മുംബൈ: കനത്ത മഴ ജനജീവിതം താറുമാറാക്കിയിരിക്കുകയാണ്. പുറത്തിറങ്ങി ജോലി ചെയ്യുന്നവര്‍ക്കാണ് മഴ ദുരിതം വിതക്കുന്നത്. എന്നാല്‍ അവര്‍ തൊഴില്‍ മുടക്കിയാല്‍ നിരവധി പേര്‍ക്കാണ് നഷ്ടം സംഭവിക്കുന്നതും. എന്നാല്‍ തന്നെ കാത്തിരിക്കുന്നവരിലേക്ക് മഴ ഒന്നും തടസ്സമാകാതെ എത്തിയിരിക്കുകയാണ് ഒരു ഡെലിവറി ബോയ്. കുതിരപ്പുറത്തേറിയാണ് ഡെലിവറി ബോയി തന്നെ കാത്തിരിക്കുന്ന കസ്റ്റമര്‍ക്ക് ഭക്ഷണം എത്തിക്കുന്നത്.
മുംബൈ നഗരത്തില്‍ നിന്നുള്ളതാണ് വീഡിയോ. മഴയെ വകവയ്ക്കാതെ തന്റെ ജോലി ചെയ്യുകയാണ് ഡെലിവറി ബോയ്. കുതിരപ്പുറത്തേറി ഡെലിവറി ബാഗും അണിഞ്ഞ്
പായുന്ന ഡെലിവറി ബോയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.
വീഡിയോ കണ്ടവരെല്ലാം ഡെലിവറി ബോയുടെ ആത്മാര്‍ഥ സേവനത്തെ അഭിനന്ദിക്കുകയാണ്. അതിനിടെ ചില വിരുത്മാര്‍ ഡെലിവറി ബോയെ ട്രോളുന്നുമുണ്ട്. ‘ഈശ്വരാ അയാളുടെ കയ്യില്‍ പിസയാവല്ലേ..’ എന്നാണ് ഒരാള്‍ എഴുതിയത്.
ഡെലിവറി ബോയുടെ ജോലിയോടുള്ള സമര്‍പ്പണത്തെ പുകഴ്ത്തി നിരവധി പേര്‍ ഇതിനോടകം വീഡിയോ ഷെയര്‍ ചെയ്ത് കഴിഞ്ഞു.










Manna Matrimony.Com
Thalikettu.Com







