ഇടുക്കി ചെമ്മണ്ണാറില്‍ മോഷണ ശ്രമത്തിനിടെ സേനാപതി സ്വദേശി ജോസഫിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി അറസ്റ്റില്‍. മോഷണം നടന്ന വീട്ടിലെ ഗൃഹനാഥന്‍ രാജേന്ദ്രനാണ് അറസ്റ്റിലായത്. രാജേന്ദ്രനും ജോസഫും തമ്മില്‍ ഉണ്ടായ മല്‍പ്പിടുത്തത്തിനിടെയാണ് ജോസഫ് കൊല്ലപ്പെട്ടത്.
ചെമ്മണ്ണാറില്‍ ഓട്ടോറിക്ഷ ഡ്രൈവറായ രാജേന്ദ്രന്റെ വീട്ടിലാണ് ജോസഫ് മോഷ്ടിക്കാന്‍ കയറിയത്. മോഷണ ശ്രമത്തിനിടെ ശബ്ദം കേട്ടുണര്‍ന്ന രാജേന്ദ്രനും ജോസഫും തമ്മില്‍ മല്‍പ്പിടുത്തം ഉണ്ടായതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. കഴുത്തിനുള്ളിലെ എല്ലുകള്‍ പൊട്ടി ശ്വാസതടസമുണ്ടായാണ് ജോസഫിന്റെ മരണമെന്നാണ് പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ട്. മോഷണ ശ്രമത്തിനിടെ രക്ഷപെടാന്‍ ശ്രമിച്ച ജോസഫിന്റെ കഴുത്തിന് പിന്നില്‍ നിന്നും രാജേന്ദ്രന്‍ ബലമായി പിടിച്ചു. ജോസഫ് വീണിട്ടും രാജേന്ദ്രന്‍ കഴുത്തിലെ പിടിവിടാന്‍ തയ്യാറായില്ല. കൊലപാതകമാണെന്ന് സ്ഥിരീകരിച്ചതോടെയാണ് രാജേന്ദ്രന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.
ചൊവ്വാഴ്ച പുലര്‍ച്ചെ നാലിനും അഞ്ചിനുമിടയിലാണ് സംഭവം. പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. വീട്ടില്‍ നിന്നും ഓടി രക്ഷപെട്ട ജോസഫിനെ പിടികൂടാന്‍ രാജേന്ദ്രന്‍ അയല്‍ക്കാരുടെ സഹായം തേടിയിരുന്നു. ഇവര്‍ക്ക് കൊലപാതകത്തില്‍ പങ്കുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.
രാജേന്ദ്രന്‍ ശബ്ദമുണ്ടാക്കി അയല്‍ക്കാരെ വിവരമറിയിക്കാന്‍ ശ്രമിക്കവേ ജോസഫ് വീട്ടില്‍ നിന്നിറങ്ങി ഓടി. പിറ്റേന്ന് തൊട്ടടുത്ത വീടിന് മുന്നില്‍ നിന്നാണ് നാട്ടുകാര്‍ ജോസഫിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.










Manna Matrimony.Com
Thalikettu.Com






