ഇടുക്കി: മുഖ്യമന്ത്രി പിണറായി വിജയനെ സമൂഹ മാധ്യമത്തിലൂടെ അസഭ്യം പറഞ്ഞ സര്‍ക്കാര്‍ ഉദ്യോഗസ്ഥന് സസ്പെന്‍ഷന്‍. കലക്ടറേറ്റിലെ റവന്യു വിഭാഗം സീനിയര്‍ ക്ലര്‍ക്ക് കുണ്ടറ കാഞ്ഞിരകോട് രാജാവ് ഭവനില്‍ ബിജു അഗസ്റ്റിനെയാണ് സസ്പെന്‍ഡ് ചെയ്തത്.
ഇടുക്കി ജില്ലാ കലക്ടറാണ് നടപടിയെടുത്തത്. സിപിഐഎം പേരയം ലോക്കല്‍ സെക്രട്ടറി ജെ ഷാഫിയാണ് കലക്ടര്‍ക്ക് ഇത് സംബന്ധിച്ച് പരാതി നല്‍കിയത്. പിന്നാലെ ജില്ലാ പൊലീസ് മേധാവി സൈബര്‍ ക്രൈം വിഭാഗത്തിന്റെ സഹായത്തോടെ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് റവന്യു വകുപ്പ് നടപടി.










Manna Matrimony.Com
Thalikettu.Com







