്തിന് നെഞ്ചില്‍ വെടിയേറ്റത്. ഉടന്‍ ആശുപത്രിയിലേക്ക് മാറ്റിയ അദ്ദേഹത്തിന്റെ നില അതീവ ഗുരുതരമാണ്.
നെഞ്ചിലാണ് വെടിയേറ്റത്. ഷിന്‍സോ അബേയുടെ ഹൃദയത്തിന്റേയും ശ്വസനവ്യവസ്ഥയുടേയും പ്രവര്‍ത്തനങ്ങള്‍ സ്തംഭനത്തിന്റെ വക്കിലാണെന്ന് പ്രാദേശിക അഗ്‌നിശമന സേനയുടെ ഓഫീസ് അറിയിച്ചു.
പ്രതിയെന്ന് സംശയിക്കുന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തുവെന്നാണ് റിപ്പോര്‍ട്ട് . 2020 ഓഗസ്റ്റിലാണ് അദ്ദേഹം പ്രധാനമന്ത്രി സ്ഥാനമൊഴിഞ്ഞത്.










Manna Matrimony.Com
Thalikettu.Com







